കേരളം

kerala

ETV Bharat / bharat

Chandrayaan 3| ചന്ദ്രന് തൊട്ടരികെ 'ചന്ദ്രയാന്‍'; അവസാന ഭ്രമണപഥം താഴ്‌ത്തല്‍ വിജയകരം, നാളെ ലാന്‍ഡര്‍ വേര്‍പിരിയും - ലാന്‍ഡര്‍ ചന്ദ്രോപരിതലത്തിലേക്ക്

ചന്ദ്രയാന്‍ 3 ലാന്‍ഡറും പ്രൊപ്പല്‍ഷന്‍ മൊഡ്യൂളും നാളെ വേര്‍പിരിയും. അവസാന ഭ്രമണപഥം താഴ്‌ത്തല്‍ പൂര്‍ത്തിയാക്കിയ പേടകം ചന്ദ്രനില്‍ നിന്നും 163 കിലോമീറ്റര്‍ അകലെയാണുള്ളത്.

Chandrayaan 3  Chandrayaan 3 separation lander module tomorrow  Chandrayaan 3  ചന്ദ്രന്‍റെ തൊട്ടരികെ ചന്ദ്രയാന്‍  നാളെ ലാന്‍ഡര്‍ വേര്‍പിരിയും  ചന്ദ്രയാന്‍ 3 ദൗത്യം  ചന്ദ്രയാന്‍ 3 ദൗത്യത്തിന്‍റെ അഞ്ചാമത്തെ ഭ്രമണപഥം  സോഫ്‌റ്റ് ലാന്‍ഡിങ്  അവസാന ഭ്രമണപഥം താഴ്‌ത്തല്‍ പൂര്‍ത്തിയാക്കി  ലാന്‍ഡര്‍ ചന്ദ്രോപരിതലത്തിലേക്ക്  ചന്ദ്രയാന്‍ 3
അവസാന ഭ്രമണപഥം താഴ്‌ത്തല്‍ വിജയകരം

By

Published : Aug 16, 2023, 11:34 AM IST

Updated : Aug 17, 2023, 4:14 PM IST

ബെംഗളൂരു:ചന്ദ്രയാന്‍ 3 ദൗത്യത്തിന്‍റെ അവസാന ഭ്രമണപഥം താഴ്‌ത്തല്‍ വിജയകരമായി പൂര്‍ത്തിയായി. ഇതോടെ പേടകം വൃത്താകൃതിയിലുള്ള ഭ്രമണ പഥത്തിലേക്ക് കടന്നു. അവസാന ഘട്ടമായ ലാന്‍ഡറും പ്രൊപ്പല്‍ഷന്‍ മൊഡ്യൂളും നാളെ (ഓഗസ്റ്റ് 17) വേര്‍പിരിയും.

ചന്ദ്രയാന്‍ 3 ദൗത്യത്തിന്‍റെ അഞ്ചാമത്തെ ഭ്രമണപഥം താഴ്‌ത്തലാണ് ഇന്ന് നടന്നത്. അവസാന ദൗത്യം വിജയകരമായി പൂര്‍ത്തിയായതോടെ ലാന്‍ഡറും പ്രൊപ്പല്‍ഷന്‍ മൊഡ്യൂളും വേര്‍പിരിയുന്നതിനുള്ള നടപടികള്‍ക്ക് ഐഎസ്‌ആര്‍ഒ തുടക്കമിട്ടു. ചന്ദ്രനില്‍ നിന്നും ഏകദേശം 163 കിലോമീറ്റര്‍ അകലെയാണിപ്പോള്‍ പേടകമുള്ളത്.

അവസാനഘട്ടമായ പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ നിന്നും വേര്‍പിരിയുന്നതോടെ ലാന്‍ഡര്‍ പതിയെ താഴ്‌ന്ന് തുടങ്ങും. ഓഗസ്റ്റ് 23ന് ചന്ദ്രന്‍റെ ദക്ഷിണ ധ്രുവ മേഖലയില്‍ പേടകം സോഫ്‌റ്റ് ലാന്‍ഡ് നടത്താനാണ് പദ്ധതി. വൈകിട്ട് 5.47നാകും ലാന്‍ഡര്‍ ചന്ദ്രോപരിതലത്തിലേക്ക് ഇറക്കുക.

also read:ചന്ദ്രയാന്‍ മൂന്നിന് മുന്‍പ് ചരിത്രത്തില്‍ ഇടം പിടിക്കാന്‍ ശ്രീഹരിക്കോട്ട; വിനോദ് മങ്കരയുടെ 'പ്രിസം' പുസ്‌തക പ്രകാശനം ജൂലൈ 12ന്

