തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം ശക്തമായ മഴയ്ക്ക് സാധ്യത. 22ന് ആൻഡമാൻ കടലിൽ രൂപപ്പെടുന്ന ന്യൂനമർദം 25ന് ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 26ന് ചുഴലിക്കാറ്റ് പശ്ചിമ ബംഗാൾ - ഒഡീഷ തീരത്ത് എത്തുമെന്നാണ് കണക്കുകൂട്ടൽ. കാറ്റിന്‍റെ സഞ്ചാരപഥത്തിൽ കേരളം ഇല്ലെങ്കിലും കേരളത്തിൽ ശക്തമായ മഴ ലഭിക്കും. തെക്കുപടിഞ്ഞാറൻ മൺസൂൺ 27ന് കേരളത്തിൽ എത്തിയേക്കുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം കണക്കുകൂട്ടുന്നു.
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം - കാലാവസ്ഥ
22ന് ആൻഡമാൻ കടലിൽ രൂപപ്പെടുന്ന ന്യൂനമർദം 25ന് ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Chance of heavy rain in the state