കേരളം

kerala

ETV Bharat / bharat

Chandrayaan 3 With 3D Image വിക്രം ലാന്‍ഡറിനെ ഒപ്പിയെടുത്ത് 'നവ്‌കാം'; ആദ്യ ത്രീഡി ചിത്രം പങ്കുവച്ച് ചന്ദ്രയാന്‍ 3 - ത്രിമാന രൂപം

Chandrayaan 3 shares 3D image of Vikram Lander: പ്രഗ്യാന്‍ റോവറിന്‍റെ വലതും ഇടതുവശത്തുമായുള്ള നവ്‌കാം സ്‌റ്റീരിയോ ഇമേജസ് ഉപയോഗിച്ചാണ് ത്രീഡി ചിത്രങ്ങള്‍ പകര്‍ത്തിയിട്ടുള്ളത്

Chandrayaan 3  Chandrayaan 3 with 3D Image  Vikram Lander  3D image  Pragyan Rover  ISRO  South Pole  NavCam Stereo Images  Space Applications Centre  Laboratory for Electro Optics Systems  വിക്രം ലാന്‍ഡറിനെ ഒപ്പിയെടുത്ത് നവ്‌കാം  വിക്രം  ആദ്യ ത്രീഡി ചിത്രം പങ്കുവച്ച് ചന്ദ്രയാന്‍ 3  ചന്ദ്രയാന്‍ 3  പ്രഗ്യാന്‍ റോവര്‍  ഐഎസ്‌ആര്‍ഒ  ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സി  നവ്‌കാം സ്‌റ്റീരിയോ ഇമേജസ്  അനഗ്ലിഫ്  ത്രിമാന രൂപം  സ്‌റ്റീരിയോ
Chandrayaan 3 with 3D Image

By ETV Bharat Kerala Team

Published : Sep 5, 2023, 10:30 PM IST

ബെംഗളൂരു: ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തില്‍ (South Pole) നിലയുറപ്പിച്ചിരിക്കുന്ന വിക്രം ലാന്‍ഡറിന്‍റെ (Vikram Lander) ആദ്യ ത്രീഡി ചിത്രം (3D Image) പുറത്തുവിട്ട് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടനയായ ഐഎസ്‌ആര്‍ഒ (ISRO). പ്രഗ്യാന്‍ റോവറിന്‍റെ (Pragyan Rover) വലതും ഇടതുവശത്തുമായുള്ള നവ്‌കാം സ്‌റ്റീരിയോ ഇമേജസ് (NavCam Stereo Images) ഉപയോഗിച്ച് ഓഗസ്‌റ്റ് 30 നെടുത്ത ചിത്രങ്ങളാണ് ഐഎസ്‌ആര്‍ഒ പങ്കുവച്ചത്. ഒരു വസ്‌തുവിന്‍റെയോ ഭൂപ്രദേശത്തിന്‍റെയോ ത്രിമാന രൂപത്തിലുള്ള സ്‌റ്റീരിയോ അല്ലെങ്കിൽ മൾട്ടി വ്യൂ ഇമേജുകളാണ് ഈ അനഗ്ലിഫുകളെന്നും ഇവര്‍ ഔദ്യോഗിക എക്‌സ്‌ അക്കൗണ്ടില്‍ അറിയിച്ചു.

നവ്‌കാം സ്‌റ്റീരിയോ ഇമേജുകൾ ഉപയോഗിച്ചുള്ളതാണ് ഇവിടെ അവതരിപ്പിച്ചിരിക്കുന്ന അനഗ്ലിഫ്. അതിൽ പ്രഗ്യാൻ റോവര്‍ ഇടത്തും വലത്തുമായി പകർത്തിയ ചിത്രവും ഉൾപ്പെടുന്നു. ഈ ത്രിമാന ചിത്രത്തിലെ ഇടത് ചിത്രം ചുവന്ന ചാനലിലും, വലത് ചിത്രം നീല, പച്ച ചാനലുകളിലും സന്നിവേശിപ്പിച്ചിരിക്കുന്നു (അത് സിയാൻ നിറം സൃഷ്‌ടിക്കുന്നു).

