കേരളം

kerala

'ഫ്ലെക്‌സ് എഞ്ചിൻ പോളിസി' ഉടന്‍, പെട്രോള്‍ ആവശ്യം കുറയുമെന്നും നിതിന്‍ ഗഡ്‌കരി

By

Published : Oct 26, 2021, 6:05 PM IST

രാജ്യത്തെ ഇന്ധനവില 115 രൂപയാകുമ്പോള്‍ എഥനോളിന്‍റെ വില 65 രൂപയാണ്

Flex-fuel engines to be made mandatory for vehicles  Nitin Gadkari  Union Minister for Road Transport and Highways  Flex Engine Policy  centre will introduce flex engine policy soon says nitin gadkari  flex engine policy  ഫ്ലെക്‌സ് എഞ്ചിൻ പോളിസി  ഫ്ലെക്‌സ് എഞ്ചിൻ പോളിസി ഉടൻ അവതരിപ്പിക്കുമെന്ന് നിതിൻ ഗഡ്‌കരി  നിതിൻ ഗഡ്‌കരി  എഥനോൾ അധിഷ്‌ഠിത വാഹനങ്ങൾ  എഥനോൾ അധിഷ്‌ഠിത ഫ്ലെക്‌സ് എഞ്ചിനുക  പെട്രോൾ അധിഷ്‌ഠിത വാഹനങ്ങൾ  ethanol-based flex engines  petrol-based vehicles
centre will introduce flex engine policy soon says nitin gadkari

നാഗ്‌പൂർ :'ഫ്ലെക്‌സ് എഞ്ചിൻ പോളിസി' ഉടൻ അവതരിപ്പിക്കുമെന്ന് കേന്ദ്ര ഗതാഗതവകുപ്പ് മന്ത്രി നിതിൻ ഗഡ്‌കരി. എഥനോൾ അധിഷ്‌ഠിത 'ഫ്ലെക്‌സ് എഞ്ചിനുകൾ' നിർമിക്കുന്നതുവഴി പെട്രോളിന്‍റെ ആവശ്യം കുറയുമെന്നും ഇപ്പോഴുള്ള ഇന്ധന വിലക്കയറ്റത്തിൽ നിന്ന് ആശ്വാസം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇടിവി ഭാരതിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു കേന്ദ്രമന്ത്രിയുടെ വിശദീകരണം.

പെട്രോളിനേക്കാൾ വിലക്കുറവ്

ലോകത്തെ എല്ലാ നിർമാണ കമ്പനികളും പെട്രോൾ അധിഷ്‌ഠിത വാഹനങ്ങൾ രൂപകല്‍പ്പന ചെയ്യുന്നുണ്ട്. എന്നിരുന്നാലും ബ്രസീൽ, കാനഡ, യുഎസ് പോലുള്ള രാജ്യങ്ങളിൽ പെട്രോളിന് പുറമേ മറ്റ് ഇന്ധനങ്ങളും വാഹനങ്ങളിൽ ഉപയോഗിക്കുന്നു. ഈ രാജ്യങ്ങളിലെ പമ്പുകളിൽ തന്നെ പൂർണമായും പെട്രോളോ അല്ലെങ്കിൽ ബയോ-എഥനോൾ ചേർത്ത പെട്രോളോ നിറക്കുന്നതിനുള്ള സൗകര്യമുണ്ട്.

രാജ്യത്തെ ഇന്ധനവില 100 കടന്ന് 115 രൂപയായി ഉയരുമ്പോൾ എഥനോളിന്‍റെ വില വെറും 65 രൂപയാണ്. കൂടാതെ കരിമ്പിൻ ജ്യൂസ്, മൊളാസസ്, അരി, ചോളം, മറ്റ് ജൈവവസ്തുക്കൾ മുതലായവയുടെ സ്വാഭാവിക ഉപോൽപ്പന്നമായ എഥനോൾ നമ്മുടെ നാട്ടിലെ കർഷകർക്ക് തന്നെ നിർമിക്കാവുന്നതാണെന്ന പ്രത്യേകതയുമുണ്ട്.

മലിനീകരണം കുറവ്

എഥനോൾ പെട്രോളിനേക്കാൾ പലമടങ്ങ് നല്ലതാണ്. പെട്രോളിനെ അപേക്ഷിച്ച് എഥനോളിൽ നിന്നുള്ള മലിനീകരണവും വളരെ കുറവാണ്. അതുകൊണ്ട് തന്നെ ഫ്ലെക്‌സ് എഞ്ചിനുകളിലേക്ക് തിരിയുന്നതാണ് ഏറ്റവും ഉചിതമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പെട്രോൾ എഞ്ചിൻ സ്കൂട്ടറുകൾ, ഓട്ടോറിക്ഷകൾ, കാറുകൾ മുതലായവയിൽ ഫ്ലെക്‌സ് എഞ്ചിനുകൾ ഘടിപ്പിക്കുന്നതിന് അധിക ചെലവും വേണ്ടിവരുന്നില്ല. മെറ്റൽ വാഷറുകൾക്ക് പകരം റബ്ബര്‍ വാഷറുകൾ സ്ഥാപിക്കുന്നുവെന്ന് മാത്രം. ഇതിനോടകം തന്നെ ഈ സാങ്കേതികവിദ്യ ഇന്ത്യയിൽ ചില കമ്പനികളിൽ ഉപയോഗിക്കുന്നുണ്ടെന്നും ഗഡ്‌കരി പറഞ്ഞു.

ALSO READ:സമീര്‍ വാങ്കഡെ താരങ്ങളെ ഭീഷണിപ്പെടുത്തി പണം തട്ടി; ഗുരുതര ആരോപണങ്ങളുമായി നവാബ് മാലിക്

ഇന്ത്യ ഇന്ന് ഏകദേശം എട്ട് ലക്ഷം കോടി രൂപയുടെ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നുണ്ട്. കൂടാതെ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ രാജ്യം 25 ലക്ഷം കോടി രൂപയുടെ ക്രൂഡ് ഓയിൽ ഇറക്കുമതി ചേയ്യേണ്ടതായും വരും. ഈ സാഹചര്യത്തിൽ എഥനോൾ സ്വയം നിർമിച്ചുകൊണ്ട് സ്വാശ്രയ രാജ്യമായി മാറേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

എഥനോൾ അധിഷ്‌ഠിത വാഹനങ്ങൾ നിരത്തിലിറങ്ങുന്നതോടെ മുംബൈ, ഡൽഹി തുടങ്ങിയ 26 ഗ്രീൻ ഹൈവേകൾ രാജ്യത്തിന് ലഭിക്കുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. അതേസമയം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ അമേരിക്കൻ നിലവാരത്തിന് തുല്യമായ നല്ല റോഡുകൾ ഇന്ത്യയിൽ നിർമിക്കുകയെന്നതാണ് തന്‍റെ ലക്ഷ്യമെന്നും അദ്ദേഹം ഇടിവി ഭാരതിനോട് പറഞ്ഞു.

ABOUT THE AUTHOR

...view details