കേരളം

kerala

ETV Bharat / bharat

സാഗര്‍ റാണ കൊലക്കേസ്: സുശീല്‍ കുമാറിനെതിരായ കുറ്റപത്രം സമര്‍പ്പിച്ചു - Sagar Rana Murder Case

കേസില്‍ മുഖ്യ പ്രതിയും സൂത്രധാരനും സുശീലാണെന്ന് പൊലീസ് നേരത്തെ തന്നെ കോടതിയെ അറിയിച്ചിട്ടുണ്ട്.

Charge sheet  കുറ്റപത്രം സമര്‍പ്പിച്ചു  സുശീല്‍ കുമാര്‍  Sushil Kumar  സാഗര്‍ റാണ കൊലക്കേസ്  Sagar Rana Murder Case
സാഗര്‍ റാണ കൊലക്കേസ്: സുശീല്‍ കുമാറിനെതിരായ കുറ്റപത്രം സമര്‍പ്പിച്ചു

By

Published : Aug 2, 2021, 7:58 PM IST

ന്യൂഡല്‍ഹി: സാഗര്‍ റാണ കൊലക്കേസില്‍ ഒളിമ്പിക് മെഡല്‍ ജേതാവ് സുശീല്‍ കുമാറിനെതിരായ കുറ്റപത്രം സമര്‍പ്പിച്ചു. ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് സത്‌വീർ സിങ് ലംബയ്ക്ക് മുമ്പാകെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. സുശീല്‍ കുമാറടക്കം 19 പേരെ പ്രതികളാക്കിയാണ് ഡല്‍ഹി പൊലീസ് കുറ്റപത്രം തയ്യാറാക്കിയിട്ടുള്ളത്.

കേസില്‍ ഇതേവരെ 15 പെരെ പിടികൂടാനായിട്ടുണ്ടെന്നും മറ്റുള്ളവര്‍ ഒളിവിലാണെന്നുമാണ് പൊലീസ് കോടതിയെ അറിയിച്ചത്. കഴിഞ്ഞ മെയ് നാലിന് വാടക വീട് ഒഴിയുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന് ഛത്രസാല്‍ സ്റ്റേഡിയത്തില്‍ നടന്ന കയ്യാങ്കളിക്ക് പിന്നാലെയാണ് സാഗര്‍ റാണ കൊല്ലപ്പെടുന്നത്.

also read: കമല്‍പ്രീതിന് ആറാം സ്ഥാനം; അത്‌ലറ്റിക്‌സിലെ ആദ്യ മെഡലെന്ന ഇന്ത്യന്‍ സ്വപ്നം പൊലിഞ്ഞു

സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ സുശീലിനെ 19 ദിവസത്തിന് ശേഷം മെയ് 23ന് പഞ്ചാബില്‍ വച്ചാണ് ഡല്‍ഹി പൊലീസ് പിടികൂടിയത്. കേസില്‍ മുഖ്യ പ്രതിയും സൂത്രധാരനും സുശീലാണെന്ന് പൊലീസ് നേരത്തെ തന്നെ കോടതിയെ അറിയിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details