കേരളം

kerala

ETV Bharat / bharat

Chandrayaan 3 ILSA Detected Movement ചന്ദ്രോപരിതലത്തില്‍ പ്രകമ്പനങ്ങള്‍; വിവരശേഖരണം നടത്തി ഐഎല്‍എസ്‌എ; ഉറവിടം അന്വേഷിക്കുന്നതായി ഐഎസ്‌ആര്‍ഒ - ചന്ദ്രയാന്‍ 3

Instrument for the Lunar Seismic Activity: ചന്ദ്രനെ കുറിച്ച് പുതിയ വിവരങ്ങള്‍ പുറത്തുവിട്ട് ഐഎസ്‌ആര്‍ഒ. ഐഎല്‍എസ്‌എ ശേഖരിച്ച ചന്ദ്രോപരിതലത്തിലെ പ്രകമ്പനത്തെ കുറിച്ചുള്ള റിപ്പോര്‍ട്ട് പുറത്ത്. പ്രകമ്പനത്തിന്‍റെ ഗ്രാഫും എക്‌സില്‍ പങ്കിട്ടു.

ILSA detected movement in Lunar  ചന്ദ്രോപരിതലത്തില്‍ പ്രകമ്പനങ്ങള്‍  വിവര ശേഖരണം നടത്തി ഐഎല്‍എസ്‌എ  ഉറവിടം അന്വേഷിക്കുന്നതായി ഐഎസ്‌ആര്‍ഒ  ഐഎസ്‌ആര്‍ഒ  Instrument for the Lunar Seismic Activity  ഐഎല്‍എസ്‌എ  ILSA detected movement in Lunar  ചന്ദ്രയാന്‍ 3  Chandrayaan 3
ILSA detected movement in Lunar

By ETV Bharat Kerala Team

Published : Sep 1, 2023, 7:26 AM IST

ബെംഗളൂരു: ചന്ദ്രോപരിതലത്തിലെ പ്രത്യേക പ്രകമ്പനം രേഖപ്പെടുത്തി ചന്ദ്രയാന്‍ 3 ലാന്‍ഡര്‍ (Movement in Lunar surface). ചന്ദ്രനില്‍ ഉണ്ടാകുന്ന പ്രകമ്പനത്തെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിന് വേണ്ടി വിക്രം ലാന്‍ഡറില്‍ ഘടിപ്പിച്ചിട്ടുള്ള പരീക്ഷണ ഉപകരണമായ ഐഎല്‍എസ്‌എ (Instrument for the Lunar Seismic Activity) പേലോഡ് വഴിയാണ് വിവര ശേഖരണം നടത്തിയത്. ഐഎല്‍എസ്‌എ ശേഖരിച്ച പ്രകമ്പനത്തിന്‍റെ ഗ്രാഫും ഇന്നലെ (ഓഗസ്റ്റ് 31) ഐഎസ്‌ആര്‍ഒ (ISRO on ILSA) എക്‌സിലൂടെ പുറത്ത് വിട്ടു.

ചന്ദ്രനിലെ പ്രകമ്പനം സ്വാഭാവികമാണെന്ന വിലയിരുത്തലിലാണ് ശാസ്‌ത്രജ്ഞര്‍. എന്നാല്‍ സംഭവത്തെ കുറിച്ച് പഠനങ്ങള്‍ പുരോഗമിക്കുകയാണെന്നും ഐഎസ്‌ആര്‍ഒ എക്‌സില്‍ കുറിച്ചു. ചന്ദ്രോപരിതലത്തിലുണ്ടാകുന്ന സ്വാഭാവിക പ്രകമ്പനവും പ്രഗ്യാന്‍ റോവറും (Pragyan Rover on lunar surface) പരീക്ഷണ ഉപകരണങ്ങളും പ്രവര്‍ത്തിക്കുമ്പോഴുണ്ടാകുന്ന പ്രകമ്പനവും ഐഎല്‍എസ്‌എ രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഓഗസ്റ്റ് 26ന് ചന്ദ്രോപരിലത്തിലുണ്ടായ പ്രകമ്പനം റെക്കോഡ് ചെയ്‌തിട്ടുമുണ്ട്.

