കേരളം

kerala

ETV Bharat / bharat

Telangana| തെലങ്കാനയില്‍ അജ്ഞാത സ്ത്രീയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി - മെഡിക്കൽ റിപ്പോർട്ട്

അജ്ഞാത സ്ത്രീയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ മെഡിക്കൽ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ എന്തെങ്കിലും തരത്തിലുള്ള ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയാക്കപ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമാകുമെന്ന് പൊലീസ് പറഞ്ഞു

Charred body of unidentified woman found in Hyderabad  അജ്ഞാത  സ്ത്രീ  മൃതദേഹം  കത്തിക്കരിഞ്ഞ  charred body  woman  unidentified  unidentified woman was found  അജ്ഞാത സ്ത്രീ  ലൈംഗിക പീഡനം  sexual harassment  പോലീസ്  Police  dead body  മെഡിക്കൽ റിപ്പോർട്ട്  Medical report
charred body

By

Published : Aug 11, 2023, 11:00 PM IST

ഹൈദരാബാദ് :തെലങ്കാനയിലെ ഷംഷാബാദില്‍ അജ്ഞാത സ്ത്രീയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. കഴിഞ്ഞ ദിവസം അർധരാത്രിയില്‍ ആളൊഴിഞ്ഞ സ്ഥലത്ത് തീപടരുന്നത് ശ്രദ്ധയില്‍പ്പെട്ട വാച്ച്മാൻ തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. സംഭവ സ്ഥലത്തെത്തിയപ്പോള്‍ കത്തിക്കരിഞ്ഞു കൊണ്ടിരിക്കുന്ന അവസ്ഥയിലാണ് മൃതദേഹം കാണാന്‍ സാധിച്ചതെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

പരിശോധനയ്‌ക്കൊടുവില്‍ മൃതദേഹം സ്ത്രീയുടേതാണെന്ന് കണ്ടെത്തി. എന്നാല്‍ ഇത് ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഇതുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്നും കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ചതാണോ അല്ലെങ്കില്‍ യുവതിയെ കത്തിച്ച് കൊലപ്പെടുത്തിയതാണോ എന്ന തരത്തിലുള്ള കൂടുതല്‍ വിവരങ്ങള്‍ പോസ്റ്റ്‌മോർട്ടത്തിന് ശേഷം വ്യക്തമാകുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. മെഡിക്കൽ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ എന്തെങ്കിലും തരത്തിലുള്ള ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയാക്കപ്പെട്ടിട്ടുണ്ടോ എന്നും വ്യക്തമാകുമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ ആർജിഐ എയർപോർട്ട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌ത്‌ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

തെലങ്കാനയിലെ വികാരാബാദ് ജില്ലയിൽ 2020 ല്‍ ഇതേ രീതിയില്‍ വയലിൽ നിന്ന് ഏകദേശം 35 നും 40 നും ഇടയിൽ പ്രായമുള്ള അജ്ഞാത സ്ത്രീയുടെ പാതി കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയിട്ടുള്ളതായി വികാരാബാദ് പൊലീസ് സൂപ്രണ്ട് എം നാരായണ എഎൻഐയോട് പറഞ്ഞു. നാട്ടുകാരിൽ നിന്ന് വിവരം ലഭിച്ചതിനെത്തുടർന്ന് പൊലീസും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. സ്ത്രീയെ വടികൊണ്ട് ആക്രമിക്കുകയും കല്ല് ഉപയോഗിച്ച് കൊലപ്പെടുത്തുകയും ചെയ്‌തതായി പൊലീസ് കരുതുന്നു.

തിരിച്ചറിയാൻ കഴിയാത്തവിധം തീകൊളുത്തിയിട്ടുള്ളതായും പൊലീസ് പറഞ്ഞു. കൂടാതെ മൃതദേഹത്തിന് സമീപത്ത് നിന്ന് മദ്യ കുപ്പികളും ഗ്ലാസുകളും കണ്ടെത്തിയതായും രണ്ടോ അതിലധികമോ ആളുകൾ ഒത്തുകൂടി മദ്യം കഴിച്ചതിനു ശേഷം കുറ്റം നടപ്പിലാക്കിയതായിരിക്കാം എന്നാണ് അനുമാനിക്കുന്നത്. സംഭവത്തില്‍ ഐപിസി 302 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ALSO READ :ഗ്രാമത്തിലെ കുളത്തില്‍ യുവതിയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തി; അന്വേഷണവുമായി പൊലീസ്

തലയില്ലാത്ത മൃതദേഹം കണ്ടെത്തി : മുര്‍ഷിദാബാദിലെ ബര്‍വാന്‍ ഗ്രാമത്തിലെ കുളത്തിലാണ് യുവതിയുടെ തലയില്ലാത്ത മൃതശരീരം കണ്ടെത്തിയത്. പാടത്ത് ജോലിക്കായി പോയ കര്‍ഷകരാണ് കുളത്തില്‍ രക്തം വാര്‍ന്ന നിലയില്‍ മൃതദേഹം പൊങ്ങിക്കിടക്കുന്നത് കണ്ടത്. ഇവര്‍ ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് കുളത്തില്‍ നിന്നും മൃതദേഹം പുറത്തെടുത്തു.

പ്രാഥമിക അന്വേഷണത്തില്‍ പെണ്‍കുട്ടിക്ക് ഏകദേശം 18 മുതല്‍ 20 വയസ് വരെ പ്രായമുള്ളതായാണ് കരുതപ്പെടുന്നതെന്നും ആളെ തിരിച്ചറിയാന്‍ ശ്രമങ്ങള്‍ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. യുവതിയുടെ നെഞ്ചില്‍ മൂര്‍ച്ഛയുള്ള ആയുധം കൊണ്ടുള്ള ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. യുവതിയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം തല അറുത്തുമാറ്റിയതാണെന്നാണ് കരുതുന്നത്.

മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിനായി കണ്ഡിയിലെ ആശുപത്രിയിലേക്ക് അയച്ചതായി പൊലീസ് വ്യക്തമാക്കി. കേസിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ ആരാണെന്ന് കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുന്നതായും പൊലീസ് അറിയിച്ചു.

ALSO READ :കാണാതായ പെൺകുട്ടിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കൽക്കരി ചൂളയിൽ; പ്രതികളെന്ന് സംശയിക്കുന്നവര്‍ പിടിയില്‍

ABOUT THE AUTHOR

...view details