ന്യൂഡൽഹി: ബിജെപി പാർട്ടി പ്രസിഡന്‍റ് ജെ.പി നദ്ദയുടെ വാഹന വ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പശ്ചിമ ബംഗാളിലെ ഡയമണ്ട് ഹാർബർ പ്രദേശത്തേക്ക് പോകുമ്പോഴായിരുന്നു ആക്രമണം നടന്നത്. കേന്ദ്ര സർക്കാർ വിഷയത്തെ ഗുരുതരമായാണ് കാണുന്നതെന്നും ആക്രമണത്തില്‍ സംസ്ഥാന സർക്കാർ മറുപടി പറയേണ്ടി വരുമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
ജെ.പി നദ്ദയുടെ വാഹന വ്യൂഹത്തിന് നേരെ ആക്രമണം; അപലപിച്ച് അമിത് ഷാ - വാഹന വ്യൂഹത്തിന് നേരെ ആക്രമണം
കൊൽക്കത്തയിലെ ഡയമണ്ട് ഹാർബർ പ്രദേശത്തേക്ക് പോകുമ്പോഴായിരുന്നു ജെ.പി നദ്ദയുടെ വാഹന വ്യൂഹത്തിന് നേരെ ആക്രമണമുണ്ടായത്
![ജെ.പി നദ്ദയുടെ വാഹന വ്യൂഹത്തിന് നേരെ ആക്രമണം; അപലപിച്ച് അമിത് ഷാ Centre taking this 'very seriously': Shah condemns attack on JP Nadda's convoy attack on JP Nadda's convoy JP Nadda Centre taking this 'very seriously amit shah ജെ.പി നദ്ദയുടെ വാഹന വ്യൂഹത്തിന് നേരെ ആക്രമണം ജെ.പി നദ്ദ വാഹന വ്യൂഹത്തിന് നേരെ ആക്രമണം അപലപിച്ച് അമിത് ഷാ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9834249-15-9834249-1607608630058.jpg)
ജെ.പി നദ്ദയുടെ വാഹന വ്യൂഹത്തിന് നേരെ ആക്രമണം; അപലപിച്ച് അമിത് ഷാ
തൃണമൂൽ കോൺഗ്രസ് ഭരണത്തിൻ കീഴിൽ സംസ്ഥാനം സ്വേച്ഛാധിപത്യ കാലഘട്ടത്തിലേക്ക് കടന്നിരിക്കുകയാണെന്നും ജനാധിപത്യ മൂല്യങ്ങൾ സംസ്ഥാനത്ത് ഭീഷണിയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേ സമയം കേന്ദ്രമന്ത്രി പീയൂഷ് ഗോയലും ആക്രമണത്തെ അപലപിച്ചു. ജനാധിപത്യത്തെ ശ്വാസം മുട്ടിക്കാനുള്ള ശ്രമമാണ് ഇതെന്നും സംസ്ഥാനത്തെ ബിജെപിയുടെ വളർച്ചയിൽ സംസ്ഥാന സർക്കാർ അസൂയാലുക്കളാണെന്നും പീയൂഷ് ഗോയൽ പറഞ്ഞു.