ബംഗളൂരു: ചന്ദ്രയാൻ-3 ന്‍റെ ചാന്ദ്ര ലാൻഡറും റോവറും പുനരുജ്ജീവിക്കുമെന്ന് പ്രതീക്ഷയില്ലെന്ന് പ്രമുഖ ബഹിരാകാശ ശാസ്ത്രജ്ഞൻ പറഞ്ഞു (ISRO Former Chief A S Kiran Kumar ON Chandrayaan-3). ദൗത്യവുമായി സജീവമായി ബന്ധപ്പെട്ടിരുന്ന ബഹിരാകാശ കമ്മീഷൻ അംഗവും മുൻ ഐഎസ്ആർഒ ചെയർമാനുമായ എ എസ് കിരൺ കുമാറിന്‍റേതാണ് പ്രതികരണം (ISRO Former Chief A S Kiran Kumar). പുനരുജ്ജീവിപ്പിക്കുമെന്ന് ഇനി ഒരു പ്രതീക്ഷയുമില്ല, അത് സംഭവിക്കുകയാണെങ്കിൽ ഇപ്പോൾ സംഭവിക്കേണ്ടതായിരുന്നു ഒരു സാധ്യതയുമില്ലെന്ന് അദ്ദേഹം പറഞ്ഞു.
പുതിയ ചാന്ദ്ര ദിനം ആരംഭിച്ചതിന് ശേഷം സൗരോർജത്തിൽ പ്രവർത്തിക്കുന്ന വിക്രം ലാൻഡറുമായും പ്രഗ്യാൻ റോവറുമായും ആശയവിനിമയം സ്ഥാപിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇവയിൽ നിന്ന് ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ല. ബന്ധം സ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുമെന്നും സെപ്‌റ്റംബർ 22 ന് ഐഎസ്ആർഒ പറഞ്ഞിരുന്നു.
ചന്ദ്രയാൻ-3 ദൗത്യത്തിലൂടെ ഇന്ത്യ ഓഗസ്‌റ്റ് 23-ന്, ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തില്‍ തൊടുന്ന ആദ്യത്തെ രാജ്യവും യുഎസ്, റഷ്യ, ചൈന എന്നിവയ്ക്ക് ശേഷം ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്ന ലോകത്തിലെ നാലാമത്തെ രാജ്യവുമായി ചരിത്രം കുറിച്ചു. ദേശീയ ബഹിരാകാശ ഏജൻസി ലാൻഡറും റോവറും യഥാക്രമം സെപ്റ്റംബർ 4, 2 തീയതികളിൽ സ്ലീപ്പ് മോഡിലേക്ക് മാറ്റി.
ലാൻഡറും റോവറും ഒരു ചാന്ദ്ര പകൽ സമയം (ഏകദേശം 14 ഭൗമദിനങ്ങൾ) പ്രവർത്തിക്കാൻ രൂപകൽപന ചെയ്‌തിട്ടുള്ളതാണ്. ഐഎസ്ആർഒ ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച് ചന്ദ്രോപരിതലത്തിൽ സുരക്ഷിതവും മൃദുവുമായ ലാൻഡിങ്, റോവർ ചന്ദ്രനിൽ കറങ്ങുന്നതിന്‍റെ പ്രദർശനം, ചന്ദ്രോപരിതലത്തിൽ തൽസ്ഥാനത്ത് ശാസ്ത്രീയ പരീക്ഷണങ്ങൾ നടത്തുക എന്നതാണ് ചന്ദ്രയാൻ-3 ദൗത്യത്തിന്‍റെ മൂന്ന് ലക്ഷ്യങ്ങള്‍.
ചന്ദ്രനിൽ ഇറങ്ങിയ ശേഷം ലാൻഡറിന്‍റെ ശാസ്ത്രീയ പേലോഡുകള്‍ ആറ് ചക്രമുള്ള 26 കിലോ റോവറും ഒന്നിനുപുറകെ ഒന്നായി പരീക്ഷണങ്ങൾ നടത്തിയിരുന്നു അവ 14 ഭൗമദിനങ്ങൾക്കുള്ളിൽ പൂർത്തിയാക്കും. കനത്ത ഇരുട്ടും കൊടും തണുപ്പും ചന്ദ്രനെ കീഴ്‌പ്പെടുത്തി. ലാൻഡറുമായും റോവറുമായും ആശയവിനിമയം പുനഃസ്ഥാപിക്കാൻ കഴിയുമെങ്കിൽ അത് ബോണസായിരിക്കുമെന്ന് ഐഎസ്ആർഒ അധികൃതർ പറഞ്ഞിരുന്നു.
