ന്യൂഡല്‍ഹി:കൊവിഡ് പോരാളികളായ ആരോഗ്യ പ്രവര്‍ത്തകരുടെ 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ ഏപ്രില്‍ 24ഓടെ അവസാനിപ്പിക്കും. തുടര്‍ന്ന് പുതിയ ഇന്‍ഷുറന്‍സ് പോളിസി ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതിനായി ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയുമായി ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും ആരോഗ്യ മന്ത്രാലയം ട്വീറ്റ് ചെയ്‌തു.
ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കേന്ദ്രസര്‍ക്കാരിന്‍റെ പുതിയ ഇൻഷുറൻസ് - ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പുതിയ ഇന്‍ഷുറന്‍സ് പരിരക്ഷ
കൊവിഡ് പ്രതിരോധ നിരയിലുണ്ടായിരുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ പാക്കേജിന്‍റെ കീഴില്‍ നല്‍കിയിരുന്ന 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയാണ് ഏപ്രില്‍ 24 ഓടെ അവസാനിപ്പിക്കുന്നത്.
പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ പാക്കേജിന്‍റെ (പിഎംജികെപി) കീഴില്‍ 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയാണ് ഏപ്രില്‍ 24 ഓടെ തീര്‍പ്പാക്കുന്നത്. ഇതുവരെ 287 ഇന്‍ഷുറന്‍സ് ക്ലെയ്‌മുകള്‍ ഇതുവരെ നല്‍കിയതായും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യം ഉയര്‍ത്താനും പദ്ധതി സഹായിച്ചെന്ന് ആരോഗ്യ മന്ത്രാലയം പ്രസ്‌താവനയില്‍ പറയുന്നു.
പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ പാക്കേജ് കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് പ്രഖ്യാപിച്ചത്. പിന്നീട് പദ്ധതി മൂന്ന് തവണ കേന്ദ്രം നീട്ടിയിരുന്നു. ഈ പദ്ധതി പ്രകാരം 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയാണ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ലഭിച്ചിരുന്നത്. കൊവിഡ് മൂലം മരിച്ച ആരോഗ്യ പ്രവര്‍ത്തകരുടെ കുടുംബാഗങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഒരു ആശ്വാസമായിരുന്നു.