ചമോലി (ഉത്തരാഖണ്ഡ്):തരലിയിലെ പിൻദാർ താഴ്‌വരയിലുള്ള പെൻഗർഹ് ഗ്രാമത്തിൽ ശനിയാഴ്‌ച പുലർച്ചെയുണ്ടായ ഉരുൾപൊട്ടലിൽ ഒരു കുടുംബത്തിലെ നാല് പേർ കൊല്ലപ്പെട്ടു. അപകടത്തിൽപ്പെട്ടവരിൽ 12 വയസുള്ള കുട്ടി ചികിത്സയിലാണ്. മരിച്ചവരിൽ രണ്ട് സ്ത്രീകളും ഉൾപ്പെടുന്നു.
ചമോലിയിൽ ഉരുൾപൊട്ടൽ; ഒരു കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം - പിൻദാർ താഴ്‌വര
പുലർച്ചെ ഒരു മണിയോടെ പിൻദാർ താഴ്‌വരയിലുണ്ടായ ഉരുൾപൊട്ടലിൽ കുടുംബത്തിലെ അഞ്ച് പേർ അവശിഷ്‌ടങ്ങൾക്കിടയിൽ കുടുങ്ങുകയായിരുന്നു. നാല് പേർ മരണപ്പെട്ടു. 12 വയസുള്ള കുട്ടി ചികിത്സയിലാണ്.
ചമോലിയിൽ ഉരുൾപൊട്ടൽ; ഒരു കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം
പുലർച്ചെ ഒരു മണിയോടെയുണ്ടായ ഉരുൾപൊട്ടലിൽ അഞ്ച് പേരും അവശിഷ്‌ടങ്ങൾക്കിടയിൽ കുടുങ്ങുകയായിരുന്നു. ഒരു സ്ത്രീ സംഭവ സ്ഥലത്ത് വച്ചുതന്നെ മരണത്തിന് കീഴടങ്ങിയപ്പോൾ മൂന്ന് പേർ ആശുപത്രിയിൽ ചികിത്സയ്ക്കിടെയാണ് മരിച്ചത്. അപകട വിവരമറിഞ്ഞ് എസ്‌ഡിആർഎഫ് പ്രവർത്തകർ സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.