ചെന്നൈ : റെംഡെസിവിർ മരുന്ന് വാങ്ങാനായി ചെന്നൈയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ആളുകളുടെ വൻതിരക്ക്. കിൽപോക്ക് മെഡിക്കൽ കോളജിൽ (കെഎംസി) നിന്ന് വിതരണ കേന്ദ്രം കഴിഞ്ഞ ദിവസം സ്റ്റേഡിയത്തിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ മരുന്ന് വാങ്ങാൻ വരുന്ന ആളുകൾ കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നില്ല. മരുന്ന് വാങ്ങാനായി പലരും രാത്രി സമയങ്ങളിൽ തന്നെ ക്യൂവിൽ നിൽക്കുന്ന സ്ഥിതിയാണ്. ഒരു ദിവസം 300 പേർക്ക് മാത്രമാണ് മരുന്ന് നൽകുന്നത്. 1000 ത്തിലധികം പേരാണ് ശനിയാഴ്ച മരുന്ന് വാങ്ങാൻ എത്തിയത്.
റെംഡെസിവിർ വാങ്ങാൻ ചെന്നൈയിൽ വൻതിരക്ക്
ഒരു ദിവസം 300 പേർക്ക് മാത്രമാണ് മരുന്ന് നൽകുന്നത്. 1000 ത്തിലധികം പേരാണ് ശനിയാഴ്ച മരുന്ന് വാങ്ങാൻ എത്തിയത്.
റെംഡെസിവിർ വാങ്ങാൻ വൻതിരക്ക്
Also Read:റെംഡെസിവിർ മരുന്നുകള്‍ കരിഞ്ചന്തയില്‍: മൂന്ന് പേർ അറസ്റ്റില്‍
എന്നാൽ സ്ഥലത്ത് ശരിയായ ക്രമീകരണമില്ലാത്തത് സംഘര്‍ഷാവസ്ഥയും സൃഷ്ടിക്കുന്നു. ക്യൂവിൽ നിൽക്കാതെ ആളുകൾ നേരിട്ട് മരുന്നുവാങ്ങുന്നതാണ് തര്‍ക്കങ്ങള്‍ക്ക് കാരണമാകുന്നത്. കൊവിഡിന്‍റെ രണ്ടാം തരംഗം ഇന്ത്യയെ ബാധിച്ചത് മുതൽ റെംഡെസിവിറിന് ഉയർന്ന ഡിമാന്‍റാണ്. മരുന്നിന്‍റെ ആവശ്യം ഉയർന്നതോടെ കരിഞ്ചന്തകൾ സൃഷ്ടിക്കപ്പെടുകയും നിരവധി പേർ അറസ്റ്റിലാവുകയും ചെയ്തിരുന്നു.