ചന്ദ്രനിലെ പ്ലാസ്‌മയെ കുറിച്ചും പഠനം:നേരത്തെ ചന്ദ്രോപരിതലത്തിലെ പ്ലാസ്‌മ കണങ്ങളെ കുറിച്ച് നടത്തിയ പഠനത്തിന്‍റെ വിവരങ്ങളും ഐഎസ്‌ആര്‍ഒ പുറത്ത് വിട്ടിരുന്നു. ലാന്‍ഡറില്‍ ഘടിപ്പിച്ചിട്ടുള്ള പരീക്ഷണ ഉപകരണമായ ആര്‍എഎംബിഎച്ച്എ -എല്‍പിയാണ് (RAMBHA-LP) ചന്ദ്രോപരിതലത്തിലെ പ്ലാസ്‌മ കണങ്ങളുടെ അളവ് എടുത്തത്. താരതമ്യേന ചന്ദ്രോപരിതലത്തില്‍ പ്ലാസ്‌മയുടെ അളവ് കുറവാണെന്നാണ് കണ്ടെത്താനായതെന്നും ഐഎസ്‌ആര്‍ഒ നേരത്തെ എക്‌സില്‍ വ്യക്തമാക്കി. പ്ലാസ്‌മയെ (Plasma on Lunar surface) കുറിച്ച് പരീക്ഷണം നടത്തിയ ആര്‍എഎംബിഎച്ച് എ -എല്‍പി പേലോഡ് തിരുവനന്തപുരത്ത് വികസിപ്പിച്ചതാണ്.

also read:Vikram Lander Image Taken By Pragyan Rover : സ്‌മൈല്‍ പ്ലീസ്...! ; വിക്രം ലാന്‍ഡറിന്‍റെ ചിത്രം പകര്‍ത്തി പ്രഗ്യാന്‍ റോവര്‍

എന്താണ് ഐഎല്‍എസ്‌എ (What is ILSA): ചന്ദ്രയാന്‍ 3 ലാന്‍ഡറില്‍ ഘടിപ്പിച്ചിട്ടുള്ള ഒരു പരീക്ഷണ ഉപകരണമാണ് ഐഎല്‍എസ്‌എ (Instrument for the Lunar Seismic Activity). മൈക്രോ മെക്കാനിക്കല്‍ സിസ്റ്റംസ്‌ (MEMS) സാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഉപകരണമാണിത്. ബെംഗളൂരുവിലാണ് ഇത് വികസിപ്പിച്ചത്. സിലിക്കണ്‍ മൈക്രോ മാച്ചിങ് പ്രക്രിയ ഉപയോഗിച്ച് തദ്ദേശീയമായി നിര്‍മിച്ച ആറ് ഹൈ- സെന്‍സിറ്റിവിറ്റി ആക്‌സിലറോമീറ്ററുകളുടെ ഒരു ക്ലസ്റ്റര്‍ ഉള്‍ക്കൊള്ളുന്നതാണ് ഐഎല്‍എസ്‌എ. ചന്ദ്രോപരിതലത്തിലുണ്ടാകുന്ന സ്വാഭാവിക പ്രകമ്പനങ്ങള്‍, ആഘാതങ്ങള്‍, കൃത്രിമ സംഭവങ്ങള്‍ എന്നിങ്ങനെയുള്ള സംഭവങ്ങളുടെ അളവ് എടുക്കുകയാണ് ഐഎല്‍എസ്‌എയുടെ ധര്‍മം.

ചന്ദ്രനിലെ മണ്ണിനെ കുറിച്ചുള്ള വിവരങ്ങള്‍:ചന്ദ്രോപരിതലത്തിലുണ്ടായപ്രകമ്പനങ്ങളുടെ വിവരം പുറത്ത് വരുന്നതിന് മുമ്പ് ചന്ദ്രനിലെ മണ്ണിനെ കുറിച്ച് നടത്തിയ പഠന വിവരങ്ങള്‍ പുറത്ത് വന്നിരുന്നു. ചന്ദ്രോപരിതലത്തിലെ മണ്ണിന്‍റെ താപനിലയെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്ത് വന്നത്. ചന്ദ്രന്‍റെ മണ്ണില്‍ താഴേക്ക് പോകും തോറും താപനില കുറഞ്ഞ് വരുന്നതായി കണ്ടെത്തി. ഇതിലൂടെ ചന്ദ്രന്‍റെ മണ്ണിന് മികച്ച താപ പ്രതിരോധ ശേഷിയുള്ളതായി സംഘം വിലയിരുത്തി. ലാന്‍ഡറില്‍ ഘടിപ്പിച്ചിട്ടുള്ള പരീക്ഷണ ഉപകരണമായ ചാസ്‌തെയാണ് (ChaSTE) മണ്ണിനെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചത്. മണ്ണിനെ കുറിച്ച് വിവര ശേഖരണം നടത്താനുള്ള ചാസ്‌തെ ബെംഗളൂരുവിലാണ് വികസിപ്പിച്ചത്.

also read:Pragyan Rover Confirms Presence Of Sulphur ചന്ദ്രനിൽ സൾഫറിന്‍റെ സാന്നിധ്യം വീണ്ടും സ്ഥിരീകരിച്ച് പ്രഗ്യാൻ റോവർ

ABOUT THE AUTHOR

...view details