അമരാവതി :മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് ആന്ധ്രപ്രദേശ് പ്രതിപക്ഷനേതാവും ടിഡിപി നേതാവുമായ ചന്ദ്രബാബു നായിഡു. മംഗളഗിരിയിലെ ടിഡിപി(TDP) ഓഫിസിൽ നടന്ന വാർത്താസമ്മേളനത്തിലായിരുന്നു സംഭവം. ഭരണകക്ഷിയായ വൈഎസ്ആർ കോൺഗ്രസ്(YSR Congress) അംഗങ്ങൾ നിയമസഭയിൽ ( Andhra Pradesh Assembly) ഭാര്യയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പരാമർശങ്ങള്‍ (Abusive comments) നടത്തിയതിന്‍റെ പേരിലാണ് മുൻ മുഖ്യമന്ത്രി വികാരാധീനനായത്.
സഭയിൽ ഭാര്യയെ അപമാനിച്ചു ; വാർത്താസമ്മേളനത്തിൽ പൊട്ടിക്കരഞ്ഞ് ചന്ദ്രബാബു നായിഡു Also Read: Andhra Rain Updates : ചിറ്റൂരിൽ കനത്ത മഴ ; തിരുപ്പതി ക്ഷേത്രത്തില്‍ വെള്ളം കയറി
നിയമസഭയിൽ നിന്നും ഇറങ്ങിപ്പോയ നായിഡു ശേഷിക്കുന്ന കാലയളവിൽ സഭയിൽ പ്രവേശിക്കില്ലെന്നും ഇനി മുഖ്യമന്ത്രി ആയതിന് ശേഷം മാത്രമേ തിരികെ വരികയുള്ളൂവെന്നും പ്രഖ്യാപിച്ചു. ഒരിക്കലും രാഷ്‌ട്രീയത്തിൽ ഇടപെടാത്ത തന്‍റെ ഭാര്യയെയാണ് ഭരണപക്ഷാംഗങ്ങൾ അപമാനിച്ചത്. തന്‍റെ 40 വർഷത്തെ രാഷ്‌ട്രീയ ജീവിതത്തിൽ ഇത്രയധികം മാനസിക പീഡനങ്ങൾ അനുഭവിച്ചിട്ടില്ല.
ഭാര്യയെ അപമാനിച്ചപ്പോൾ സ്‌പീക്കർ നിശബ്‌ദനായിരിക്കുകയാണുണ്ടായത്. തന്നെ മറുപടി പറയാൻ പോലും അനുവദിച്ചില്ല. താൻ മുഖ്യമന്ത്രിയായിരിക്കുമ്പോൾ ആരും ഇത്തരത്തിൽ അപമാനിക്കപ്പെട്ടിട്ടില്ലെന്നും മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പറഞ്ഞു.