കേരളം

kerala

ETV Bharat / bharat

Chaitra Kundapura Arrested | ബിജെപി സീറ്റ് വാഗ്‌ദാനം ചെയ്‌ത് കോടികൾ തട്ടി ; ഹിന്ദുത്വ ആക്‌ടിവിസ്റ്റ് ചൈത്ര കുന്ദാപുര അറസ്റ്റിൽ - MLA ticket cheating case

Hindu Activist Chaitra Kundapura and 5 others Arrested : തട്ടിപ്പ് കേസിൽ ഹിന്ദുത്വ ആക്‌ടിവിസ്റ്റ് ചൈത്ര കുന്ദാപുര ഉൾപ്പടെ ആറ് പേരാണ് പിടിയിലായത്

Hindu Activist Chaitra Kundapura Arrested  Hindu Activist Chaitra Kundapura  ബിജെപി സീറ്റ് വാഗ്‌ദാനം ചെയ്‌ത് കോടികൾ തട്ടി  ഹിന്ദുത്വ ആക്‌ടിവിസ്റ്റ് ചൈത്ര കുന്ദാപുര അറസ്റ്റിൽ  ഹിന്ദുത്വ ആക്‌ടിവിസ്റ്റ് ചൈത്ര കുന്ദാപുര  ചൈത്ര കുന്ദാപുര  Chaitra Kundapura Arrested  Police arrested Chaitra Kundapura  Chaitra Kundapura in MLA ticket cheating case  MLA ticket cheating case  cheating a Businessman of crores of rupees
Chaitra Kundapura Arrested

By ETV Bharat Kerala Team

Published : Sep 14, 2023, 6:08 PM IST

ബെംഗളൂരു/ഉഡുപ്പി : ബിജെപി സീറ്റ് വാഗ്‌ദാനം ചെയ്‌ത് കോടികൾ തട്ടിയ കേസിൽ ഹിന്ദുത്വ ആക്‌ടിവിസ്റ്റ് ചൈത്ര കുന്ദാപുരയെ അറസ്റ്റ് ചെയ്‌ത് പൊലീസ് (Chaitra Kundapura Arrested ). കർണാടക ഉഡുപ്പി ജില്ലയിലെ ബൈന്ദൂർ മണ്ഡലത്തിൽ ബിജെപി ടിക്കറ്റിൽ സീറ്റ് വാഗ്‌ദാനം ചെയ്‌ത്, വ്യവസായിയെ കബളിപ്പിച്ച് കോടിക്കണക്കിന് രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്.

ചൈത്ര കുന്ദാപുര ഉൾപ്പടെ ആറ് പേരാണ് ബെംഗളൂരുവിൽ നിന്നുള്ള സെൻട്രൽ ക്രൈം ബ്രാഞ്ച് (The Central Crime Branch) പൊലീസിന്‍റെ പിടിയിലായത് (Hindu Activist Chaitra Kundapura and 5 others Arrested ). ചൊവ്വാഴ്‌ച രാത്രി ഉഡുപ്പി ശ്രീകൃഷ്‌ണ മഠത്തിലെ പാർക്കിങ് ഏരിയയിൽ നിന്നാണ് കേസിലെ മുഖ്യപ്രതിയായ ചൈത്ര കുന്ദാപുരയെ പിടികൂടിയത്. ഗഗൻ കടൂർ എന്ന മോഹൻ കുമാർ, രമേഷ്, ധനരാജ്, ശ്രീകാന്ത് നായക് പെലാറ്റൂർ, ധനരാജ് എന്നിവരാണ് അറസ്റ്റിലായ മറ്റ് പ്രതികളെന്ന് പൊലീസ് അറിയിച്ചു.

വ്യവസായിയും ബില്ലവ നേതാവുമായ (Billava leader) ഗോവിന്ദ ബാബു പൂജാരിയാണ് തട്ടിപ്പിനിരയായത് (Govinda Babu Pujari). 2023ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ബൈന്ദൂര്‍ സീറ്റ് നല്‍കാമെന്നായിരുന്നു ചൈത്ര കുന്ദാപുരയും കൂട്ടരും ഗോവിന്ദ ബാബു പൂജാരിയ്‌ക്ക് നൽകിയ വാഗ്‌ദാനം. സാമൂഹിക പ്രവർത്തകൻ കൂടിയായ ഗോവിന്ദ ബാബു പൂജാരി ചൈത്രയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. ബിജെപിയുടെ പല കേന്ദ്ര നേതാക്കളുടെയും പേരിൽ പ്രതികൾ തട്ടിപ്പ് നടത്തിയതായും പരാതിയിൽ പറയുന്നു.

