ചണ്ഡിഗഡ്:പഞ്ചാബിന്‍റെ 16-ാമത് മുഖ്യമന്ത്രിയായി ചരൺജിത് സിങ് ചന്നി സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റു. സംസ്ഥാനത്ത് മുഖ്യമന്ത്രി പദത്തിലെത്തുന്ന ആദ്യ ദലിത് വ്യക്തിയാണ് ചന്നി. രൂപ്‌നഗറിലെ ഗുരുദ്വാരയിലെ പ്രാര്‍ഥനയ്ക്ക് ശേഷമാണ് ചന്നി സത്യപ്രതിജ്ഞ ചടങ്ങിനെത്തിയത്. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ രാജ് ഭവനില്‍ വച്ച് നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തു. മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ചടങ്ങിനെത്തിയില്ല. അതേസമയം, ചന്നിയെ ഉച്ചവിരുന്നിനായി അമരീന്ദര്‍ സിങ് ക്ഷണിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ചേര്‍ന്ന ഉന്നത തല യോഗത്തിന് ശേഷമാണ് ചന്നിയുടെ പേര് പഞ്ചാബിന്‍റെ ചുമതലയുള്ള മുതിര്‍ന്ന നേതാവ് കൂടിയായ ഹരീഷ് റാവത്ത് പ്രഖ്യാപിച്ചത്. രൂപ്‌നഗറിലെ ചാംകൗര്‍ സാഹിബ് നിയമസഭ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് ചന്നി. അമരീന്ദര്‍ മന്ത്രിസഭയില്‍ സാങ്കേതിക വിദ്യാഭ്യാസത്തിന്‍റെ ചുമതല വഹിച്ചിട്ടുണ്ട്.