മുംബൈ:ഇന്ധനത്തിന് ഏര്‍പ്പെടുത്തിയ നികുതി കുറച്ച് സാധാരണക്കാരന് ആശ്വാസം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത്ത് പവാര്‍. നികുതി കുറച്ച് കേന്ദ്ര സര്‍ക്കാര്‍ 'വലിയ ഹൃദയം' തുറന്ന് കാട്ടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
2019 നവംബറിൽ അധികാരത്തിൽ വന്നതിനുശേഷം മഹാ വികാസ് അഗാദി (എം.വി.എ) സർക്കാർ പെട്രോളിനും ഡീസലിനുമുള്ള സംസ്ഥാന നികുതി വർധിപ്പിച്ചിട്ടില്ലെന്ന് ധനകാര്യ വകുപ്പിന്‍റെ ചുമതല കൂടിയുള്ള അജിത്ത് പവാര്‍ കൂട്ടിച്ചേര്‍ത്തു.
ടാക്സിന് മുകളില്‍ ടാക്സെന്ന് ബിജെപി
സംസ്ഥാന സര്‍ക്കാര്‍ ടാക്സിന് മുകളില്‍ ടാക്സ് ഏര്‍പ്പെടുത്തിയത് കൊണ്ടാണ് സംസ്ഥാനത്ത് പെട്രോള്‍ വില വര്‍ധിക്കാന്‍ കാരണമെന്ന് ബി.ജെ.പി ആരോപണം കള്ളമാണെന്നും അദ്ദേഹം പറഞ്ഞു. പ്രത്യേകമായി ഒരു നികുതിയും സംസ്ഥാന സര്‍ക്കാര്‍ ചുമത്തിയിട്ടില്ല. എന്നിട്ട് പോലും സംസ്ഥാനത്ത് പെട്രോള്‍ വില 105 കടന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൂടുതല്‍ വായനക്ക്:- "ഇന്ധന വില നിലവാരം" - പെട്രോള്‍ 'കൂടിയത്' 35 പൈസ, ഡീസല്‍ 27 പൈസ
എന്നാല്‍ ഇന്ധന നികുതിയില്‍ കുറവ് വരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറല്ല. കൊവിഡ് മഹാമാരിയുടെ വരവോടെ സംസ്ഥാന നികുതിയില്‍ 1.25 ലക്ഷം കോടിയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇന്ധന നികുതി ഉപയോഗിച്ചാണ് നിലവില്‍ ഭക്ഷ്യ ആരോഗ്യ സംവിധാനങ്ങളെ സര്‍ക്കാര്‍ നിയന്ത്രിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.