ബെംഗളൂരു: ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാന്‍റെ 3 (Chandrayaan-3) പകർത്തിയ ചന്ദ്രനിൽ നിന്നുള്ള ദൃശ്യങ്ങൾ പുറത്തുവിട്ട് ഐഎസ്‌ആർഒ (ISRO). ലാന്‍ഡര്‍, ചന്ദ്രന്‍റെ പ്രതലത്തില്‍ ഇറങ്ങുന്നതിന് തൊട്ടുമുന്‍പ് പകര്‍ത്തിയ ദൃശ്യങ്ങളാണ് ഐഎസ്‌ആർഒ പുറത്തുവിട്ടിരിക്കുന്നത്. ചന്ദ്രയാന്‍റെ എല്ലാ പ്രവർത്തനങ്ങളും മുൻ നിശ്ചയിച്ച പ്രകാരം നടക്കുന്നുണ്ടെന്നും എല്ലാം സാധാരണ നിലയിലാണെന്നും ഐഎസ്‌ആർഒ വ്യക്‌തമാക്കി.
'എല്ലാ പ്രവർത്തനങ്ങളും ഷെഡ്യൂളിലാണ്. എല്ലാ സംവിധാനങ്ങളും സാധാരണ നിലയിൽ പ്രവർത്തിക്കുന്നു. ലാൻഡർ മൊഡ്യൂൾ പേലോഡുകളായ ഇൽസ (ILSA), രംഭ (RAMBHA), ചാസ്റ്റ് (ChaSTE) എന്നിവ ഇന്ന് ഓണാക്കി. റോവർ മൊബിലിറ്റി പ്രവർത്തനങ്ങൾ ആരംഭിച്ചു. പ്രൊപ്പൽഷൻ മൊഡ്യൂളിലെ ഷേപ്പ് പേലോഡ് ഞായറാഴ്‌ച ഓണാക്കി.' ഐഎസ്‌ആർഒ ട്വീറ്റ് ചെയ്‌തു.
ടച്ച്ഡൗണിന് തൊട്ടുമുമ്പ് ലാൻഡർ ഇമേജർ ക്യാമറ പകർത്തിയ ചന്ദ്രന്‍റെ ദൃശ്യം എന്ന തലക്കെട്ടോടെയാണ് ഐഎസ്‌ആർഒ ഈ ദൃശ്യങ്ങൾ പങ്കുവച്ചത്. അതേസമയം ലാന്‍ഡറില്‍ നിന്ന് പുറത്തിറങ്ങിയ പ്രഗ്യാന്‍ റോവര്‍ (Rover Pragyan) പര്യവേക്ഷണം ആരംഭിച്ചു. ഇന്നലെ (23.08.23) വൈകിട്ട് 6.03ന് ചന്ദ്രനിലിറങ്ങിയ വിക്രം ലാന്‍ഡറിൽ നിന്ന് വേര്‍പെട്ട റോവര്‍ പ്രഗ്യാന്‍ നാല് മണിക്കൂറിന് ശേഷമാണ് ലാന്‍ഡറില്‍ നിന്ന് പുറത്തിറങ്ങിയത്.
പ്രഗ്യാന്‍ റോവറിന്‍റെ സോളാര്‍ പാനലുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടുണ്ടെന്നും ആന്‍റിനകളുപയോഗിച്ച് വിക്രം ലാന്‍ഡറുമായി റോവര്‍ സംവദിച്ചു തുടങ്ങിയിട്ടുണ്ടെന്നും ഐഎസ്ആർഒ നേരത്തെ അറിയിച്ചിരുന്നു. സെക്കന്‍ഡില്‍ ഒരു സെന്‍റി മീറ്റര്‍ വേഗതയിലാണ് പ്രഗ്യാന്‍ റോവര്‍ ചന്ദ്ര ഉപരിതലത്തില്‍ നീങ്ങുന്നത്.