കേരളം

kerala

ETV Bharat / bharat

കേന്ദ്ര സർക്കാർ കർഷക സമരത്തിന്‍റെ ദിശ മാറ്റുന്നുവെന്ന് പി ചിദംബരം - p chidambaram on famers protest

സർക്കാർ നിലവിൽ സ്വീകരിക്കുന്ന നിലപാട് ശരിയല്ലെന്നും ജനസേവകരാണെങ്കിൽ വിഷയത്തിൽ പൊതുജനാഭിപ്രായം തേടണമെന്നും പി ചിദംബരം പറഞ്ഞു

കേന്ദ്രത്തിനെതിരെ പി ചിദംബരം  കർഷക സമരം വാർത്ത  പി ചിദംബരം വാർത്ത  ആരോപണവുമായി പി ചിദംബരം  സർക്കാർ നരേറ്റീവ് മാറ്റുന്നുവെന്ന് പി ചിദംബരം  കേന്ദ്ര സർക്കാരിനെതിരെ പി ചിദംബരം  p chidambaram news  central government changing narrative  p chidambaram on famers protest  p chidambaram twitter
കേന്ദ്ര സർക്കാർ കർഷക സമരത്തിന്‍റെ നരേറ്റീവ് മാറ്റുന്നുവെന്ന് പി ചിദംബരം

By

Published : May 28, 2021, 12:54 PM IST

ന്യൂഡൽഹി:കേന്ദ്ര സർക്കാരിനെതിരെ ആരോപണവുമായി മുൻ കേന്ദ്ര മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി ചിദംബരം. രാജ്യത്തെ നിലവിലെ കൊവിഡ് സാഹചര്യത്തെ ഉപയോഗപ്പെടുത്തി കർഷക സമരത്തിന്‍റെ ദിശ മാറ്റാൻ ശ്രമിക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നതെന്ന് പി ചിദംബരം പറഞ്ഞു.

സർക്കാർ നിലവിൽ സ്വീകരിക്കുന്ന നിലപാട് ശരിയല്ലെന്നും ജനസേവകരാണെങ്കിൽ വിഷയത്തിൽ പൊതുജനാഭിപ്രായം തേടണമെന്നും പി ചിദംബരം പറഞ്ഞു. സർക്കാർ ധാർഷ്‌ട്യം കാണിച്ചാൽ കർഷകർ നിശ്ചയദാർഢ്യം കൊണ്ട് അതിനെ മറികടക്കുമെന്നും പി ചിദംബരം ട്വിറ്ററിൽ കുറിച്ചു. കേന്ദ്ര സർക്കാർ പാസാക്കിയ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെ ആറ് മാസമായി കർഷകർ പ്രതിഷേധത്തിലാണ്.

READ MORE:കര്‍ഷക പ്രക്ഷോഭം; കൊവിഡ് നിയന്ത്രണത്തെ കുറിച്ച് റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മിഷൻ

ABOUT THE AUTHOR

...view details