കേരളം

kerala

ETV Bharat / bharat

രാജ്യത്ത് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയത് 26.68 കോടിയിലധികം വാക്സിനുകള്‍ - കേന്ദ്ര സര്‍ക്കാര്‍

അടുത്ത മൂന്ന് ദിവസങ്ങളിലായി 96,490 വാക്സിൻ ഡോസുകൾ കൂടി നല്‍കുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Covid vaccine  കൊവിഡ് വാക്സിന്‍  ആരോഗ്യ മന്ത്രാലയം അറിയിച്ചു.  കേന്ദ്ര സര്‍ക്കാര്‍  Centre govt
രാജ്യത്ത് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയത് 26.68 കോടിയിലധികം വാക്സിനുകള്‍

By

Published : Jun 14, 2021, 7:51 PM IST

ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി 1.40 കോടിയിലധികം കൊവിഡ് വാക്സിൻ ഡോസുകൾ ലഭ്യമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. അടുത്ത മൂന്ന് ദിവസങ്ങളിലായി 96,490 വാക്സിൻ ഡോസുകൾ കൂടി നല്‍കുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

also read:ലോക്ക് ഡൗണ്‍ രീതി മാറും; നിയന്ത്രണം രോഗവ്യാപനത്തിന്‍റെ തീവ്രത അനുസരിച്ച്

26.68 കോടിയിലധികം (26,68,36,620) വാക്സിനേഷൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഇതുവരെ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ ആകെ ഉപയോഗം പാഴായിപ്പോയതടക്കം 25,27,66,396 ഡോസുകളാണന്നും മന്ത്രാലയം വ്യക്തമാക്കി.

ABOUT THE AUTHOR

...view details