'ബഹിരാകാശ പര്യവേഷണത്തിലെ മറ്റൊരു സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തി ഇന്ത്യ ചന്ദ്രയാൻ-3 വിജയകരമായി വിക്ഷേപിച്ചു. ഐഎസ്‌ആര്‍ഒ ടീമിനും ഈ നേട്ടം കൈവരിക്കാൻ അക്ഷീണം പ്രയത്നിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ബഹിരാകാശ ശാസ്ത്ര-സാങ്കേതിക രംഗത്തെ പുരോഗതിയോടുള്ള രാജ്യത്തിന്‍റെ അചഞ്ചലമായ പ്രതിബദ്ധത ഇത് പ്രകടമാക്കുന്നു. ചാന്ദ്രദൗത്യം വിജയിക്കുന്നതിന് എന്‍റെ ആശംസകൾ'-രാഷ്‌ട്രപതി ദ്രൗപതി മുര്‍മു ട്വിറ്ററില്‍ കുറിച്ചു.
Chandrayaan 3 LIVE Updates | ഇന്ത്യയുടെ അഭിമാനക്കുതിപ്പായി ചന്ദ്രയാന്‍ - 3 - ചന്ദ്രയാന്‍റെ കുതിപ്പിന് ഇനി മണിക്കൂറുകള്‍ മാത്രം
![Chandrayaan 3 LIVE Updates | ഇന്ത്യയുടെ അഭിമാനക്കുതിപ്പായി ചന്ദ്രയാന്‍ - 3 chandrayan ചന്ദ്രയാന്‍റെ കുതിപ്പിന് ഇനി മണിക്കൂറുകള്‍ മാത്രം ചന്ദ്രയാന്‍ 3](https://etvbharatimages.akamaized.net/etvbharat/prod-images/14-07-2023/1200-675-18995626-thumbnail-16x9-isro.jpg)
15:59 July 14
ബഹിരാകാശ പര്യവേഷണത്തിലെ മറ്റൊരു സുപ്രധാന നാഴികകല്ലെന്ന് രാഷ്‌ട്രപതി
15:47 July 14
ഇന്ത്യയുടെ ചരിത്രപരമായ ബഹിരാകാശ യാത്രയെന്ന് അമിത് ഷാ
ഇന്ത്യയുടെ ചരിത്രപരമായ ബഹിരാകാശ യാത്ര ആരംഭിച്ചുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ട്വീറ്റ് ചെയ്‌തു
15:38 July 14
ഇന്ത്യയുടെ ബഹിരാകാശ പ്രയത്‌നങ്ങളില്‍ ചന്ദ്രയാൻ-3 ഒരു പുതിയ അധ്യായം എഴുതിചേര്‍ക്കുന്നു: മോദി
ഇന്ത്യയുടെ ബഹിരാകാശ പ്രയത്‌നങ്ങളില്‍ ചന്ദ്രയാൻ-3 ഒരു പുതിയ അധ്യായം എഴുതിചേര്‍ക്കുന്നു. ഓരോ ഇന്ത്യക്കാരന്‍റെയും സ്വപ്‌നങ്ങളെയും അഭിലാഷങ്ങളെയും ഉയർത്തികൊണ്ട് ചന്ദ്രയാന്‍ 3 ഉയരത്തില്‍ കുതിക്കുന്നു. ഈ സുപ്രധാന നേട്ടം നമ്മുടെ ശാസ്ത്രജ്ഞരുടെ അക്ഷീണമായ അർപ്പണബോധത്തിന്‍റെ തെളിവാണെന്ന് പ്രധാനമന്ത്രി.