ജൂലൈ 14ന് ഉച്ചയ്‌ക്ക് 2.35ന് ശ്രീഹരിക്കോട്ടയിലെ സതീഷ്‌ ധവാന്‍ സ്‌പേസ് സെന്‍ററിലെ രണ്ടാം നമ്പര്‍ ലോഞ്ച് പാഡില്‍ നിന്നാണ് ചന്ദ്രയാന്‍ 3 ലക്ഷ്യ സ്ഥാനത്തേക്കുള്ള പ്രയാണം തുടങ്ങിയത്. എല്‍വിഎം മാര്‍ക്ക് 3 റോക്കറ്റാണ് പേടകത്തെ വഹിച്ച് യാത്ര ആരംഭിച്ചത്. ജൂലൈ 14ന് വിക്ഷേപിച്ച ചന്ദ്രയാന്‍ 3 ഓഗസ്റ്റ് അഞ്ചിനാണ് ചന്ദ്രന്‍റെ ഭ്രമണപഥത്തില്‍ പ്രവേശിച്ചത്. ഭ്രമണപഥത്തില്‍ എത്തിയതിന് ശേഷം അഞ്ച് ഘട്ടങ്ങളിലായാണ് ഭ്രമണപഥം താഴ്‌ത്തിയത്. വിക്ഷേപിച്ചതിന്‍റെ 22 ദിവസം ഭ്രമണപഥത്തിലെത്തിയ പേടകം മൂന്ന് തവണയായിട്ടാണ് ഭ്രമണപഥം താഴ്ത്തിയത്.

also read:Chandrayaan-3 | ആദ്യ ദൃശ്യങ്ങള്‍ വന്നു, ചന്ദ്രയാന്‍-3 ഇനിയാണ് നിര്‍ണായകം

ചന്ദ്രയാന്‍ ചാന്ദ്ര ഭ്രമണപഥത്തിലേക്ക് കടന്നയുടനെയുള്ള ചന്ദ്രന്‍റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ഓഗസ്റ്റ് 5ന് രാത്രി എഴ്‌ മണിയോടെയാണ് പേടകം ചന്ദ്രന്‍റെ ഭ്രമണപഥത്തിലേക്ക് കടന്നത്. തുടര്‍ന്ന് പേടകം ചാന്ദ്രോപരിതലത്തിലെത്തിയതോടെ രാജ്യം മൊത്തം ട്രാന്‍സ് ലൂണാര്‍ ഇന്‍ജെക്ഷനായി കാത്തിരുന്നു.

നിര്‍ണായകവും അഭിമാനകരവുമായ നിമിഷം: ഇന്ത്യയേയും ഐഎസ്‌ആര്‍ഒയേയും സംബന്ധിച്ച് ഇനിയുള്ള ഓരോ നിമിഷങ്ങളും വളരെയധികം നിര്‍ണായകമാണ്. പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ നിന്നും ലാന്‍ഡര്‍ വേര്‍പിരിയുന്ന അവസാന ഘട്ടം. വിജയകരമായി സോഫ്‌റ്റ് ലാന്‍ഡിങ് നടക്കുന്നതോടെ റോവര്‍ പ്രഗ്യാന്‍ വിക്രം ലാന്‍ഡറില്‍ നിന്നും വേര്‍പിരിയും. തുടര്‍ന്ന് പ്രഗ്യാനും വിക്രമും ചാന്ദ്രോപരിതലത്തെ കുറിച്ചുള്ള വിവരം നല്‍കി തുടങ്ങും.

ചന്ദ്രന്‍റെ പരിത സ്ഥിതി, ചന്ദ്രന്‍റെ ഘടന, ചന്ദ്രനെ സംബന്ധിക്കുന്ന മറ്റ് വിവരങ്ങള്‍ എന്നിവയെ കുറിച്ചെല്ലാം വിവര ശേഖരണം നടത്തുന്ന ഇവ ഇക്കാര്യങ്ങളെല്ലാം നമുക്ക് മുന്നില്‍ അറിയിക്കും. ഇത് ചന്ദ്രനെ കുറിച്ചുള്ള കൂടുതല്‍ പഠനത്തിനും ഒപ്പം ഭാവി പര്യവേക്ഷണത്തിനുള്ള സാധ്യതകളെ കുറിച്ച് മനസിലാക്കാന്‍ സഹായകമാകും. ഇതിനെല്ലാം പുറമെ ലോക രാജ്യങ്ങള്‍ക്കിടയില്‍ ചന്ദ്രയാന്‍ 3 ചരിത്ര വിജയമാകുകയും ചെയ്യും.

also read:Chandrayaan 3| ചന്ദ്രനെ കണ്‍നിറയെ കണ്ട് 'ചന്ദ്രയാന്‍ 3'; ആദ്യ ദൃശ്യം പുറത്തുവിട്ട് ഐഎസ്‌ആര്‍ഒ

Last Updated : Aug 17, 2023, 4:14 PM IST

ABOUT THE AUTHOR

...view details