കേരളം

kerala

ETV Bharat / bharat

കർഷകരുമായി ചർച്ച തുടരുമെന്ന് കേന്ദ്ര കൃഷി മന്ത്രി - കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ

നിയമങ്ങൾ കർഷകർക്ക് വേണ്ടിയുള്ളതാണ്. അതിൽ അവർക്കുള്ള എതിർപ്പും ആശങ്കകളും പരിഹരിക്കാൻ തയ്യാറാണെന്നും കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ അറിയിച്ചു

discussions with farmers' leaders tomorrow  കേന്ദ്ര കൃഷി മന്ത്രി  കർഷകരുമായി നാളെ ചർച്ച തുടരും  കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ  Agriculture Minister Narendra Singh Tomar
കർഷകരുമായി നാളെ ചർച്ച തുടരുമെന്ന് കേന്ദ്ര കൃഷി മന്ത്രി

By

Published : Dec 2, 2020, 7:49 PM IST

ന്യൂഡൽഹി: കർഷകരുമായി വ്യാഴാഴ്‌ച ചർച്ച നടത്തുമെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ. എത്രത്തോളം പ്രശ്‌നങ്ങൾ പരിഹരിക്കാമെന്ന് നോക്കാം. നിയമങ്ങൾ കർഷകർക്ക് വേണ്ടിയുള്ളതാണ്. അതിൽ അവർക്കുള്ള എതിർപ്പും ആശങ്കകളും പരിഹരിക്കാൻ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.

കാർഷിക നിയമങ്ങൾ റദ്ദാക്കാൻ കേന്ദ്രസർക്കാർ പ്രത്യേക പാർലമെന്‍റ് സമ്മേളനം ചേരണമെന്ന് ക്രാന്തികാരി കിസാൻ യൂണിയൻ ആവശ്യപ്പെട്ടു. നിയമങ്ങൾ പിൻവലിക്കാൻ തയ്യാറായില്ലെങ്കിൽ ശക്തമായ പ്രതിഷേധം നടത്തുമെന്ന് ക്രാന്തികാരി കിസാൻ യൂണിയൻ മേധാവി ദർശൻ പാൽ പറഞ്ഞു. മോദി സർക്കാരിനും കോർപ്പറേറ്റ് സ്ഥാപനങ്ങൾക്കുമെതിരെ ഡിസംബർ അഞ്ചിന് രാജ്യത്തുടനീളം കോലങ്ങൾ കത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

...view details