കേരളം

kerala

ETV Bharat / bharat

മുംബൈയിലെ ഓക്‌സിജന്‍ ടാങ്കര്‍ അപകടം; ഒരാൾക്കെതിരെ കേസെടുത്തു - നാസിക്ക്‌

സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ നാസിക് ഡിവിഷണൽ കമ്മിഷണർ രാധാകൃഷ്ണ ഗേയിമിന്‍റെ നേതൃത്വത്തിൽ ഏഴ് അംഗങ്ങൾ ഉൾപ്പെടുന്ന ഉന്നതതല സമിതി രൂപീകരിച്ചു

nashik oxygen tankl case  Dr. Zakir Hussain Hospital  case  covid in mahasrashtra  ഓക്‌സിജന്‍ ടാങ്കര്‍ അപകടം  മുംബൈ  നാസിക്ക്‌  ഡോ സക്കീര്‍ ഹുസൈന്‍ ആശുപത്രി
മുംബൈയിലെ ഓക്‌സിജന്‍ ടാങ്കര്‍ അപകടം; ഒരാൾക്കെതിരെ കേസെടുത്തു

By

Published : Apr 23, 2021, 7:45 AM IST

മുംബൈ: നാസിക്കില്‍ ഓക്‌സിജന്‍ ടാങ്കര്‍ ചോര്‍ന്ന് കൊവിഡ് രോഗികള്‍ മരിച്ച സംഭവത്തില്‍ തിരിച്ചറിയാത്ത ഒരാൾക്കെതിരെ പൊലീസ്‌ കേസെടുത്തു. ഇയാൾക്കെതിരെ അശ്രദ്ധമൂലമുള്ള നരഹത്യക്ക് കേസെടുത്തതെന്ന് നാസിക് പൊലീസ് കമ്മിഷണർ ദീപക് പാണ്ഡെ പറഞ്ഞു. 22 കൊവിഡ് രോഗികളാണ് ശ്വാസം മുട്ടി മരിച്ചത്. നാസിക് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍റെ കീഴിലുള്ള ഡോ സക്കീര്‍ ഹുസൈന്‍ ആശുപത്രിയിലാണ് ബുധനാഴ്‌ച ഉച്ചയോടെ ദുരന്തമുണ്ടായത്.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ നാസിക് ഡിവിഷണൽ കമ്മിഷണർ രാധാകൃഷ്ണ ഗേയിമിന്‍റെ നേതൃത്വത്തിൽ ഏഴ് അംഗങ്ങൾ ഉൾപ്പെടുന്ന ഉന്നതതല സമിതി രൂപീകരിച്ചതായി ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ പറഞ്ഞു. ഓക്സിജൻ ടാങ്ക് ചോർന്നത് എങ്ങനെയെന്നും ഓക്സിജൻ ടാങ്കിന്‍റെ ഗുണനിലവാരം പരിശോധിച്ചിട്ടുണ്ടോയെന്നും തുടങ്ങിയ നിരവധി ചോദ്യങ്ങളും സംഭവത്തെത്തുടർന്ന്‌ ഉയർന്നു വരുന്നുണ്ട്‌.

കൂടുതൽ വായനക്ക്‌: ഓക്സിജന്‍ ടാങ്കര്‍ ചോര്‍ച്ച ; 22 കൊവിഡ് രോഗികള്‍ ശ്വാസംമുട്ടി മരിച്ചു

ABOUT THE AUTHOR

...view details