കേരളം

kerala

ETV Bharat / bharat

ചണ്ഡീഗഢ് വിമാനത്താവളത്തിന് ഭഗത് സിങ്ങിന്‍റെ പേര്; പ്രധാനമന്ത്രിയുടെ പ്രഖ്യാപനം മന്‍ കി ബാതിനിടെ

സെപ്റ്റംബർ 28 ന് ഭഗത് സിങ്ങിന്‍റെ ജന്മദിനത്തിന് മുന്നോടിയായാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. ഇന്ന് (25.09.2022) നടന്ന മന്‍ കി ബാതിനിടെയാണ് വിമാനത്താവളത്തിന്‍റെ പേര് മാറ്റുന്നത് സംബന്ധിച്ച് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തിയത്

PM Modi  PM Modi Man Ki Bath  Man Ki Bath  martyr Bhagat Singh  Chandigarh airport  ചണ്ഡീഗഢ് വിമാനത്താവളത്തിന് ഭഗത് സിങ്ങിന്‍റെ പേര്  പ്രധാനമന്ത്രി  പ്രധാനമന്ത്രി നരേന്ദ്ര മോദി  ഭഗത് സിങ്  ചണ്ഡീഗഢ് വിമാനത്താവളം  മന്‍ കി ബാത്ത്
ചണ്ഡീഗഢ് വിമാനത്താവളത്തിന് ഭഗത് സിങ്ങിന്‍റെ പേര്; പ്രധാനമന്ത്രിയുടെ പ്രഖ്യാപനം മന്‍ കി ബാതിനിടെ

By

Published : Sep 25, 2022, 1:35 PM IST

ന്യൂഡല്‍ഹി: ചണ്ഡീഗഢ് വിമാനത്താവളത്തിന് ധീര രക്തസാക്ഷി ഭഗത് സിങ്ങിന്‍റെ പേര് നല്‍കുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് (25.09.2022) നടന്ന മന്‍ കി ബാതിനിടെയാണ് പ്രഖ്യാപനം. ധീരനായ സ്വാതന്ത്ര്യ സമര സേനാനി ഭഗത് സിങ്ങിനോടുള്ള ആദര സൂചകമായാണ് വിമാനത്താവളത്തിന് അദ്ദേഹത്തിന്‍റെ പേര് നല്‍കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

സെപ്റ്റംബർ 28 ന് ഭഗത് സിങ്ങിന്‍റെ ജന്മദിനം വരാനിരിക്കെയാണ് പ്രധാനമന്ത്രിയുടെ സുപ്രധാന തീരുമാനം. കാലാവസ്ഥ വ്യതിയാനം സമുദ്ര ആവാസവ്യവസ്ഥയ്‌ക്ക്‌ വലിയ ഭീഷണിയാണെന്നും ബീച്ചുകളിലെ മാലിന്യം അസ്വസ്ഥതയുണ്ടാക്കുന്നുവെന്നും മോദി മൻ കി ബാതില്‍ പറഞ്ഞു. ഈ വെല്ലുവിളികളെ നേരിടാൻ ഗൗരവമേറിയതും നിരന്തരവുമായ ശ്രമങ്ങൾ നടത്തേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.

റേഡിയോ പ്രക്ഷേപണത്തിൽ, ബിജെപി സൈദ്ധാന്തികനായ ദീൻ ദയാൽ ഉപാധ്യായയ്‌ക്ക്‌ പ്രധാനമന്ത്രി ആദരാഞ്ജലികൾ അർപ്പിച്ചു. അദ്ദേഹം അഗാധമായ ചിന്തകനും രാജ്യത്തെ മഹാനായ വ്യക്തിയുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

'ചീറ്റപ്പുലികൾ രാജ്യത്ത് തിരിച്ചെത്തിയതിൽ 130 കോടി ഇന്ത്യക്കാർ അഭിമാനം കൊണ്ടു. ഒരു സംഘം ചീറ്റകളെ നിരീക്ഷിക്കും, നിരീക്ഷണത്തിന്‍റെ അടിസ്ഥാനത്തിൽ ആളുകൾക്ക് അവരെ എപ്പോൾ കാണാനാകുമെന്ന് തീരുമാനിക്കും', അദ്ദേഹം പറഞ്ഞു.

ABOUT THE AUTHOR

...view details