ന്യൂഡൽഹി : ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാൻ 3ന്‍റെ (Chandrayaan 3) സോഫ്‌റ്റ് ലാൻഡിങ്ങിന്‍റെ തത്സമയ സംപ്രേഷണം (Soft Landing Live Telecast) വൈകീട്ട് 5.20 മുതല്‍. ഐഎസ്ആര്‍ഒ (ISRO On Chandrayaan 3)യാണ് ഇക്കാര്യം അറിയിച്ചത്. ചാന്ദ്ര ദൗത്യം കൺനിറയെ കാണാൻ ആകാംക്ഷയോടെയുള്ള കാത്തിരിപ്പിലാണ് രാജ്യം (Chandrayaan 3 Landing Live Telecast).
ഇതിന്‍റെ ഭാഗമായി രാജ്യത്തെ പല വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്‌കൂൾ സമയം കഴിഞ്ഞും തുടര്‍ന്ന് ചന്ദ്രയാന്‍റെ സോഫ്‌റ്റ് ലാൻഡിങ് തത്സമയം സംപ്രേഷണം നടത്താൻ ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ട്. ഇന്ന് വൈകീട്ട് 6.04 നാണ് ചന്ദ്രയാൻ 3 ചന്ദ്രോപരിതലത്തിൽ സോഫ്‌റ്റ് ലാൻഡിങ് നടത്തുക. ഡൽഹിയിൽ ഇന്ദിരാഗാന്ധി പ്ലാനറ്റേറിയത്തിന്‍റെ (Indira Gandhi Planetarium) ആഭിമുഖ്യത്തിൽ ചന്ദ്രയാൻ 3 ശിൽപശാല, സംഘടിപ്പിക്കുന്നുണ്ട്.
രാവിലെ 10.30 മുതൽ 12.30 വരെയാണ് പരിപാടി. റിമോട്ട് സെൻസിംഗ് ആൻഡ് ആപ്ലിക്കേഷൻസ് സെന്‍ററിലെ ശാസ്‌ത്രജ്ഞനായ ഡോ.അനിരുദ്ധ് ഉനിയൽ, ശിൽപശാലയിൽ ചന്ദ്രയാൻ 3 ദൗത്യത്തെ കുറിച്ചും അതിന്‍റെ ഘടനയെ കുറിച്ചും വിശദമായ പ്രഭാഷണം നടത്തും. ചന്ദ്രയാൻ 3 ന്‍റെ ലാൻഡിങ് സമയത്ത് പൊതുജനങ്ങൾക്കായി പ്ലാനറ്റോറിയം തത്സമയ സംപ്രേഷണം നടത്തുന്നുമുണ്ട്.
എല്ലാം സജ്ജം (The mission is on schedule) :ലാൻഡിംഗിന്‍റെ തത്സമയ സംപ്രേഷണം ഐഎസ്‌ആർഒ വെബ്‌സൈറ്റിലും യൂട്യൂബ് ചാനലിലും ഫേസ്‌ബുക്കിലും ഡിഡി നാഷണൽ ടിവിയിലും ലഭ്യമായിരിക്കും. ദൗത്യം വിജയകരമായാൽ യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങൾക്ക് പിന്നാലെ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. അതേസമയം, ചന്ദ്രയാൻ ദൗത്യം ആസൂത്രണം ചെയ്‌തത് പോലെ തന്നെ മുന്നോട്ട് പോകുന്നതായി കഴിഞ്ഞ ദിവസം ഐഎസ്‌ആർഒ ഔദ്യോഗിക എക്‌സ് പേജിലൂടെ പങ്കുവച്ചിരുന്നു.