ന്യൂഡൽഹി: വ്യാജ മരുന്ന് കണ്ടെത്താൻ നിരീക്ഷണ സെൽ സജ്ജീകരിക്കാൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്ര സർക്കാർ നിർദേശം നൽകി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ഡ്രഗ് കൺസൾട്ടേറ്റീവ് കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് നടപടി. കേന്ദ്ര അനുമതിയില്ലാതെ ഒരു മരുന്നും വിപണിയിൽ എത്താതെ നിയന്ത്രിക്കാൻ പുതിയ സെൽ രൂപീകരണം സഹായിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ പ്രതിനിധി ഇടിവി ഭാരതിനോട് പറഞ്ഞു.
വ്യാജ മരുന്ന് നിരീക്ഷണ സെൽ സജ്ജീകരിക്കാൻ കേന്ദ്രനിര്‍ദേശം - വ്യാജ മരുന്ന് നിരീക്ഷണ സെൽ
ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ഡ്രഗ് കൺസൾട്ടേറ്റീവ് കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് സെൽ രൂപീകരിക്കാൻ കേന്ദ്രം നിർദേശം നൽകിയത്.
വ്യാജ മരുന്ന് നിരീക്ഷണ സെൽ സജ്ജീകരിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി കേന്ദ്രം
മരുന്നുകളുടെ ഗുണനിലവാരം, സുരക്ഷ, ഫലപ്രാപ്‌തി എന്നിവയിൽ വിട്ടുവീഴ്‌ചയില്ലെന്ന് ഉറപ്പാക്കാൻ വകുപ്പ് നടപടികൾ സ്വീകരിച്ച് വരുകയാണ്. ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകൾ പ്രകാരം വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി എട്ട് കേന്ദ്ര മരുന്ന് പരിശോധന ലബോറട്ടറികൾ മാത്രമാണുള്ളത്. നാഷണല്‍ ഗുഡ് ലബോറട്ടറി പ്രാക്ടീസ് പ്രോഗ്രാമിന് കീഴിൽ 47 ലബോറട്ടറികളും രാജ്യത്ത് പ്രവർത്തിക്കുന്നുണ്ട്.