കേരളം

kerala

Chaaver Movie| 'ചാവേറിന്‍റെ അതിമനോഹരമായ കാഴ്‌ചയ്‌ക്ക് സാക്ഷിയാകൂ'; ദുരൂഹതകളുമായി മോഷന്‍ പോസ്‌റ്റര്‍

By

Published : Jul 30, 2023, 6:36 PM IST

കുഞ്ചാക്കോ ബോബന്‍, അര്‍ജുന്‍ അശോകന്‍, ആന്‍റണി വര്‍ഗീസ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചാവേറിന്‍റെ സെക്കന്‍ഡ് ലുക്ക് മോഷന്‍ പോസ്‌റ്റര്‍ റിലീസ് ചെയ്‌തു...

Chaaver second look motion poster released  Chaaver second look motion poster  Chaaver second look  Chaaver  ദുരൂഹതകളുമായി ചാവേര്‍ മോഷന്‍ പോസ്‌റ്റര്‍  ചാവേര്‍ മോഷന്‍ പോസ്‌റ്റര്‍  ചാവേര്‍  കുഞ്ചാക്കോ ബോബന്‍  അര്‍ജുന്‍ അശോകന്‍  ആന്‍റണി വര്‍ഗീസ്  ചാവേറിന്‍റെ സെക്കന്‍ഡ് ലുക്ക് മോഷന്‍ പോസ്‌റ്റര്‍  ചാവേറിന്‍റെ സെക്കന്‍ഡ് ലുക്ക്
'ചാവേറിന്‍റെ അതിമനോഹരമായ കാഴ്‌ചയ്‌ക്ക് സാക്ഷിയാകൂ'; ദുരൂഹതകളുമായി ചാവേര്‍ മോഷന്‍ പോസ്‌റ്റര്‍

കുഞ്ചാക്കോ ബോബനെ (Kunchacko Boban) കേന്ദ്രകഥാപാത്രമാക്കി ടിനു പാപ്പച്ചന്‍ (Tinu Pappachan) സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ചാവേര്‍' (Chaaver). സിനിമയുടെ സെക്കന്‍ഡ് ലുക്ക് മോഷന്‍ പോസ്‌റ്റര്‍ റിലീസ് ചെയ്‌തു. വളരെ ദുരൂഹതകള്‍ നിറഞ്ഞതാണ് ചാവേറിന്‍റെ മോഷന്‍ പോസ്‌റ്റര്‍.

ഒരു മരത്തിന്‍റെ വേരുകള്‍ക്കിടയില്‍ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ ഉള്‍ക്കൊള്ളിച്ച് കൊണ്ടാണ് അണിയറപ്രവര്‍ത്തകര്‍ മോഷന്‍ പോസ്‌റ്റര്‍ ഒരുക്കിയിരിക്കുന്നത്. കുഞ്ചാക്കോ ബോബനാണ് പോസ്‌റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. ഒപ്പം സെക്കന്‍ഡ് ലുക്ക് മോഷന്‍ പോസ്‌റ്റര്‍ അനൗന്‍സ്‌മെന്‍റ് പോസ്‌റ്ററും താരം പങ്കുവച്ചിട്ടുണ്ട്.

'ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു കാഴ്‌ചയ്ക്ക് സാക്ഷ്യം വഹിക്കൂ' എന്ന അടിക്കുറിപ്പോട് കൂടിയാണ് താരം പോസ്‌റ്റര്‍ പങ്കുവച്ചിരിക്കുന്നത്. ചാവേറിന്‍റെ അതിമനോഹരമായ സെക്കന്‍ഡ് ലുക്ക് മോഷൻ പോസ്‌റ്ററിന് സാക്ഷിയാകൂ എന്ന അടിക്കുറിപ്പിലാണ് താരം മോഷന്‍ പോസ്‌റ്റര്‍ പങ്കുവച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബനെ കൂടാതെ ആന്‍റണി വര്‍ഗീസ്, അര്‍ജുന്‍ അശോകന്‍ എന്നിവരും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളില്‍ എത്തുന്നു.

