ന്യൂഡൽഹി:രാജ്യത്ത് വാക്‌സിൻ ക്ഷാമം നേരിടുന്ന പശ്ചാത്തലത്തിൽ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി മൂന്ന് ലക്ഷം ഡോസ് വാക്സിൻ കൂടി എത്തിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ഇതുവരെ നൽകിയ 22.46 കോടി ഡോസുകൾക്ക് പുറമേയാണിത്. അടുത്ത മൂന്ന് ദിവസങ്ങൾക്കുള്ളിൽ 3,20,380 ഡോസ് വാക്‌സിൻ രാജ്യമൊട്ടാകെ എത്തിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കി.
മൂന്ന് ലക്ഷം ഡോസ് വാക്സിനുകള്‍ കൂടി സംസ്ഥാനങ്ങളിലേക്ക് എത്തിക്കും
അടുത്ത മൂന്ന് ദിവസങ്ങൾക്കുള്ളിൽ 3,20,380 ഡോസ് വാക്‌സിൻ രാജ്യമൊട്ടാകെ എത്തിക്കും. ഇതുവരെ 22.46 കോടി ഡോസുകൾ രാജ്യത്ത് നൽകിയിട്ടുണ്ട്.
അതേസമയം 1.84 കോടിയിലധികം കൊവിഡ് വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഇപ്പോഴും ലഭ്യമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യവ്യാപകമായ വാക്സിനേഷൻ ഡ്രൈവിന്‍റെ ഭാഗമായി കൊവിഡ് വാക്സിനുകൾ സൗജന്യമായി നൽകുകയാണെന്നും സംസ്ഥാനങ്ങൾ നേരിട്ട് വാക്സിനുകൾ വാങ്ങുന്നതിനുള്ള സൗകര്യവും സർക്കാർ ഒരുക്കുന്നുവെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. മെയ് ഒന്നിനാണ് കൊവിഡ് വാക്സിനേഷന്‍റെ മൂന്നാം ഘട്ടം രാജ്യത്ത് ആരംഭിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 1,86,364 കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 44 ദിവസത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ പ്രതിദിന നിരക്കാണിത്. പ്രതിദിന പോസിറ്റീവിറ്റി നിരക്കും ഒൻപത് ശതമാനമായി കുറഞ്ഞു.
Also Read:ബ്ലാക്ക് ഫംഗസ് ചികിത്സക്ക് മരുന്നുമായി ബജാജ് ഹെൽത്ത്കെയർ