ഗോവിന്ദ ബാബു പൂജാരി പൊലീസിന് നൽകിയ പരാതിയുടെ വിശദാംശങ്ങൾ: 'കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബൈന്ദൂർ നിയമസഭ മണ്ഡലത്തിൽ നിന്ന് ബിജെപി ടിക്കറ്റിൽ സീറ്റ് തേടിയ ഉഡുപ്പി ബൈന്ദൂരിലെ വ്യവസായിയായ ഗോവിന്ദ ബാബു പൂജാരിയാണ് ഞാൻ. ഈ അവസരത്തിൽ ചില അനുയായികൾ ചൈത്ര കുന്ദാപൂരിനെ എനിക്ക് പരിചയപ്പെടുത്തുകയായിരുന്നു.

ഒരു ഹിന്ദു അനുകൂല സംഘടനയിൽപ്പെട്ട ആളായതിനാൽ ആർഎസ്എസിലെ ഉന്നതരുമായി വളരെ അടുപ്പമുണ്ടെന്നും പ്രധാനമന്ത്രിയുടെ ഓഫിസിൽ സ്വാധീനമുണ്ടെന്നും ചൈത്ര വിശ്വസിപ്പിച്ചു. എനിക്ക് നിയമസഭ സീറ്റ് ലഭിക്കാൻ അവർ ഈ സ്വാധീനങ്ങളെല്ലാം ഉപയോഗിക്കുമെന്ന് ഞാൻ വിശ്വസിച്ചു. തുടർന്ന് അവർ ആർഎസ്എസ് ദേശീയ നേതാവ് എന്ന പേരിൽ വിശ്വനാഥ് എന്നൊരാളെ പരിചയപ്പെടുത്തി. അദ്ദേഹത്തിന്‍റെ നിർദേശ പ്രകാരം 3 ഗഡുക്കളായി ഏകദേശം 7 കോടി രൂപ ഞാൻ നൽകി'.

സീറ്റ് ലഭിച്ചില്ലെങ്കിൽ പണം തിരികെ നൽകാമെന്ന് ചൈത്ര കുന്ദാപുര ഉറപ്പ് നൽകിയിരുന്നതായും ഗോവിന്ദ ബാബു പറയുന്നു. ഇതിനിടെ മാർച്ച് ആദ്യം ഗോവിന്ദ ബാബുവിനെ വിളിച്ച പ്രതികളിലൊരാളായ ഗഗൻ കടുരു, വിശ്വനാഥ് ശ്വാസകോശ സംബന്ധമായ അസുഖം മൂലം മരിച്ചതായി അറിയിച്ചു. ഇതിൽ സംശയം തോന്നിയ ഗോവിന്ദ് ബാബു റിട്ടയേർഡ് പട്ടാള ഉദ്യോഗസ്ഥനായ സുഹൃത്തിനെ വിളിക്കുകയും വിശ്വനാഥിനെ പറ്റി അന്വേഷിക്കുകയും ചെയ്‌തു.

അന്വേഷണത്തിനൊടുവിൽ വിശ്വനാഥ് എന്ന പേരിൽ ആർഎസ്എസിൽ മുതിർന്ന നേതാവ് ഇല്ലെന്ന് കണ്ടെത്തി. പിന്നാലെ ചൈത്രയോട് പണം തിരികെ ചോദിച്ചെങ്കിലും സമയം നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇയാള്‍ ആത്മഹത്യാഭീഷണി മുഴക്കിയതായും പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.

അതേസമയം കൂടുതൽ അന്വേഷണത്തിൽ, കെആർ പുരത്തെ കബാബ് വിൽപനക്കാരനെയാണ് ബിജെപിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി അംഗമായി തനിക്ക് പരിചയപ്പെടുത്തിയതെന്ന് ഗോവിന്ദ ബാബു വ്യക്തമാക്കി. ചിക്കമംഗളൂരു സ്വദേശിയായ ഒരു സാധാരണക്കാരനെ ആർഎസ്എസ് പ്രചാരകനെന്ന് പരിചയപ്പെടുത്തി കബളിപ്പിച്ചതായും പരാതിയിൽ പറയുന്നു. ബന്ദേപ്പള്ളി പൊലീസ് സ്റ്റേഷനിലാണ് ചൈത്ര കുന്ദാപൂർ, ഗഗൻ കടൂർ, അഭിനവ ഹലശ്രീ സ്വാമിജി, രമേഷ്, ധനരാജ്, നായിക്, ശ്രീകാന്ത്, പ്രസാദ് ബൈന്ദൂർ എന്നിവർക്കെതിരെ ഗോവിന്ദ ബാബു പരാതി നൽകിയത്.

ABOUT THE AUTHOR

...view details