പുത്തന്‍ ഇന്ത്യയുടെ ഉദയമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഐതിഹാസിക നിമിഷമെന്നും പ്രധാനമന്ത്രി. ശാസ്‌ത്ര ലോകത്തെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്‌തു. രാജ്യത്താകെ ആഹ്ലാദ പ്രകടനം.
Chandrayaan 3 Soft Landing Live Updates : ചന്ദ്രനിലണഞ്ഞ് ചന്ദ്രയാൻ 3, വിജയ മാനത്ത് 'വിക്രം'
Published : Aug 23, 2023, 4:13 PM IST
|Updated : Aug 23, 2023, 6:25 PM IST
18:14 August 23
പുത്തന്‍ ഇന്ത്യയുടെ ഉദയമെന്ന് പ്രധാനമന്ത്രി, ശാസ്‌ത്ര ലോകത്തിന് അഭിനന്ദനം
18:04 August 23
ചന്ദ്രനെ തൊട്ട് ചന്ദ്രയാന്‍ 3, വിജയം പ്രഖ്യാപിച്ച് ഐഎസ്‌ആര്‍ഒ
ചന്ദ്രോപരിതലത്തില്‍ തൊട്ട് ചന്ദ്രയാന്‍ 3. ചന്ദ്രന്‍റെ ദക്ഷിണ ധ്രുവം തൊട്ട ആദ്യ രാജ്യമായി ഇന്ത്യ. വിജയം പ്രഖ്യാപിച്ച് ഐഎസ്‌ആര്‍ഒ.
17:59 August 23
ഫൈന്‍ ബ്രേക്കിങ് ഘട്ടം വിജയകരം, ലാന്‍ഡര്‍ മൊഡ്യൂള്‍ 500 മീറ്റര്‍ അകലത്തില്‍
ഫൈന്‍ ബ്രേക്കിങ് ഘട്ടം വിജയകരം. ലാന്‍ഡര്‍ മൊഡ്യൂള്‍ ചന്ദ്രോപരിതലത്തില്‍ നിന്ന് 500 മീറ്റര്‍ ഉയരത്തില്‍. പ്രധാനമന്ത്രി ജോഹന്നാസ്‌ബര്‍ഗില്‍ നിന്ന് തത്സമയ സംപ്രേഷണം വീക്ഷിക്കാന്‍ ഓണ്‍ലൈന്‍ ആയി ചേര്‍ന്നു.
17:54 August 23
ചന്ദ്രോപരിതലത്തിലേക്ക് കൂടുതല്‍ അടുത്ത് ചന്ദ്രയാന്‍ 3
വേഗതയും ദൂരവും കുറയുന്നു. ചന്ദ്രോപരിതലത്തിലേക്ക് അടുത്ത് ചന്ദ്രയാന്‍ 3. ലാന്‍ഡറില്‍ നിന്നുള്ള ചന്ദ്രന്‍റെ ചിത്രങ്ങള്‍ തത്സമയം സംപ്രേഷണം ചെയ്‌ത് ഐഎസ്‌ആര്‍ഒ. നിശ്ചയിച്ചതുപോലെ എല്ലാം നടക്കുന്നു എന്ന് ഐഎസ്‌ആര്‍ഒ. റഫ് ബ്രേക്കിങ്ങിന്‍റെ അവസാന ഘട്ടത്തിലേക്ക് പേടകം.
