ദന്തേവാഡ: ചത്തിസ്‌ഗഢ് പൊലീസിന്‍റെ പിടിയിലായ രണ്ട് നക്‌സലുകളില്‍ ഒരാള്‍ 2019ല്‍ ബിജെപി എംഎൽഎ ഭീമ മണ്ഡവിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയാണെന്ന് പൊലീസ്. കാതെകല്യാണില്‍ നക്‌സലൈറ്റുകളുടെ സാന്നിധ്യമുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് തെരച്ചില്‍ നടത്തിയത്.
എംഎല്‍എയെ കൊലപ്പെടുത്തിയ നക്‌സല്‍ അറസ്റ്റില്‍ - ബിജെപി എംഎല്‍എ
പൊലീസ് തലയ്‌ക്ക് 8.50 ലക്ഷം രൂപ വിലയിട്ട ഗുഡ്ഡി മാദ്‌വിയാണ് പിടിയിലായത്.
![എംഎല്‍എയെ കൊലപ്പെടുത്തിയ നക്‌സല്‍ അറസ്റ്റില്‍ Naxal linked with BJP MLA's killing held in Telangana Naxal held in Telengana Chhattisgarh police arrests a naxal A naxal arrested from Telengana killing of BJP MLA Bhima Mandavi നക്‌സലൈറ്റ് വാര്‍ത്തകള്‍ ബിജെപി എംഎല്‍എ നക്‌സലൈറ്റ് അറസ്‌റ്റില്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10653540-320-10653540-1613487275722.jpg)
എംഎല്‍എയെ കൊലപ്പെടുത്തിയ നക്‌സലൈറ്റ് അറസ്റ്റില്‍
ഡെപ്യൂട്ടി ചീഫ് കമാൻഡര്‍ ഗുഡ്ഡി മാദ്‌വി (28), കമാൻഡര്‍ പെലെ മാദ്‌വി (26) എന്നിവരാണ് പൊലീസിന്‍റെ പിടിയിലായത്. ഇതില്‍ ഗുഡ്ഡി മാദ്‌വിയാണ് ബിജെപി എംഎല്‍എയുടെ കൊലപാതക കേസിലെ പ്രതി. ശ്യാംഗിരിക്ക് സമീപം 2019 ഏപ്രിലിൽ നടന്ന മൈൻ സ്‌ഫോടനത്തിലാണ് ദന്തേവാഡ എംഎൽഎ ഭീമ മണ്ഡവിയും നാല് സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടത്. മാദ്‌വിയുടെ തലയ്‌ക്ക് 8.50 ലക്ഷം രൂപയും പെലെയുടെ തലയ്‌ക്ക് അഞ്ച് ലക്ഷം രൂപയും പൊലീസ് വിലയിട്ടിരുന്നു.