കേരളം

kerala

ETV Bharat / bharat

Cheating Old Woman On Promise Of Marriage : 'വിവാഹ വാഗ്‌ദാനം നല്‍കി വഞ്ചിച്ചു' ; 70കാരനെതിരെ 63കാരി, സൗഹൃദം മകന് കല്യാണം അന്വേഷിക്കുന്നതിനിടെ - വിവാഹ വാഗ്‌ദാനം നല്‍കി വഞ്ചന വയോധികനെതിരെ പരാതി

Complaint In Karnataka East Division Women's Police Station വിവാഹ വാഗ്‌ദാനം നല്‍കി സുഹൃത്തായ 70കാരൻ 63കാരിയെ വഞ്ചിച്ചുവെന്ന കേസ് കര്‍ണാടക ഈസ്റ്റ് ഡിവിഷനിലെ വനിത പൊലീസ് സ്റ്റേഷനിലാണ് രജിസ്റ്റര്‍ ചെയ്‌തത്

Old woman complaint against old man  Karnataka Cheating on promise of marriage  Old woman complaint Cheating promise of marriage
Old woman complaint against old man

By

Published : Aug 21, 2023, 8:36 PM IST

ബെംഗളൂരു :യുവാക്കള്‍ തമ്മില്‍ സൗഹൃദത്തിലും പ്രണയത്തിലുമാവുകയും തെറ്റിപ്പിരിഞ്ഞാല്‍ നിരവധി സംഭവവികാസങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നത് തുടര്‍ക്കഥയാണ്. എന്നാല്‍, പതിവില്‍ നിന്ന് വിപരീതമായ ഒരു സംഭവത്തിനാണ് ഇപ്പോള്‍ കര്‍ണാടക ഈസ്റ്റ് ഡിവിഷനിലെ വനിത പൊലീസ് സ്റ്റേഷനിൽ (Karnataka East Division Women's Police Station) കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. വിവാഹ വാഗ്‌ദാനം നല്‍കി സുഹൃത്തായ 70കാരൻ 63കാരിയെ വഞ്ചിച്ചുവെന്നതാണ് (Cheating old woman on promise of marriage) ഈ സംഭവം.

മകന് വേണ്ടി കല്യാണം ആലോചിപ്പോഴാണ് 63കാരിയുമായി 70കാരന്‍ പരിചയത്തിലാവുന്നത്. വിവാഹ വാഗ്‌ദാനം നല്‍കി വഞ്ചിച്ചതിന് പുറമെ തന്നെ ഭീഷണിപ്പെടുത്തിയെന്നും കാട്ടിയാണ് വയോധിക പരാതി നൽകിയത്. വൃദ്ധയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്‌ത ഈസ്റ്റ് ഡിവിഷന്‍ വനിത പൊലീസ്, രണ്ടുപേരുടേയും വ്യക്തിഗത വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പരാതിക്കാരിയുടെ ഭർത്താവും പ്രതിയുടെ ഭാര്യയും നേരത്തേ മരിച്ചതാണ്. അഞ്ച് വർഷം മുന്‍പാണ് ഇരുവരും തമ്മില്‍ പരിചയപ്പെടുന്നത്.

അന്വേഷണം ഊര്‍ജിതമാക്കി ഈസ്റ്റ് ഡിവിഷന്‍ വനിത പൊലീസ്:മകന് വധുവിനെ അന്വേഷിക്കുന്നതിനിടെ പ്രതി 63കാരിയെ പരിചയപ്പെട്ട് ഇരുവരും സുഹൃത്തുക്കളായി. 70കാരനുമായി വലിയ അടുപ്പത്തിലായ വയോധിക ഇയാളുടെ മകന്‍റെ വിവാഹത്തില്‍ സജീവമായി പങ്കെടുത്തിരുന്നു. തുടര്‍ന്ന്, ഇരുവരും മൈസൂർ, ദാവൻഗെരെ, ബെലഗാവി എന്നിവിടങ്ങളിലേക്ക് ഒരുമിച്ച് യാത്രപോയിരുന്നു. ഈ സമയത്ത് വയോധിക തന്നെ വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടു. ആദ്യം സമ്മതിച്ച പ്രതി പിന്നീട് അവഗണിക്കുകയായിരുന്നെന്നും വയോധിക തന്‍റെ പരാതിയിൽ ആരോപിച്ചു. ഈസ്റ്റ് ഡിവിഷനിലെ വനിത പൊലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്‌ത കേസില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

READ MORE |വ്യാജ മാട്രിമോണി സൈറ്റിലൂടെയുള്ള തട്ടിപ്പ് : വഞ്ചന യുവതികളെ ഉപയോഗിച്ച്, മുന്നറിയിപ്പ് നല്‍കി സൈബര്‍ പൊലീസ്

വിവാഹ വാഗ്‌ദാനം നല്‍കി പീഡിപ്പിച്ചു, നടിയുടെ പരാതിയിൽ കേസ്:നടിയുടെ പരാതിയിൽ മുംബൈയിലെ വ്യവസായിക്കെതിരെ ബലാത്സംഗത്തിന് കേസെടുത്ത വാര്‍ത്ത അടുത്തിടെയാണ് പുറത്തുവന്നത്. വിവാഹ വാഗ്‌ദാനം നല്‍കി വ്യവസായി തന്നെ പല തവണ ബലാത്സംഗം ചെയ്‌തുവെന്നാണ് നടിയുടെ പരാതിയെന്ന് പൊലീസ് മാധ്യമങ്ങളെ അറിയിച്ചിരുന്നു. ഒരു വർഷം മുൻപ് ഒരു പാർട്ടിയിൽ വച്ചാണ് ഇരുവരും പരസ്‌പരം കണ്ടുമുട്ടുന്നതും സൗഹൃദത്തിലായതും.

READ MORE |Actress Rape Complaint | വിവാഹ വാഗ്‌ദാനം നല്‍കി പീഡിപ്പിച്ചു ; മുംബൈ വ്യവസായിക്കെതിരെ പരാതി നൽകി നടി

നടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഐപിസി സെക്ഷൻ 376(2) (എൻ), 323, 504 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുള്ളത്. കേസിൽ ഇതുവരെ അറസ്‌റ്റുകളൊന്നും രേഖപ്പെടുത്തിയിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

ALSO READ |'വിശ്വാസ വഞ്ചന കാണിക്കരുത്' ; പെണ്‍സുഹൃത്തിനെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം സമൂഹമാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ പങ്കുവച്ച് യുവാവ്

ABOUT THE AUTHOR

...view details