ചാമരാജനഗർ:കർണാടകയിലെ ചാമരാജനഗറിലെ ചന്നപ്പനപുര ഗ്രാമത്തിൽ രഥോത്സവത്തിനിടെ രഥം തകർന്നുവീണു. ഗ്രാമത്തിലെ വീരഭദ്രേശ്വര ക്ഷേത്രത്തിലെ ഉത്സവത്തിനിടെ നടത്തിയ രഥ ഘോഷയാത്രക്കിടെയാണ് ചക്രങ്ങൾ തകർന്ന് കൂറ്റൻ രഥം താഴെ വീണത്. അപകടത്തിൽ ആളപായമില്ല.
video: രഥോത്സവത്തിനിടെ കൂറ്റൻ രഥം തകർന്നുവീണത് ആൾക്കൂട്ടത്തിലേക്ക് - രഥം
കർണാടകയിലെ ചാമരാജനഗറിലെ വീരഭദ്രേശ്വര ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് രഥം തകർന്നുവീണത്

ചക്രങ്ങൾ തകർന്നു; രഥോത്സവത്തിനിടെ തകർന്ന് വീണ് കൂറ്റൻ രഥം, ആളപായമില്ല
ചക്രങ്ങൾ തകർന്നു; രഥോത്സവത്തിനിടെ തകർന്ന് വീണ് കൂറ്റൻ രഥം, ആളപായമില്ല
രഥത്തിന്‍റെ ചക്രങ്ങൾ തകർന്ന് തുടങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ സമീപത്തുണ്ടായിരുന്ന ജനങ്ങളെ മാറ്റിയതിനാലാണ് വൻ അപകടം ഒഴിവായത്. രണ്ട് വർഷത്തിന് ശേഷമാണ് വീരഭദ്രേശ്വര ക്ഷേത്രത്തിൽ ഉത്സവം നടത്തുന്നത്. രഥോത്സവം പൂർത്തിയാക്കാൻ സാധിച്ചില്ലെങ്കിലും മറ്റു ചടങ്ങുകളോടെ ഉത്സവം പൂർത്തിയാക്കി.
Last Updated : Nov 1, 2022, 9:00 PM IST