ബെംഗളൂരു : പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ നിന്ന് വേര്‍പെട്ട വിക്രം ലാന്‍ഡര്‍ (Vikram Lander) നിര്‍ണായക ഡീബൂസ്‌റ്റിങ് നടത്തിയതിന് പിന്നാലെ ചന്ദ്രനിലേക്ക് കൂടുതല്‍ അടുത്ത് രാജ്യത്തിന്‍റെ അഭിമാനമായ ചന്ദ്രയാന്‍ 3 (Chandrayaan 3). ഓഗസ്‌റ്റ് 23 ന് ചന്ദ്രോപരിതലത്തില്‍ സോഫ്‌റ്റ് ലാന്‍ഡിങ് (Soft Landing) പ്രതീക്ഷിക്കുന്ന ചന്ദ്രയാന്‍ 3, ഞായറാഴ്‌ച (ഓഗസ്‌റ്റ് 20) പുലര്‍ച്ചെ ഏതാണ്ട് രണ്ട് മണിക്കാണ് രണ്ടാമത്തെ ഡീബൂസ്‌റ്റ് (Deboost) നടത്തുക. ഇതോടെ ചന്ദ്രയാന്‍ 3, ചാന്ദ്ര ദൗത്യത്തിന്‍റെ സുപ്രധാനമായ മറ്റൊരു കടമ്പ കൂടി പൂര്‍ത്തിയാക്കും.
അതേസമയം ചന്ദ്രോപരിതലത്തില്‍ സുരക്ഷിതമായി ഇറങ്ങുന്നതിന് മുമ്പ് ചന്ദ്രയാന്‍ 3 ന് മുന്നില്‍ ഇനിയും ഒട്ടേറെ കടമ്പകളുണ്ട്:
- ചന്ദ്രന്‍റെ 100 കിലോമീറ്റര്‍ ഉയരങ്ങളിലായി അന്തരീക്ഷമില്ല (Atmosphere). അതിനാല്‍ തന്നെ പാരച്യൂട്ടുകള്‍ക്ക് പതിയെ താഴേക്ക് എത്താനാവില്ല.
- മുമ്പ് ഈ 30 കിലോമീറ്ററിനും 100 മീറ്ററിനും ഇടയിലാണ് ചന്ദ്രയാൻ 2 (Chandrayaan 2) പരാജയപ്പെടുന്നത്. ഈ പോയിന്‍റില്‍ വച്ച് സോഫ്‌റ്റ്‌വെയറിലെ പിശക് മൂലം, വേഗത നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ട് ലാന്‍ഡര്‍ 2.1കിലോമീറ്ററിനകം തന്നെ ചന്ദ്രനില്‍ ഇടിച്ചിറങ്ങുകയായിരുന്നു.
- 100 മീറ്റര്‍ ഉയരങ്ങളില്‍ എത്തുമ്പോള്‍ ചന്ദ്രയാന്‍ 3 ന്‍റെ വിക്രം ലാന്‍ഡര്‍, പ്രതീക്ഷിക്കാതെയുള്ള മാറ്റങ്ങള്‍ നേരിട്ടേക്കാം. ഇത് മൂലം സോഫ്‌റ്റ്‌വെയര്‍ തകരാറുകള്‍ക്കും (Software Glitches) സെന്‍സര്‍ പിശകുകള്‍ക്കും (Sensor Errors) കാരണമായേക്കാം.
- ലാന്‍ഡിങ് സമയത്ത് ചന്ദ്രനിലുള്ള വസ്‌തുക്കള്‍ വായുവിലൂടെ നീങ്ങും. ഇത് സെന്‍സര്‍ പിശകുകള്‍ക്കും ത്രസ്‌റ്റര്‍ ഷട്ട്‌ഡൗണുകള്‍ക്കുമുള്ള അപകടസാധ്യതയുണ്ടാക്കും. മാത്രമല്ല ലാന്‍ഡിങിന്‍റെ വേഗത കുറച്ച ശേഷവും ഈ ഭീഷണി തുടര്‍ന്നുകൊണ്ടിരിക്കും.
- എല്ലാത്തിലുമുപരി, ചന്ദ്രനിലെ ഈ വസ്‌തുക്കള്‍ ലാന്‍ഡറിന്‍റെ ക്യാമറ ലെന്‍സിനെ (Lander's Camera Lens) മറയ്‌ക്കാനും കൃത്യമല്ലാത്ത റീഡിങ്ങുകള്‍ക്കും കാരണവുമാകും.