ഭാഗ്യമുണ്ടെങ്കിൽ ലാൻഡറിന്‍റെയും റോവറിന്‍റെയും പുനരുജ്ജീവനമുണ്ടാകും. കൂടാതെ കൂടുതൽ പരീക്ഷണാത്മക ഡാറ്റ ലഭിക്കും ഇത് ചന്ദ്രോപരിതലത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്താൻ ഉപയോഗപ്രദമാകുമെന്നും ബഹിരാകാശ ഏജൻസിയിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. വിക്രം ലാൻഡർ അതിന്‍റെ ദൗത്യ ലക്ഷ്യങ്ങൾ കഴിഞ്ഞതായി സെപ്റ്റംബർ 4 ന് ഐഎസ്ആർഒ പറഞ്ഞു. അത് വിജയകരമായി ഒരു ഹോപ്പ് പരീക്ഷണത്തിന് വിധേയമായി.
റോവർ അതിന്‍റെ അസൈൻമെന്‍റുകൾ പൂർത്തിയാക്കിയെന്നും മറ്റ് അസൈൻമെന്‍റുകൾ വിജയകരമാകുമെന്ന് പ്രതീക്ഷിക്കുന്നു. അല്ലെങ്കിൽ അത് ഇന്ത്യയുടെ ചാന്ദ്ര അംബാസഡറായി എക്കാലവും അവിടെ തുടരുമെന്നും ബഹിരാകാശ ഏജൻസി സെപ്‌റ്റംബർ രണ്ടിന് പറഞ്ഞു. ദക്ഷിണധ്രുവത്തില്‍ എത്തിച്ചേരുകയും ആ പ്രദേശത്തിന്‍റെ ഇൻ-സിറ്റു ഡാറ്റ നേടുകയും ചെയ്‌തു എന്നത് വലിയ നേട്ടമാണ്. അത് യഥാർഥത്തിൽ വളരെ ഉപയോഗപ്രദമായ വിവരമാണ് അറിവിന്‍റെ കാര്യത്തിലും ആ മേഖലയിൽ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിലും ഇത് തുടർന്നുള്ള ദൗത്യങ്ങൾക്ക് ഗുണം ചെയ്യുമെന്ന് ചന്ദ്രയാൻ-3 ദൗത്യത്തിന്‍റെ പൂർത്തീകരണത്തെക്കുറിച്ച് കിരൺ കുമാർ പറഞ്ഞു.
ചന്ദ്രനിലേക്കുള്ള സാമ്പിൾ-റിട്ടേൺ ദൗത്യം ഐഎസ്ആർഒ ഏറ്റെടുക്കുന്നതിനുള്ള സാധ്യതയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഭാവിയിൽ ഇതെല്ലാം തീർച്ചയായും ഉണ്ടാകും കാരണം ഇതെല്ലാം വികസിപ്പിച്ചുകൊണ്ടിരിക്കുന്ന സാങ്കേതിക കഴിവുകളാണ് ഇപ്പോൾ ചന്ദ്രയാൻ -3 സോഫ്റ്റ് ലാൻഡിങ് ചെയ്‌തു തുടർന്നുള്ളവ അവിടെ നിന്ന് മെറ്റീരിയലുകൾ എടുത്ത് തിരികെ വരും ആ ദൗത്യങ്ങളെല്ലാം തീർച്ചയായും അവിടെ ഉണ്ടാകുമെന്നും കുമാർ പറഞ്ഞു.
ഭാവിയിൽ ഇവയിൽ പലതും പ്രവർത്തനക്ഷമമാകും. സാങ്കേതിക വികസനത്തിന്‍റെ മൊത്തത്തിലുള്ള കാഴ്‌ചപാടിനെ അടിസ്ഥാനമാക്കി പദ്ധതികൾ തയാറാക്കുകയും തുടർന്ന് നിർദ്ദേശങ്ങൾ സമർപ്പിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സാമ്പിൾ-റിട്ടേൺ മിഷന്‍റെ സമയപരിധി മൊത്തത്തിലുള്ള ആസൂത്രണം എങ്ങനെ സംഭവിക്കുന്നു, എത്ര വിഭവങ്ങൾ ലഭ്യമാക്കുന്നു എന്നതിനെയും ആശ്രയിച്ചിരിക്കുന്നു അതിനാൽ ഇത് പറയാൻ വളരെ ബുദ്ധിമുട്ടാണെന്നും കൂട്ടിചേര്‍ത്തു.