ബെംഗളൂരു: ചന്ദ്രോപരിതലത്തെക്കുറിച്ച് നിര്‍ണായകമായേക്കാവുന്ന വിവരം പുറത്തുവിട്ട് പ്രഗ്യാന്‍ റോവര്‍ (Pragyan Rover). ചന്ദ്രയാന്‍ 3 (Chandrayaan 3) ദൗത്യത്തിന്‍റെ ഭാഗമായി ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തില്‍ (South Pole) നിരീക്ഷണം തുടരുന്ന റോവര്‍ (Rover) ചന്ദ്രോപരിതലത്തിലെ മൂലകഘടനയെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവച്ചതായി ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷനാണ് (ISRO) അറിയിച്ചത്. തങ്ങളുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെയാണ് (ISRO X Account) ഐഎസ്‌ആര്‍ഒ ഈ വിവരം പങ്കുവച്ചത്.
നിര്‍ണായക കണ്ടെത്തലുകള്‍:ചന്ദ്രയാന്‍ 3 റോവറിലുള്ള ലേസര്‍ ഇന്‍ഡ്യൂസ്‌ഡ് ബ്രേക്ക്ഡൗണ്‍ സ്‌പെക്‌ട്രോസ്‌കോപി (LIBS) ഉപകരണം ഉപയോഗിച്ച് ദക്ഷിണ ധ്രുവത്തിലെ ചന്ദ്രോപരിതലത്തിലുള്ള മൂലകഘടനയെ കുറിച്ച് നടത്തിയ നേരിട്ടുള്ള അളവുകളാണ് ഐഎസ്‌ആര്‍ഒ പുറത്തുവിട്ടത്. ഇതുപ്രകാരം പ്രദേശത്ത് സള്‍ഫറിന്‍റെ (Sulphur) സാന്നിധ്യം അവ്യക്തമായി സ്ഥിരീകരിക്കുന്നുണ്ട്.
എന്നാല്‍ ഇത് സാങ്കേതികമായി വിശകലനം ചെയ്യുന്നതിന് ഓര്‍ബിറ്ററിലെ ഉപകരണങ്ങള്‍ക്ക് സാധ്യവുമല്ല. മാത്രമല്ല ഇതുകൂടാതെ Al (Aluminium), Ca (Calcium), Fe (Iron), Cr (Chromium), Ti (Titanium), Mn (Manganese), Si (Silicon), O (Oxygen) ന്‍റെ സാന്നിധ്യവും ഈ വിവരങ്ങള്‍ വിരല്‍ചൂണ്ടുന്നുണ്ട്.
ട്വീറ്റ് ഇങ്ങനെ:പ്രദേശത്ത് നേരിട്ടുള്ള ശാസ്‌ത്രീയ പരീക്ഷണങ്ങള്‍ തുടരുന്നു... റോവറിലെ ലേസര്‍ ഇന്‍ഡ്യൂസ്‌ഡ് ബ്രേക്ക്ഡൗണ്‍ സ്‌പെക്‌ട്രോസ്‌കോപി (LIBS), ദക്ഷിണ ധ്രുവത്തിനടുത്തുള്ള ചന്ദ്രോപരിതലത്തിൽ സൾഫറിന്‍റെ സാന്നിധ്യം അവ്യക്തമായി സ്ഥിരീകരിക്കുന്നു. Al, Ca, Fe, Cr, Ti, Mn, Si, O എന്നിവയും പ്രതീക്ഷിച്ചത് പോലെ കണ്ടെത്തി. ഹൈഡ്രജനായുള്ള തെരച്ചില്‍ നടക്കുന്നു. ഇതില്‍ LIBS ഉപകരണം വികസിപ്പിച്ചത് ഐഎസ്‌ആര്‍ഒയുടെ ബെംഗളൂരുവിലെ ഇലക്‌ട്രോ ഒപ്‌റ്റിക്‌സ് സിസ്‌റ്റംസ് ലബോറട്ടറിയിലാണ് എന്ന് ഐഎസ്‌ആര്‍ഒ ട്വീറ്റ് ചെയ്‌തു.