15:34 July 14
ചന്ദ്രയാന്‍ 3 ചന്ദ്രനിലേക്കുളള യാത്ര തുടങ്ങിയതായി ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍
ചന്ദ്രയാന്‍ 3 ചന്ദ്രനിലേക്കുളള യാത്ര ആരംഭിച്ചു. എല്‍വിഎം 3 ഇതിനകം തന്നെ ചന്ദ്രയാന്‍ 3 യെ ഭൂമിയുടെ ഭ്രമണപഥത്തില്‍ എത്തിച്ചു. വരുംദിവസങ്ങളില്‍ ചന്ദ്രയാന്‍ 3 അതിന്‍റെ ഭ്രമണപഥം ഉയര്‍ത്താനും ചന്ദ്രനിലേക്ക് യാത്ര ചെയ്യാനും എല്ലാവിധ ആശംസകളും നേരാമെന്നും ഐഎസ്‌ആര്‍ ഒ ചെയര്‍മാന്‍ എസ് സോമനാഥ് പറഞ്ഞു
15:18 July 14
ചന്ദ്രയാന്‍ 3 പ്രോജക്‌ട് ഡയറക്‌ടറും, ഐഎസ്‌ആര്‍ഒ ചീഫും സന്തോഷം പങ്കിട്ടു
ചന്ദ്രയാന്‍ 3 പ്രോജക്‌ട് ഡയറക്‌ടര്‍ പി വീരമുത്തുവേല്‍, ഐഎസ്‌ആര്‍ഒ ചീഫ് എസ് സോമനാഥ് എന്നിവര്‍ ദൗത്യം വിജയകരമായതിന്‍റെ സന്തോഷം പങ്കിട്ടു.
15:11 July 14
ഇനി 40 ദിവസത്തെ യാത്ര
ഓഗസ്റ്റ് 23ന് അല്ലെങ്കില്‍ 24ന് ചന്ദ്രയാന്‍ 3 ലാന്‍ഡിങ് നടത്തും. അതിന് മുന്നോടിയായി പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ നിന്നും ലാന്‍ഡര്‍ വേര്‍പെടുത്തും
15:01 July 14
ഐഎസ്‌ആര്‍ഒ ആസ്ഥാനത്ത് വിജയാഘോഷം
ചന്ദ്രയാന്‍ 3 വിക്ഷേപണം വിജയകരമായി നടന്നതിന്‍റെ ആഘോഷം ഐഎസ്‌ആര്‍ഒ ആസ്‌ഥാനത്ത് നടന്നു.
14:59 July 14
ചന്ദ്രയാന്‍ 3-ന്‍റെ ലക്ഷ്യം
ലൂണാർ മൊഡ്യൂൾ ഉപയോഗിച്ച് ചന്ദ്രോപരിതലത്തിൽ സോഫ്‌റ്റ് ലാൻഡിങ് നടത്തുക, ചന്ദ്രനിൽ ഇറങ്ങുന്ന പേടകത്തിനുള്ളിൽ സ്ഥാപിച്ചിരിക്കുന്ന റോവർ എന്ന റോബോർട്ടിനെ ചന്ദ്രോപരിതലത്തിൽ സഞ്ചരിപ്പിച്ച് ഘടനയെ കുറിച്ചുള്ള നിർണായക വിവരങ്ങൾ ശേഖരിക്കുക തുടങ്ങിയവയാണ് ചന്ദ്രയാന്‍ 3-ന്‍റെ ലക്ഷ്യം
14:44 July 14
ഐഎസ്ആര്‍ഒയെ സംബന്ധിച്ച് വളരെ നിര്‍ണായകമാണ് ഈ ദൗത്യം
ഐഎസ്ആര്‍ഒയെ സംബന്ധിച്ച് വളരെ നിര്‍ണായകമാണ് ഈ ദൗത്യം. വിക്ഷേപണം ഒരു നീണ്ട യാത്രയുടെ തുടക്കം മാത്രമാണ്. വിക്ഷേപണം കഴിഞ്ഞ് 16-ാം മിനിറ്റില്‍ പേടകം റോക്കറ്റില്‍ നിന്നും വേര്‍പെടുമെന്നാണ് വിലയിരുത്തല്‍.