ഇതുവരെ പുറത്തിറങ്ങിയ 'ചാവേറി'ന്‍റെ പോസ്‌റ്ററുകളെല്ലാം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. വളരെ വ്യത്യസ്‌തമാര്‍ന്നതായിരുന്നു ചാവേര്‍ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍. കല്ലില്‍ കൊത്തിവച്ച ശില്‍പ്പങ്ങള്‍ പോലെയായിരുന്നു ഫസ്‌റ്റ്‌ ലുക്കില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കുഞ്ചാക്കോ ബോബന്‍, അര്‍ജുന്‍ അശോകന്‍, ആന്‍റണി വര്‍ഗീസ് എന്നിവരായിരുന്നു ഫസ്‌റ്റ്‌ ലുക്കില്‍. ചോര ചീന്തുന്ന പോരാട്ട വീര്യമുള്ള കഥാപാത്രങ്ങളാണ് സിനിമയില്‍ ഇവര്‍ മൂവര്‍ക്കും എന്നാണ് സൂചന.

'അജഗജാന്തരം' സിനിമയ്‌ക്ക് ശേഷം ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ചാവേര്‍'. 'സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍' ആണ് ടിനു പാപ്പച്ചന്‍റെ ആദ്യ ചിത്രം. പ്രഖ്യാപനം മുതല്‍ മാധ്യമ ശ്രദ്ധ നേടിയ സിനിമയുടെ ഓരോ പുതിയ വിശേഷങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇതുവരെ കണ്ടിട്ടില്ലാത്ത കുഞ്ചാക്കോ ബോബനെയാണ് 'ചാവേറി'ലൂടെ പ്രേക്ഷകര്‍ക്ക് കാണാനാവുക.

സിനിമയുടേതായി ഇതുവരെ പുറത്തിറങ്ങിയ കുഞ്ചാക്കോ ബോബന്‍റെ ഗെറ്റപ്പുകളെല്ലാം മാധ്യമ ശ്രദ്ധ നേടിയിരുന്നു. മുടി പറ്റവെട്ടി കട്ടത്താടിയില്‍ പരുഷമായ നോട്ടത്തിലുള്ള താരത്തിന്‍റെ ലുക്കും പ്രേക്ഷക ശ്രദ്ധ നേടി. നേരത്തെ 'ചാവേറി'ലെ ഒരു ലുക്കൗട്ട് നോട്ടിസും അണിയറപ്രവര്‍ത്തകര്‍ പങ്കുവച്ചിരുന്നു. ചിത്രത്തിലെ ചാക്കോച്ചന്‍റെ കഥാപാത്രത്തിന്‍റെ ലുക്കൗട്ട് നോട്ടിസായിരുന്നു അത്.

'ചാവേറി'ല്‍ അശോകന്‍ എന്ന 47 വയസുകാരനെയാണ് ചാക്കോച്ചന്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ താരത്തിന്‍റെ കഥാപാത്രത്തെ വ്യക്തമാക്കുന്നതാണ് ലുക്കൗട്ട് നോട്ടിസ് (Chaaver look out notice). 'ഈ ഫോട്ടോയില്‍ കാണുന്ന അശോകന്‍ (47) പൊലീസ് അന്വേഷണം നടക്കുന്ന ആക്രമണ കേസിലെയും മറ്റ് അനുബന്ധ ക്രിമിനല്‍ കേസുകളിലെയും പ്രതിയാണ്. നിലവില്‍ ഇയാള്‍ ഒളിവില്‍ പോയിരിക്കുകയാണ്. ഇരുനിറം, 5 അടി, 7 ഇഞ്ചോളം പൊക്കം എന്നിവയാണ് ശരീര അടയാളങ്ങള്‍. മലയാളം, തമിഴ് ഭാഷകള്‍ സംസാരിക്കും. കള്ളി മുണ്ടും ഷര്‍ട്ടുമാണ് അവസാനമായി ധരിച്ചിരുന്ന വേഷം. ടിയാനെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ഉടന്‍ അറിയിക്കുക' -ഇങ്ങനെയായിരുന്നു ലുക്കൗട്ട് നോട്ടിസ്.

Also Read:'ഇതുവരെ കണാത്ത ഒരു കാഴ്‌ചയ്ക്ക് സാക്ഷിയാകൂ...!' ചാവേര്‍ സെക്കന്‍ഡ് ലുക്ക് മോഷന്‍ പോസ്‌റ്റര്‍ ഇന്നെത്തും

ABOUT THE AUTHOR

...view details