17:46 August 23
ചരിത്രമാകാന്‍ ചന്ദ്രയാന്‍ 3, സോഫ്‌റ്റ് ലാന്‍ഡിങ് ആരംഭിച്ചു
ചന്ദ്രയാന്‍ 3ന്‍റെ സോഫ്‌റ്റ് ലാന്‍ഡിങ് ആരംഭിച്ചു. പ്രവേഗം കുറയ്‌ക്കാനുള്ള നടപടികള്‍ തുടങ്ങി. വരുന്ന 19 മിനിട്ടുകള്‍ നിര്‍ണായകം. 6.04ന് തന്നെ ചന്ദ്രയാന്‍ 3 ചന്ദ്രോപരിതലം തൊടുമെന്ന് ശാസ്‌ത്രജ്ഞര്‍
17:33 August 23
ചന്ദ്രയാന്‍ 3നെ നിരീക്ഷിച്ച് യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി ഉദ്യോഗസ്ഥരും
സോഫ്‌റ്റ് ലാന്‍ഡിങ്ങിന് മിനിട്ടുകള്‍ ശേഷിക്കെ ഐഎസ്‌ആര്‍ഒയ്‌ക്കൊപ്പം യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി ഉദ്യോഗസ്ഥരും ചന്ദ്രയാന്‍ 3നെ നിരീക്ഷിക്കുന്നു. ലാന്‍ഡര്‍ മൊഡ്യൂള്‍ ട്രാക്ക് ചെയ്യുന്നതിലടക്കം യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി പങ്കാളിയാകുന്നുണ്ട്
17:25 August 23
പ്രധാനമന്ത്രി ദക്ഷിണാഫ്രിക്കയില്‍, ലാന്‍ഡിങ് വീക്ഷിക്കുക ഓണ്‍ലൈനില്‍
ബ്രിക്‌സ് ഉച്ചകോടിയ്‌ക്കായി ദക്ഷിണാഫ്രിക്കയിലുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി ചന്ദ്രയാന്‍ 3 ന്‍റെ സോഫ്‌റ്റ് ലാന്‍ഡിങ് തത്സമയം ഓണ്‍ലൈനില്‍ വീക്ഷിക്കും. ഇന്ത്യയുടെ ചരിത്ര ദൗത്യത്തിന് ബ്രിക്‌സ് ഉച്ചകോടി ആശംസ അറിയിച്ചു.
17:15 August 23
ലാന്‍ഡിങ് തത്സമയ സംപ്രേഷണം 5.20ന്
ചന്ദ്രയാന്‍ 3 (Chandrayaan 3) ന്‍റെ ലാന്‍ഡിങ് തത്സമയ സംപ്രേഷണം 5.20 ന് ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സി (ISRO) ആരംഭിക്കും. ഡല്‍ഹിയിലെ കൗണ്‍സില്‍ ഓഫ് സയന്‍റിഫിക് ആന്‍ഡ് ഇന്‍ഡസ്‌ട്രിയല്‍ റിസേര്‍ച്ച് ആസ്ഥാനത്തും ചാന്ദ്രയാന്‍ 3 സോഫ്‌റ്റ് ലാന്‍ഡിങ് (Chandrayaan 3 soft landing) തത്സമയം പ്രദര്‍ശിപ്പിക്കും.
17:06 August 23
'പരാജയങ്ങള്‍ പാഠങ്ങളായി, ആ പട്ടികയിലേക്ക് ഇന്ത്യയും' -സത്യനാരായണ
'ചന്ദ്രോപരിതലത്തില്‍ തൊടുന്ന നാല് രാജ്യങ്ങളുടെ പട്ടികയില്‍ നമ്മളും ചേരാന്‍ പോകുന്നു. പരാജയങ്ങളാണ് പാഠങ്ങളായത്. ഞങ്ങള്‍ വളരെയധികം പഠിച്ചു. ചന്ദ്രയാന്‍ 3 ചന്ദ്രന്‍റെ ഉപരിതലത്തില്‍ തൊടുന്നതിനായി ഐഎസ്‌ആര്‍ഒ വേണ്ടത്ര മുന്‍കരുതല്‍ എടുത്തിട്ടുണ്ട്' -മുതിര്‍ന്ന ശാസ്‌ത്രജ്ഞന്‍ സത്യനാരായണ പ്രതികരിച്ചു.
16:54 August 23
'രാജ്യത്തെ സ്‌നേഹിക്കുന്നവര്‍ക്ക് അഭിമാന നിമിഷം' -ഗായകന്‍ കൈലാഷ് ഖേര്‍
ചന്ദ്രയാന്‍ 3 (Chandrayaan 3) ചന്ദ്രന്‍റെ ഉപരിതലത്തില്‍ തൊടുന്നത് ഇന്ത്യയെ സ്‌നേഹിക്കുന്നവര്‍ക്ക് അഭിമാന നിമിഷമെന്ന് ഗായകന്‍ കൈലാഷ് ഖേര്‍. 'ബഹിരാകാശവുമായി ബന്ധപ്പെട്ട കാര്യങ്ങളും ശാസ്‌ത്രവും സങ്കീര്‍ണമായ വിഷയങ്ങളാണെങ്കിലും ഇതിനായി കഠിനാധ്വാനം ചെയ്യുന്ന എന്‍റെ രാജ്യക്കാരെ ഞാന്‍ അഭിവാദ്യം ചെയ്യുന്നു. ഇന്നത്തെ നേതൃത്വത്തിന്‍റെ പിന്തുണയും അവര്‍ക്കുണ്ട്. ഭാരതീയ മൂല്യങ്ങളെയും സനാതന പാരമ്പര്യങ്ങളെയും ഞാന്‍ അഭിവാദ്യം ചെയ്യുന്നു. എല്ലാ ഭാരതീയര്‍ക്കും ആശംസകള്‍ നേരുന്നു. നിമിഷങ്ങള്‍ക്കകം ഇന്ത്യ ഒരു റെക്കോഡ് സൃഷ്‌ടിക്കാന്‍ പോകുകയാണ്' -കൈലാഷ് ഖേര്‍ പറഞ്ഞു.
