കേരളം

kerala

By

Published : Aug 18, 2023, 6:53 PM IST

Updated : Aug 18, 2023, 7:24 PM IST

ETV Bharat / bharat

Chandrayaan 3| വിക്രം ലാന്‍ഡര്‍ നിര്‍ണായക ഡീബൂസ്‌റ്റിങ് നടത്തി; എല്ലാം ആസൂത്രണം പോലെ പ്രവർത്തിക്കുന്നുവെന്നറിയിച്ച് ഐഎസ്‌ആര്‍ഒ

Chandrayaan 3 Vikram Lander completes first deboost: വെള്ളിയാഴ്‌ച (18.08.2023) ഉച്ചക്ക് നാലുമണിയോടടുത്താണ് വിക്രം ലാന്‍ഡര്‍ ഡീബൂസ്‌റ്റിങ് നടന്നത്

Chandrayaan 3  Vikram Lander  Vikram Lander deboosting  Chandrayaan 3 Latest news  ISRO  വിക്രം ലാന്‍ഡര്‍  ഡീബൂസ്‌റ്റിങ്  വിക്രം ലാന്‍ഡര്‍ നിര്‍ണായക ഡീബൂസ്‌റ്റിങ് നടത്തി  ഐഎസ്‌ആര്‍ഒ  ചന്ദ്രയാന്‍ 3  വിക്രം  ലാന്‍ഡര്‍
Chandrayaan 3 Vikram Lander deboosting Latest news

ന്യൂഡല്‍ഹി:രാജ്യത്തിന്‍റെ അഭിമാന ദൗത്യമായ ചന്ദ്രയാന്‍ 3 ന്‍റെ (Chandrayaan 3) പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്നും വേര്‍പ്പെട്ട വിക്രം ലാന്‍ഡര്‍ നിര്‍ണായക ഡീബൂസ്‌റ്റിങ് നടത്തി താഴ്‌ന്ന ഭ്രമണപഥത്തിലേക്ക് ഇറങ്ങി. വെള്ളിയാഴ്‌ച (18.08.2023) ഉച്ചക്ക് നാലുമണിയോടടുത്താണ് ഡീബൂസ്‌റ്റിങ് നടന്നത്. അതേസമയം ഓഗസ്‌റ്റ് 23 നാണ് ചന്ദ്രയാന്‍ 3 ചന്ദ്രോപരിതലത്തിൽ സോഫ്‌റ്റ് ലാൻഡിങ് പ്രതീക്ഷിക്കുന്നത്.

ലാൻഡർ മൊഡ്യൂള്‍ സാധാരണ നിലയിലാണ്. ഡീബൂസ്‌റ്റിങ് ഓപ്പറേഷൻ വിജയകരമായി നടത്തിയതുവഴി മൊഡ്യൂള്‍ അതിന്‍റെ ഭ്രമണപഥം 113 കിലോമീറ്റര്‍ x 157 കിലോമീറ്ററാക്കി ചുരുക്കിയിട്ടുണ്ട്. രണ്ടാമത്തെ ഡീബൂസ്‌റ്റിങ് ഓപ്പറേഷൻ 2023 ഓഗസ്‌റ്റ് 20 ന് ഏകദേശം പുലര്‍ച്ചെ രണ്ടുമണിക്കാണ് (ഇന്ത്യന്‍ സമയം) ഷെഡ്യൂൾ ചെയ്തിട്ടുള്ളതെന്ന് ഐഎസ്‌ആര്‍ഒ(ISRO) ട്വീറ്റ്‌ ചെയ്‌തു.

അതേസമയം ലാന്‍ഡര്‍ ഭ്രമണപഥത്തില്‍ സ്വന്തമായി അതിന്‍റെ സ്ഥാനം ശരിപ്പെടുത്തുന്നതിനെയാണ് ഡീബൂസ്‌റ്റിങ് എന്നതുകൊണ്ട് ഉദ്യേശിക്കുന്നത്. ഇതില്‍ തന്നെ ഭ്രമണപഥത്തില്‍ ചന്ദ്രനോടടുത്തുള്ള പോയിന്‍റ് (പെരിലൂണ്‍) 30 കിലോമീറ്ററും ഏറ്റവും അകലത്തിലുള്ള പോയിന്‍റ് (അപ്പോലൂണ്‍) 100 കിലോമീറ്ററുമാണ്.

