കേരളം

kerala

ETV Bharat / bharat

ചണ്ഡീഗഢ് സര്‍വകലാശാല വിവാദം: മൂന്ന് പേര്‍ പിടിയില്‍, പെണ്‍കുട്ടി അയച്ചത് സ്വന്തം ദൃശ്യം - student protest in Chandigarh university

ആരോപണവിധേയായ വിദ്യാര്‍ഥിനിയേയും ആണ്‍ സുഹൃത്തിനെയും മറ്റൊരു യുവാവിനെയുമാണ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്. ആണ്‍ സുഹൃത്തിനെയും യുവാവിനെയും ഹിമാചല്‍പ്രദേശില്‍ നിന്നാണ് അറസ്‌റ്റ് ചെയ്‌തത്

Chandigarh Hostel objectionable video row  ഛണ്ഡീഗഡ് സര്‍വകലാശാല  ഹോസ്റ്റലിലെ അശ്ലീല ദൃശ്യ വിവാദം  ഛണ്ഡീഗഡ് ഹോസ്റ്റല്‍ വിവാദം  പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍  student protest in Chandigarh university  SIT for on Chandigarh Hostel objectionable video
ഛണ്ഡീഗഡ് സര്‍വകലാശാല ഹോസ്റ്റലിലെ അശ്ലീല ദൃശ്യ വിവാദം: പ്രക്ഷോഭം ശക്തമാക്കി വിദ്യാര്‍ഥികള്‍

By

Published : Sep 19, 2022, 10:11 AM IST

ചണ്ഡീഗഢ്:ചണ്ഡീഗഢ് സര്‍വകലാശാലയിലെ വനിത ഹോസ്റ്റലിലെ പെണ്‍കുട്ടിയുടെ കുളിമുറി ദൃശ്യം പ്രചരിപ്പിച്ച സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ആരോപണവിധേയായ വിദ്യാര്‍ഥിനിയേയും ആണ്‍ സുഹൃത്തിനെയും മറ്റൊരു യുവാവിനെയുമാണ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്. ആണ്‍ സുഹൃത്തിനെയും യുവാവിനെയും ഹിമാചല്‍പ്രദേശില്‍ നിന്നാണ് അറസ്‌റ്റ് ചെയ്‌തത്.

അറസ്റ്റിലായ പെണ്‍കുട്ടി അവരുടെ തന്നെ അശ്ലീല ദൃശ്യങ്ങള്‍ റെക്കോഡ് ചെയ്‌ത് ആണ്‍സുഹൃത്തിന് അയക്കുകയായിരുന്നുവെന്നും വെറെ ആരുടെയും അശ്ലീല ദൃശ്യങ്ങള്‍ ഈ വിദ്യാര്‍ഥിനിയുടെ മൊബൈല്‍ ഫോണില്‍ നിന്ന് കണ്ടെത്തിയിട്ടില്ലെന്നും പഞ്ചാബ് എഡിജിപി ഗുര്‍പ്രീത് ഡിയോ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം ഹോസ്റ്റലിലെ നിരവധി പെണ്‍കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തപ്പെട്ടു എന്നാരോപിച്ച് ചണ്ഡീഗഡ് സര്‍വകലാശാല കാമ്പസില്‍ വിദ്യാര്‍ഥികള്‍ വലില പ്രതിഷേധമാണ് നടത്തിയത്. സംഭവത്തില്‍ കൂടുതല്‍ പേര്‍ അറസ്റ്റിലായതോടെ വിദ്യാര്‍ഥികള്‍ പ്രതിഷേധം അവസാനിപ്പിച്ചു.

അറസ്‌റ്റിലായ വിദ്യാര്‍ഥിനി നിരവധി പെണ്‍കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നാണ് ആരോപണം. വിദ്യാര്‍ഥികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ സംഭവത്തില്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. ഞായാറാഴ്‌ച(18.09.2022) രാത്രിവരെ സര്‍വകലാശാല കാമ്പസില്‍ വിദ്യാര്‍ഥികളുടെ ശക്തമായ പ്രക്ഷോഭമാണ് നടന്നത്. പ്രക്ഷോഭത്തിലുള്ള വിദ്യാര്‍ഥികളുമായി ജില്ല ഭരണകൂടവും, പൊലീസ് ഉദ്യോഗസ്ഥരും സര്‍വകലാശാല അധികൃതരും സംസാരിച്ചു.

ABOUT THE AUTHOR

...view details