ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ 3,20,380 കൊവിഡ് വാക്‌സിൻ എത്തിക്കുമെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. ഔദ്യോഗിക പ്രസ്‌താവനയിലൂടെയാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. ഇതുവരെ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും 22.46 കോടി കൊവിഡ് വാക്‌സിൻ വിതരണം ചെയ്‌തതായും മന്ത്രാലയം അറിയിച്ചു. പാഴായി പോയ വാക്‌സിന്‍റെ കണക്കുകൾ കൂടെ കൂട്ടി 20,48,04,853 വാക്‌സിനാണ് ഇതുവരെ വിതരണം ചെയ്‌തത്. സൗജന്യമായാണ് രാജ്യത്ത് കൊവിഡ് വാക്‌സിനേഷൻ നടക്കുന്നത്.
രാജ്യത്ത് കൂടുതൽ കൊവിഡ് വാക്‌സിൻ എത്തിക്കുമെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം - covid vaccine
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1,86,364 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
രാജ്യത്ത് കൂടുതൽ കൊവിഡ് വാക്‌സിൻ
അതേ സമയം കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1,86,364 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 44 ദിവസത്തെ ഏറ്റവും കുറഞ്ഞ കൊവിഡ് കണക്കാണിത്.