14:24 July 14
കുതിച്ചുയര്‍ന്ന് ചന്ദ്രയാന്‍; ചന്ദ്രോപരിതലം തൊടുക ഓഗസ്റ്റ് 23 - 24 തിയതികളില്‍
രാജ്യത്തിന്‍റെ അഭിമാനമായ ചന്ദ്രയാന്‍ - 3 ശ്രീഹരിക്കോട്ടയില്‍ നിന്നും കുതിച്ചുയര്‍ന്നു. കൃത്യം 2.35നാണ് റോക്കറ്റ് വിക്ഷേപിച്ചത്. പേടകം ചന്ദ്രോപരിതലം തൊടുക ഓഗസ്റ്റ് 23 - 24 തിയതികളില്‍
14:12 July 14
അവസാന മിനിറ്റ് പരിശോധന നടക്കുന്നു
ചന്ദ്രയാൻ - 3 ദൗത്യത്തിന്‍റെ അവസാന മിനിറ്റ് പരിശോധനയാണ് ഇപ്പോള്‍ നടക്കുന്നത്. അനായാസമായ വിക്ഷേപണമാണ് പ്രതീക്ഷിക്കുന്നതെന്ന് വിദഗ്‌ധര്‍
13:54 July 14
'ചന്ദ്രയാൻ - 3 കുതിക്കുക, നമ്മുടെ സ്വപ്‌നങ്ങളും പ്രതീക്ഷകളും പേറിക്കൊണ്ട്': പ്രധാനമന്ത്രി
ചന്ദ്രയാൻ - 3 നമ്മുടെ രാജ്യത്തിന്‍റെ സ്വപ്‌നങ്ങളും പ്രതീക്ഷകളും പേറിക്കൊണ്ടാണ് കുതിക്കുകയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ ബഹിരാകാശ മേഖലയെ സംബന്ധിച്ചിടത്തോളം ചന്ദ്രയാൻ - 3 വിക്ഷേപണ തിയതി, ചരിത്രത്തിന്‍റെ തങ്ക ലിപികളിൽ അടയാളപ്പെടുത്തിയിരിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്‌ച ട്വിറ്ററിൽ കുറിച്ചു.
13:42 July 14
എല്‍വിഎം 3 റോക്കറ്റ് വിക്ഷേപണത്തിന് തയ്യാര്‍
എല്‍വിഎം 3 റോക്കറ്റ് വിക്ഷേപണത്തിന് പൂര്‍ണമായും തയ്യാര്‍. ഒരു മണിക്കൂറിനുള്ളില്‍ റോക്കറ്റ് കുതിച്ചുയരും
13:15 July 14
അവസാനവട്ട ഒരുക്കങ്ങള്‍ പൂർത്തിയായി; ഫൈനല്‍ കൗണ്ട്ഡൗൺ 2.30ന്
ചന്ദ്രയാൻ - 3 വിക്ഷേപണത്തിന്‍റെ അവസാനവട്ട ഒരുക്കങ്ങള്‍ പൂര്‍ണമായും പൂർത്തിയായെന്നും ഫൈനല്‍ കൗണ്ട്ഡൗൺ ഇന്ന് ഉച്ചയ്ക്ക് 2:30ന് ആരംഭിക്കുമെന്നും ഐഎസ്‌ആര്‍ഒ
ALSO READ |Chandrayaan 3 | ചന്ദ്രയാന്‍ കുതിച്ചുയരാന്‍ ഇനി മണിക്കൂറുകള്‍ മാത്രം; പ്രതീക്ഷയോടെ രാജ്യം
11:17 July 14
ഇന്ന് ഉച്ചയ്‌ക്ക് 2.35നാണ് ശ്രീഹരിക്കോട്ടയില്‍ നിന്നും ചന്ദ്രയാന്‍ 3 വിക്ഷേപണം
രാജ്യത്തിന്‍റെ ചാന്ദ്രപര്യവേഷണ പേടകമായ ചന്ദ്രയാന്‍ മൂന്ന് കുതിച്ചുയരാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഇന്ന് ശ്രീഹരിക്കോട്ടയിലെ രണ്ടാം നമ്പര്‍ ലോഞ്ച് പാഡില്‍ നിന്നാണ് ചന്ദ്രയാന്‍ കുതിക്കുക.