കേരളം

kerala

ETV Bharat / bharat

ഉത്തരാഖണ്ഡ് ദുരന്തം; 62 മൃതദേഹങ്ങൾ കണ്ടെടുത്തു - ഉത്തരാഖണ്ഡ് ദുരന്തം; 61 മൃതദേഹങ്ങൾ കണ്ടെടുത്തുട

ഫെബ്രുവരി ഏഴിനാണ് ജോഷിമഠിനടുത്തുള്ള തപോവന്‍ റെനി പ്രദേശത്ത് മഞ്ഞുമലയിടിഞ്ഞ് ദുരന്തമുണ്ടായത്.

Chamoli tragedy news  Tapovan tunnel in Joshimath of Chamoli district  latest update on Chamoli tragedy  Chamoli tragedy: 61 bodies and 28 body parts recovered so far  ഉത്തരാഖണ്ഡ് ദുരന്തം; 61 മൃതദേഹങ്ങൾ കണ്ടെടുത്തുട  ഉത്തരാഖണ്ഡ് ദുരന്തം
ഉത്തരാഖണ്ഡ് ദുരന്തം

By

Published : Feb 19, 2021, 11:47 AM IST

Updated : Feb 19, 2021, 12:58 PM IST

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ മഞ്ഞുമലയിടിഞ്ഞുണ്ടായ മിന്നല്‍ പ്രളയത്തെ തുടർന്നുള്ള മരണ സംഖ്യ 62 ആയി. രക്ഷാ പ്രവർത്തകർ ഒരു മൃതദേഹം കൂടി കണ്ടെടുത്തതോടെ ആകെ 62 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെടുത്തത്. 34 പേരുടെ മൃതദേഹം തിരിച്ചറിഞ്ഞെന്നും 49 മൃതദേഹങ്ങളുടെയും 56 കുടുംബാംഗങ്ങളുടെയും ഡിഎൻഎ പരിശോധനക്കായുള്ള സാമ്പിളുകൾ എടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. സംസ്ഥാന ദുരന്ത നിവാരണ സേനയുടെ 12 സംഘങ്ങൾ പ്രവർത്തനങ്ങൾ തുടരുകയാണെന്നും പ്രദേശത്തെ ആശയവിനിമയം പുനസ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും എസ്‌ഡിആർഎഫ് അറിയിച്ചു.

ഫെബ്രുവരി ഏഴിനാണ് ചമോലി ജില്ലയിൽ മഞ്ഞുമല തകര്‍ന്ന് വീണ് വൻ ദുരന്തം സംഭവിച്ചത്. ദൗളി ഗംഗാ നദിയിലുണ്ടായ പ്രളയത്തെത്തുടർന്ന് തീരത്തെ നിരവധി വീടുകളും പാലങ്ങളും ഒലിച്ചുപോയി. അളകനന്ദ, ദൗളി ഗംഗ നദികള്‍ കരകവിഞ്ഞ് ഒഴുകിയതാണ് ദുരന്തത്തിന്‍റെ തോത് വര്‍ധിപ്പിച്ചത്. നിര്‍മാണത്തിലിരുന്ന രണ്ട് അണക്കെട്ടുകളും തകര്‍ന്നു. വൈദ്യുത പദ്ധതിയുടെ ഭാഗമായ തപോവന്‍ തുരങ്കത്തില്‍ നിരവധി തൊഴിലാളികളാണ് ഇതേ തുടര്‍ന്ന് കുടുങ്ങിയത്. ഇവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

Last Updated : Feb 19, 2021, 12:58 PM IST

ABOUT THE AUTHOR

...view details