16:14 August 23
'തുടക്കം INCOSPAR, കാരണമായത് ഭാഭയുടെയും സാരാഭായിയുടെയും ദീര്‍ഘവീക്ഷണം' -ജയറാം രമേശ്
ചന്ദ്രയാന്‍ 3ന്‍റെ സോഫ്‌റ്റ് ലാന്‍ഡിങ് (Chandrayaan 3 Soft Landing) നടക്കാനിരിക്കെ ഇന്ത്യന്‍ നാഷണല്‍ കമ്മിറ്റി ഫോര്‍ സ്‌പേസ് റിസര്‍ച്ചിനെ (Indian National Committee for Space Research) കുറിച്ച് പറഞ്ഞ് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. 'INCOSPAR ന്‍റെ രൂപീകരണത്തോടെ 1962 ഫെബ്രുവരി 23നാണ് ഇന്ത്യയുടെ ബഹിരാകാശ യാത്രക്ക് തുടക്കമാകുന്നത്. ഹോമി ഭാഭയുടെയും വിക്രം സാരാഭായിയുടെയും ദീര്‍ഘവീക്ഷണത്തിന് നന്ദി, ഒപ്പം നെഹ്‌റുവിന്‍റെ ആവേശകരമായ പിന്തുണയ്‌ക്കും. രാജ്യത്തുടനീളമുള്ള പ്രമുഖ ശാസ്‌ത്രജ്ഞരുടെ സഹകരണവും കൂട്ടായ പ്രവര്‍ത്തനവും ഒത്തുചേര്‍ന്നതായിരുന്നു സമിതി' -ജയറാം രമേശ് എക്‌സില്‍ കുറിച്ചു. INCOSPAR ന്‍റെ രൂപീകരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പത്രവും ജയറാം രമേശ് പങ്കിട്ടു.
15:20 August 23
ചരിത്ര നേട്ടത്തിലേക്ക് ഇനി നിമിഷങ്ങള്‍ മാത്രം, സോഫ്‌റ്റ് ലാന്‍ഡിങ്ങിന് ചന്ദ്രയാന്‍ 3 തയാര്‍
ഹൈദരാബാദ്: രാജ്യത്തിന്‍റെ അഭിമാന ദൗത്യം ചന്ദ്രയാന്‍ 3 (Chandrayaan 3) ചരിത്രമാകാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. ഇന്ന് (ഓഗസ്റ്റ് 23) വൈകിട്ട് 6.04 ഓടു കൂടി ചന്ദ്രയാന്‍ ചന്ദ്രോപരിതലത്തില്‍ തൊടുമെന്നാണ് ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ISRO) നല്‍കുന്ന വിവരം. ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിലാണ് ചന്ദ്രയാന്‍ 3 സോഫ്‌റ്റ് ലാന്‍ഡിങ് നടത്തുന്നത്. ചന്ദ്രയാന്‍ 3 (Chandrayaan 3) ചന്ദ്രോപരിതലം തൊടുന്നതോടെ റഷ്യ, ചൈന, അമേരിക്ക എന്നീ രാജ്യങ്ങള്‍ക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ ചരിത്രത്തില്‍ ഇടംപിടിക്കും. ഏറെ പ്രതീക്ഷയോടെ ഇന്ത്യ വിക്ഷേപിച്ച ചന്ദ്രയാന്‍ 2 (Chandrayaan 2) ന്‍റെ പരാജയത്തിന് ശേഷമാണ്, അതിന്‍റെ പോരായ്‌മകള്‍ പരിഹരിച്ച് തുടര്‍ പദ്ധതിയായ ചന്ദ്രയാന്‍ 3 (Chandrayaan 3) തയ്യാറാക്കിയത്. അതിനാല്‍ തന്നെ ഏറെ പ്രതീക്ഷയിലാണ് ഐഎസ്‌ആര്‍ഒ (ISRO).