ന്യൂഡൽഹി :ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ രാമന്‍ സിംഗിനും പാർട്ടി വക്താവ് സംബിത് പത്രയ്ക്കും എതിരെയുള്ള എഫ്‌ഐആർ സ്റ്റേ ചെയ്ത് ഛത്തീസ്ഗഡ് ഹൈക്കോടതി.
ഛത്തീസ്‌ഗഡ് നാഷണൽ സ്റ്റുഡന്‍റസ് യൂണിയൻ ഓഫ് ഇന്ത്യ ഘടകമാണ് സിംഗ്, പത്ര എന്നിവർക്കെതിരെ വ്യാജ ടൂൾകിറ്റ് ആരോപണവുമായി ബന്ധപ്പെട്ട് റായ്‌പൂരിലെ സിവിൽ ലൈൻസ് പൊലീസ് സ്റ്റേഷനിൽ പരാതി നല്‍കിയത്.
ലോകാരോഗ്യ സംഘടനയുടെ നിർദേശങ്ങള്‍ക്ക് വിരുദ്ധമായി പുതിയ കൊവിഡ് വകഭേദത്തെ 'ഇന്ത്യന്‍ വകഭേദം' അല്ലെങ്കിൽ 'മോദി വകഭേദം' എന്ന് വിളിക്കാൻ കോൺഗ്രസിന്‍റെ സോഷ്യൽ മീഡിയ വളണ്ടിയര്‍മാര്‍ക്ക് ടൂൾകിറ്റിൽ നിർദേശമുണ്ടെന്ന് മെയ് 18 ന് മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് പത്ര ആരോപിച്ചിരുന്നു.