ഈ രണ്ട് ചിത്രങ്ങൾ തമ്മിലുള്ള ദൂരക്കാഴ്‌ച വ്യത്യാസം സ്‌റ്റീരിയോ ഇഫക്റ്റിലേക്ക് നയിക്കുന്നു, ഇത് ത്രിമാനരൂപത്തിന്‍റെ ദൃശ്യ പ്രതീതി നൽകുന്നുവെന്ന് ഐഎസ്‌ആര്‍ഒ എക്‌സില്‍ കുറിച്ചു. നവ്‌കാം വികസിപ്പിച്ചത് LEOS (Laboratory for Electro Optics Systems) ഉം ഡാറ്റ പ്രോസസിങ് നടത്തുന്നത് SAC (Space Applications Centre) മാണെന്നും ഐഎസ്‌ആര്‍ഒ ട്വീറ്റില്‍ കൂട്ടിച്ചേർത്തു.

Also Read: Chandrayaan 3 Rover Turns To Sleep Mode 'വിജയകരമായൊരു ഉണർവ് പ്രതീക്ഷിച്ച്'; ജോലികള്‍ തീര്‍ത്ത് സ്ലീപ് മോഡിലേക്ക് മാറി റോവര്‍

പാറിപ്പറന്ന് വിക്രം:കഴിഞ്ഞ ദിവസം ചന്ദ്രയാന്‍ 3 ലെ വിക്രം ലാന്‍ഡര്‍ (Chandrayaan 3 Vikram lander) മുന്‍പ് ചന്ദ്രനില്‍ ഇറങ്ങിയ സ്ഥലത്ത് നിന്ന് അന്തരീക്ഷത്തില്‍ ഉയര്‍ന്ന് വീണ്ടും സോഫ്റ്റ് ലാന്‍ഡ് (Soft Landing) നടത്തിയതായി ഐഎസ്‌ആര്‍ഒ അറിയിച്ചിരുന്നു. 40 സെന്‍റിമീറ്റർ ഉയർത്തുകയും 30 മുതൽ 40 സെന്‍റിമീറ്റർ അകലെ സുരക്ഷിതമായി ലാൻഡ് ചെയ്യുകയുമായിരുന്നു എന്നായിരുന്നു ഐഎസ്ആർഒ വിശദീകരണം. ഇതോടെ ഹോപ്പ് എക്‌സ്‌പിരിമെന്‍റ് എന്ന ഈ പരീക്ഷണം വിജയകരമായി പൂര്‍ത്തീകരിച്ചതായും ഐഎസ്‌ആര്‍ഒ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.

മാത്രമല്ല വിക്രം ലാൻഡർ അതിന്‍റെ ദൗത്യലക്ഷ്യങ്ങൾ കൈവരിച്ചുവെന്നും 'കിക്ക് - സ്റ്റാർട്ട്' ഭാവിയില്‍ ചന്ദ്രനില്‍ ശേഖരിക്കുന്നവ ഭൂമിയില്‍ എത്തിക്കാനും പുറമെ മനുഷ്യരെ പറഞ്ഞയക്കുന്ന ദൗത്യങ്ങൾക്കും ഇത് ആവേശം പകരുമെന്ന് ഐഎസ്ആർഒ ട്വീറ്റില്‍ കുറിച്ചിരുന്നു. ചന്ദ്രനില്‍ നിന്നുള്ള വീഡിയോ ഉള്‍പ്പടെ പങ്കുവച്ചായിരുന്നു ഐഎസ്‌ആര്‍ഒയുടെ എക്‌സ് കുറിപ്പ്.

അതേസമയം ഭൂമിയില്‍ നിന്നും നിര്‍ദേശം നല്‍കിയത് പ്രകാരം ലാന്‍ഡറിനെ ഏകദേശം 40 സെന്‍റിമീറ്റര്‍ ഉയര്‍ത്തിയുള്ള പരീക്ഷണം സെപ്റ്റംബർ മൂന്നിനായിരുന്നു. പരീക്ഷണത്തിന്‍റെ ഭാഗമായി വിക്രം ലാന്‍ഡര്‍, പ്രഗ്യാന്‍ റോവര്‍ ഇറങ്ങാന്‍ വേണ്ടി ഒരുക്കിയ റാമ്പും മറ്റ് ഉപകരണങ്ങളും മടക്കിവയ്‌ക്കുകയും ലാന്‍ഡിങ്ങിന് ശേഷം പഴയപടിയാക്കുകയും ചെയ്‌തിരുന്നു.

ABOUT THE AUTHOR

...view details