ന്യൂഡൽഹി:സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും 56 ലക്ഷത്തിലധികം വാക്‌സിൻ ഡോസുകൾ നൽകുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ 56,70,350 ലധികം വാക്‌സിൻ ഡോസുകളാണ് സംസ്ഥാനങ്ങൾക്കും യുടികൾക്കും നൽകുക.
ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് 2,18,28,483 വാക്‌സിൻ ഡോസുകൾ ഇപ്പോഴും സംസ്ഥാനങ്ങളിലും യുടികളിലും ലഭ്യമാണ്. ഇതുവരെ 27,28,31,900 വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും യുടികൾക്കും സൗജന്യമായി നൽകി. പാഴാക്കിയ വാക്‌സിൻ ഉൾപ്പെടെ ഇതുവരെ 25,10,03,417 ഡോസുകൾ ഉപയോഗിച്ചു.