മുംബൈ: മുംബൈയിൽ ബൈക്കുകളുടെ പെട്രോൾ ടാങ്കുകൾക്കുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ലഹരി വസ്തുവായ ചരസ് പിടികൂടി. നർക്കോട്ടിക് കൺട്രോൾ ബ്യൂറോ സംഘമാണ് ഒമ്പത് കിലോ ചരസ് കണ്ടെത്തിയത്. സംഭവത്തിൽ പിടിയിലായ രാജ്‌വീന്ദർ സിംഗ്, ഗുർമിത് സിംഗ് എന്നിവർ പഞ്ചാബിൽ നിന്ന് മുംബൈയിലേക്ക് മോട്ടോർ ബൈക്കുകളിൽ വരികെയാണ് പിടിയിലാകുന്നത്.
ബൈക്കുകളുടെ പെട്രോൾ ടാങ്കുകൾക്കുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ചരസ് പിടികൂടി - Drug seized in Mumbai
കഴിഞ്ഞ ദിവസങ്ങളിൽ മുംബൈ സോണൽ നർക്കോട്ടിക് കൺട്രോൾ ബ്യൂറോ സംഘം 17.3 കിലോഗ്രാം ചരസ് ദാദർ പ്രദേശത്തെ ഒരു മതസ്ഥാപനത്തിൽ നിന്ന് പിടിച്ചെടുക്കുകയും ഏഴ് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
ബൈക്കുകളുടെ പെട്രോൾ ടാങ്കുകൾക്കുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ചരസ് പിടികൂടി
കഴിഞ്ഞ ദിവസങ്ങളിൽ മുംബൈ സോണൽ നർക്കോട്ടിക് കൺട്രോൾ ബ്യൂറോ സംഘം 17.3 കിലോഗ്രാം ചരസ് ദാദർ പ്രദേശത്തെ ഒരു മതസ്ഥാപനത്തിൽ നിന്ന് പിടിച്ചെടുക്കുകയും ഏഴ് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് നർക്കോട്ടിക് കൺട്രോൾ ബ്യൂറോ അറിയിച്ചു.
Also read: ഹൈദരാബാദിൽ വൻ കഞ്ചാവ് വേട്ട ; പിടിച്ചത് 2000 കിലോയിലേറെ