ന്യൂഡല്‍ഹി: കൊവിഡ് ലോക് ഡൗണ്‍ സമയത്ത് വിവിധ രാജ്യങ്ങളിൽ നിന്നും 45 ലക്ഷത്തിലധികം പ്രവാസികളെ തിരിച്ചെത്തിക്കാന്‍ കഴിഞ്ഞത് കേന്ദ്ര സർക്കാരിന്‍റെ നയതന്ത്ര വിജയത്തെ ഉയർത്തിക്കാട്ടുന്നുവെന്ന് വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കർ. തിങ്കളാഴ്ച പാർലമെന്‍റിലാണ് വിദേശകാര്യ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. വിദേശത്തുള്ള ഇന്ത്യക്കാർ, പ്രവാസി ഇന്ത്യക്കാർ (എൻആർഐ), ഇന്ത്യൻ വംശജർ (പിഐഒ) എന്നിവരുടെ ക്ഷേമവുമായി ബന്ധപ്പെട്ട സമീപകാല സംഭവവികാസങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു ജയ്‌ശങ്കര്‍.
കൊവിഡ് സാഹചര്യത്തില്‍ പ്രവാസികളെ തിരിച്ചെത്തിക്കാനായത് നയതന്ത്ര വിജയമെന്ന് എസ്. ജയ്‌ശങ്കർ - എസ്. ജയ്‌ശങ്കർ
കേരളത്തിലേക്കാണ് ഏറ്റവും കൂടുതല്‍ പ്രവാസികള്‍ തിരിച്ചെത്തിയത്. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ടിൽ നിന്നും 33.5 കോടി രൂപ സർക്കാർ ചെലവഴിച്ചുവെന്നും മന്ത്രി പറഞ്ഞു
കേരളത്തിലേക്കാണ് ഏറ്റവും കൂടുതല്‍ പ്രവാസികള്‍ തിരിച്ചെത്തിയത്. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ടിൽ നിന്നും 33.5 കോടി രൂപ സർക്കാർ ചെലവഴിച്ചുവെന്നും മന്ത്രി പറഞ്ഞു. കടൽ യാത്ര പ്രത്യേക ശ്രദ്ധ ആവശ്യമുള്ള ഒരു വിഭാഗമാണ്. ക്രൂ മാറ്റ നിയമങ്ങൾ ഒരു വെല്ലുവിളിയാണ്. ചൈനീസ് തുറമുഖങ്ങളിലെ ജീവനക്കാരുമായുള്ള പ്രശ്‌നം പോലും വിജയകരമായി പരിഹരിക്കാനായെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശപ്രകാരം നടത്തുന്ന വന്ദേ ഭാരത് മിഷന്‍റെ ഭാഗമായി 45 ലക്ഷത്തിലധികം പേർ തിരിച്ചെത്തിയെന്നും മന്ത്രി അവകാശപ്പെട്ടു. വിദ്യാര്‍ഥികളടക്കമുള്ളവരെ തിരികെ കൊണ്ടുവരുന്നതിനായി 27 രാജ്യങ്ങളുമായി ഇന്ത്യ കരാറിലേര്‍പ്പെട്ടിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കൊറോണ കാലത്ത് തിരിച്ചെത്തിയ പ്രവാസികള്‍ക്ക് തൊഴില്‍ നല്‍കുകയെന്നത് തങ്ങളുടെ മുഖ്യ അജണ്ടയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മെയ് ഏഴിനാണ് കേന്ദ്ര സര്‍ക്കാര്‍ വന്ദേ ഭാരത് മിഷന്‍ ആരംഭിച്ചത്.