ഇന്ത്യയുടെ വിക്രം: നാളെ (19.08.2023) ഏതാണ്ട് നാലുമണിയോടടുത്ത് ലാന്‍ഡര്‍ മൊഡ്യൂള്‍ ഡീബൂസ്‌റ്റിങിന് തയ്യാറെടുക്കുന്നതായി വിക്രം ലാന്‍ഡര്‍ പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ നിന്ന് വേര്‍പിരിഞ്ഞ വ്യാഴാഴ്‌ച തന്നെ ഐഎസ്‌ആര്‍ഒ വ്യക്തമാക്കിയിരുന്നു. ഇന്ത്യന്‍ ബഹിരാകാശ ദൗത്യങ്ങളുടെ പിതാവ് എന്നറിയപ്പെടുന്ന വിക്രം സാരാഭായിയോടുള്ള (1919-1971) ബഹുമാനാര്‍ഥമായിരുന്നു ചന്ദ്രയാന്‍-3 ലാന്‍ഡറിന് ആ പേര് നല്‍കിയത്. അതേസമയം ചാന്ദ്രയാന്‍ 3 ന്‍റെ എല്ലാ സംവിധാനങ്ങളും ആസൂത്രണം ചെയ്‌തതുപോലെ പ്രവർത്തിക്കുന്നുണ്ടെന്ന് ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ് അറിയിച്ചു.

പെര്‍ഫക്‌റ്റ് ഒകെ: നിലവില്‍ എല്ലാം ശരിയായി നടക്കുന്നുണ്ട്. ഓഗസ്റ്റ് 23 ന് ചന്ദ്രനിൽ ഇറങ്ങുന്നത് വരെ നിരവധി പ്രവര്‍ത്തനങ്ങളുണ്ടാകുമെന്നും ഉപഗ്രഹം നല്ല അവസ്ഥയിലാണുള്ളതെന്നും എസ്.സോമനാഥ് പറഞ്ഞു. അതേസമയം ഭൂമിയുടെ ഭൂതകാലത്തിന്‍റെ ഒരു ശേഖരമായാണ് ചന്ദ്രൻ കരുതപ്പെടുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യയുടെ വിജയകരമായ ചാന്ദ്ര ദൗത്യം ഭൂമിയിലെ ജീവനെക്കുറിച്ചും സൗരയൂഥത്തിലെ ബാക്കി ഭാഗങ്ങളും അതിനപ്പുറവും പര്യവേക്ഷണം ചെയ്യാനും സഹായകമാവുമെന്നാണ് വിലയിരുത്തല്‍.

മുന്നില്‍ ഇനി എന്തെല്ലാം: എന്നാല്‍ മുന്നിലുള്ള ലാന്‍ഡിങ് മൊഡ്യൂള്‍ സ്വതന്ത്രമായി ഗതിനിയന്ത്രിക്കുന്നതും ചന്ദ്രനില്‍ കൃത്യമായ ലാന്‍ഡിങ് നടത്തുന്നതുമായ പ്രക്രിയ അതിനിര്‍ണായമാണ്. വിജയകരമായ സോഫ്റ്റ് ലാൻഡിങ് പൂര്‍ത്തിയാക്കിയ ശേഷം ഏകദേശം നാല് മണിക്കൂറിന് ശേഷം, റോവർ പ്രഗ്യാൻ വിക്രം ലാൻഡറിൽ നിന്ന് വേർപെടും. തുടര്‍ന്ന് വിക്രമും പ്രഗ്യാനും ചന്ദ്രന്‍റെ ഉപരിതലത്തിൽ ചന്ദ്രന്‍റെ പരിതസ്ഥിതി, ഘടന, മറ്റ് ശാസ്‌ത്രീയ അളവുകൾ എന്നിവയെക്കുറിച്ചുള്ള മൂല്യവത്തായ ഡാറ്റ ശേഖരണവും നിരീക്ഷണവും നടത്തും.

ഭൗമോപരിതലത്തില്‍ നിന്നും സാമ്പിളുകൾ ഭൂമിയിലേക്ക് തിരികെ കൊണ്ടുവരാതെ നേരിട്ട് തന്നെയാണ് ചന്ദ്രയാന്‍ 3 ഈ പരിശോധനകളും വിശകലനങ്ങളും നടത്തുക. ഇതോടെ ചന്ദ്രനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും ഭാവി പര്യവേക്ഷണത്തിനുള്ള സാധ്യതകളും ഉള്‍പ്പടെ നമുക്ക് മുന്നില്‍ തെളിയും. എല്ലാത്തിലുമുപരി ലോകത്തിന് മുന്നില്‍ ചന്ദ്രയാന്‍-3 ചരിത്രവിജയമായി അടയാളപ്പെടുത്തുകയും ചെയ്യും.

Last Updated : Aug 18, 2023, 7:24 PM IST

ABOUT THE AUTHOR

...view details