ബെംഗളൂരു: ചന്ദ്രയാന്‍ 3 (Chandrayaan 3) ലെ പ്രഗ്യാന്‍ റോവര്‍ (Prayan Rover) തന്‍റെ ജോലികള്‍ പൂര്‍ത്തിയാക്കി സ്ലീപ് മോഡിലേക്ക് (Sleep Mode) നീങ്ങിയെന്നറിയിച്ച് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയായ ഐഎസ്‌ആര്‍ഒ (ISRO). അസൈന്‍മെന്‍റുകള്‍ പൂര്‍ത്തിയാക്കി റോവര്‍ (Rover) സുരക്ഷിതമായി പാര്‍ക്ക് ചെയ്‌ത് സ്ലീപ് മോഡിലേക്ക് മാറിയതായി ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെയാണ് ഐഎസ്‌ആര്‍ഒ അറിയിച്ചത്.
Chandrayaan 3 Rover Turns To Sleep Mode 'വിജയകരമായൊരു ഉണർവ് പ്രതീക്ഷിച്ച്'; ജോലികള്‍ തീര്‍ത്ത് സ്ലീപ് മോഡിലേക്ക് മാറി റോവര്‍ - ഐഎസ്‌ആര്‍ഒ
Chandrayaan 3 Pragyan Rover parked and set into Sleep mode: സൂര്യോദയം പ്രതീക്ഷിക്കുന്ന 2023 സെപ്‌റ്റംബർ 22 ല്‍ വെളിച്ചം സ്വീകരിക്കാൻ ഉദ്ദേശിച്ച് റോവര്‍ സോളാർ പാനൽ ക്രമീകരിച്ചിട്ടുമുണ്ട്
Published : Sep 2, 2023, 11:01 PM IST
റോവര്‍ അതിന്‍റെ അസൈന്‍മെന്‍റുകള്‍ പൂര്‍ത്തിയാക്കി. നിലവില്‍ സുരക്ഷിതമായി പാര്‍ക്ക് ചെയ്‌ത് സ്ലീപ് മോഡിലേക്ക് നീങ്ങിയിരിക്കുകയാണ്. എപിഎക്‌സ്‌എസ് (APXS), എല്‍ഐബിഎസ് (LIBS) പേലോഡുകള്‍ (Payloads) ഓഫ് ചെയ്‌തു. ഈ പേലോഡുകളിൽ നിന്നുള്ള ഡാറ്റ ലാൻഡർ വഴി ഭൂമിയിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ഐഎസ്‌ആര്‍ഒ എക്‌സില്‍ കുറിച്ചു.
നിലവിൽ ബാറ്ററി (Battery) പൂർണമായി ചാർജ് ചെയ്യപ്പെട്ടിട്ടുണ്ട്. സൂര്യോദയം പ്രതീക്ഷിക്കുന്ന 2023 സെപ്‌റ്റംബർ 22 ല്‍ വെളിച്ചം സ്വീകരിക്കാൻ ഉദ്ദേശിച്ച് സോളാർ പാനൽ ക്രമീകരിച്ചിട്ടുണ്ട്. എന്നാല്‍ റിസീവര്‍ ഉണര്‍ന്നിരിക്കുമെന്നും ഐഎസ്‌ആര്‍ഒ ട്വീറ്റില്‍ വ്യക്തമാക്കി. മറ്റൊരു കൂട്ടം അസൈൻമെന്‍റുകൾക്കായി വിജയകരമായൊരു ഉണർവ് പ്രതീക്ഷിക്കുന്നു. മാത്രമല്ല ഇന്ത്യയുടെ ചാന്ദ്ര ദൂതനായി അത് എക്കാലവും നിലനിൽക്കുമെന്നുമറിയിച്ചാണ് ഐഎസ്‌ആര്‍ഒ ട്വീറ്റ് അവസാനിപ്പിക്കുന്നത്.