വിശാഖപട്ടണം: ‘അസാനി’ ചുഴലിക്കാറ്റില്‍ കടല്‍ പ്രക്ഷുബ്ധമായതോടെ സ്വര്‍ണനിറത്തിലുള്ള നിര്‍മിതി കരക്കടിഞ്ഞു. ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിലെ സുന്നപ്പള്ളി കടല്‍ തീരത്താണ് വസ്തു അടിഞ്ഞത്. പ്രദേശവാസികള്‍ രഥത്തെ തള്ളി കരക്ക് അടുപ്പിച്ചു. ഒരു ആശ്രമത്തിന്റെ ആകൃതിയോട് സാമ്യമുള്ളതാണ് ഘടന. തായ്‌ലൻഡ്, ജപ്പാൻ, കംബോഡിയ, ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിൽ നിന്നും വേലിയേറ്റ സമയത്ത് കടലില്‍ പെട്ടതാകാം വസ്തു എന്നാണ് പ്രദേശവാസികളുടെ നിഗമനം.
സുന്നപ്പള്ളി കടല്‍ തീരത്തുകാര്‍ക്ക് ‘അസാനി’ ചുഴലിക്കാറ്റിന്‍റെ സമ്മാനം; സ്വര്‍ണ നിറത്തിലുള്ള രഥ സമാനമായ വസ്തു കരക്കടിഞ്ഞു - സുന്നപ്പള്ളി തീരത്ത് അത്ഭുത വസ്തു
തായ്‌ലൻഡ്, ജപ്പാൻ, കംബോഡിയ, ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിൽ നിന്നും വേലിയേറ്റ സമയത്ത് കടലില്‍ പെട്ടതാകാം വസ്തു എന്നാണ് പ്രദേശവാസികളുടെ നിഗമനം.
സുന്നപ്പള്ളി കടല്‍ തീരത്തുകാര്‍ക്ക് ‘അസാനി’ ചുഴലിക്കാറ്റിന്‍റെ സമ്മാനം; സ്വര്‍ണ നിറത്തിലുള്ള രഥ സമാനമായ വസ്തു കരക്കടിഞ്ഞു
വസ്തുകാണാന്‍ ആളുകള്‍ കൂടുയതോടെ പൊലീസും റവന്യു ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. സിനിമ ഷൂട്ടിങിനോ മറ്റോ ഉപയോഗിക്കാനായി നിര്‍മിച്ചതാകാം ഇതെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം. കടല്‍ക്ഷോഭത്തില്‍ പെട്ട് തീരത്ത് അടിഞ്ഞതാകാനാണ് സാധ്യതയെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.
Last Updated : May 11, 2022, 7:21 PM IST