വിശാഖപട്ടണം :അഴിമതി കേസില്‍ അറസ്റ്റിലായ ആന്ധ്ര മുന്‍ മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡുവിനെ (N Chandrababu Naidu) ജയിലിലേക്ക് മാറ്റി (N Chandrababu Naidu In Jail). തെലുഗു ദേശം പാര്‍ട്ടി (TDP) അധ്യക്ഷന്‍ കൂടിയായ ചന്ദ്രബാബു നായിഡുവിനെ ആന്ധ്ര സ്‌കില്‍ ഡെവലപ്പ്മെന്‍റ് കേസില്‍ (AP Skill Development Corruption Case) കഴിഞ്ഞ ദിവസം എസിബി (Anti-Corruption Bureau) കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്‌തിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണ സംഘത്തിന്‍റെ തുടര്‍നടപടി. രാജമഹേന്ദ്രവാരം സെൻട്രൽ ജയിലില്‍ (Rajamahendravaram Central Jail) ആണ് ചന്ദ്രബാബു നായിഡുവുള്ളത്.
വിജയവാഡയില്‍ നിന്നാണ് എന്‍ ചന്ദ്രബാബു നായിഡുവിനെ രാജമഹേന്ദ്രവാരം സെൻട്രൽ ജയിലിലേക്ക് കൊണ്ടുവന്നത്. ഈ യാത്രയ്‌ക്കിടെ ടിഡിപി അനുഭാവികള്‍ റോഡിന് ഇരുവശങ്ങളിലുമായി തങ്ങളുടെ നേതാവിനെ കാണാന്‍ തടിച്ചുകൂടിയിരുന്നു. അതേസമയം, കേസില്‍ തങ്ങളുടെ പ്രധാന നേതാവിനെ അറസ്റ്റ് ചെയ്‌ത രീതിയെ സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷമായ ടിഡിപിയുടെ നേതാക്കള്‍ അപലപിച്ചു.
Also Read :N Chandrababu Naidu Arrest : ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അറസ്റ്റില്‍, പൊലീസ് നടപടി അഴിമതി കേസില്‍
പ്രതിപക്ഷത്തെ അടിച്ചമര്‍ത്താനുള്ള ശ്രമമാണ് ആന്ധ്ര മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡി നടത്തുന്നതെന്ന് ചന്ദ്രബാബു നായിഡുവിന്‍റെ മകനും മുന്‍ മന്ത്രിയുമായ നാരാ ലോകേഷ് (Nara Lokesh Against Jagan Reddy) ആരോപിച്ചു. അതേസമയം, ജയിലിലേക്ക് മാറ്റിയ ചന്ദ്രബാബു നായിഡുവിനെ കാണാന്‍ നാരാ ലോകേഷിന് അനുമതി ലഭിച്ചിട്ടുണ്ട്.
സെപ്‌റ്റംബര്‍ 9നായിരുന്നു ചന്ദ്രബാബു നായിഡുവിനെ ആന്ധ്രാപ്രദേശ് പൊലീസും സിഐഡിയും ചേര്‍ന്ന് അറസ്റ്റ് ചെയ്‌തത് (N Chandrababu Naidu Arrest). തുടര്‍ന്ന് മെഡിക്കല്‍ പരിശോധനകള്‍ക്ക് ശേഷം ഇന്നലെ (സെപ്‌റ്റംബര്‍ 10) രാവിലെ ആയിരുന്നു അദ്ദേഹത്തെ അഴിമതി വിരുദ്ധ ബ്യൂറോ കോടതില്‍ ഹാജരാക്കിയത്. 14 ദിവസം റിമാന്‍ഡില്‍ കഴിയുന്ന ചന്ദ്രബാബു നായിഡുവിന്‍റെ കസ്റ്റഡി കാലാവധി ഈ മാസം 22 വരെയാണ്.
ചന്ദ്രബാബു നായിഡുവിനെതിരായ ആരോപണങ്ങള്‍ (Allegations Against N Chandrababu Naidu):സംസ്ഥാന നൈപുണ്യ വികസന കോര്‍പ്പറേഷനുമായി (AP Skill Development Corporation) ചേര്‍ന്നുകൊണ്ട് മുന്‍ മുഖ്യമന്ത്രിയായ ചന്ദ്രബാബു നായിഡു 250 കോടിയോളം രൂപയുടെ അഴിമതി നടത്തി എന്നാതായിരുന്നു കേസ്. 2015ല്‍ ആവിഷ്‌കരിച്ച പദ്ധതിക്കായി 3,350 കോടിയുടെ കരാര്‍ ജര്‍മന്‍ കമ്പനിയുമായി സര്‍ക്കാര്‍ ഒപ്പിട്ടിരുന്നു. ചന്ദ്രബാബു നായിഡുവിന്‍റെ നേതൃത്വത്തിലുണ്ടായിരുന്ന സര്‍ക്കാര്‍ ഈ തുകയില്‍ നിന്നും കോടികള്‍ വകമാറ്റിയെന്നുമായിരുന്നു സിഐഡി കണ്ടെത്തിയത്.
Read More :TDP Chief Chandrababu Naidu Remanded നൈപുണ്യ വികസന അഴിമതി കേസ്: ചന്ദ്രബാബു നായിഡുവിന് ജാമ്യമില്ല, 14 ദിവസത്തേക്ക് റിമാൻഡ്