ഡെറാഡൂൺ: ദുരന്തവും അടിയന്തര സാഹചര്യങ്ങളും ഉണ്ടായാൽ ഉപയോഗിക്കാന്‍ എയർ ആംബുലൻസ് വേണമെന്ന ഉത്തരാഖണ്ഡ് സർക്കാർ നല്‍കിയ നിര്‍ദ്ദേശം കേന്ദ്രസര്‍ക്കാര്‍ നിരസിച്ചു. സംസ്ഥാന ആരോഗ്യ സെക്രട്ടറി അമിത് നെഗിയാണ് ഇക്കാര്യം അറിയിച്ചത്. എയർ ആംബുലൻസിനായി ദേശീയ ആരോഗ്യ മിഷന് കീഴിൽ കേന്ദ്രത്തിന് നിർദ്ദേശം അയച്ചതായി സംസ്ഥാന ആരോഗ്യ സെക്രട്ടറി പറഞ്ഞു . ഈ വർഷം എയർ ആംബുലൻസ് സേവനം അനുവദിക്കാന്‍ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിട്ടുണ്ടെന്നും അമിത് നേഗി പറഞ്ഞു. ദുരന്തവും അടിയന്തിര സാഹചര്യങ്ങളും ഉണ്ടായാൽ ഗുരുതരമായ രോഗികൾക്കായി എയർ ആംബുലൻസ് സേവനം ആരംഭിക്കാൻ സർക്കാരിന് പദ്ധതിയുണ്ടായിരുന്നു.
എയര്‍ആംബുലന്‍സ് വേണമെന്ന ഉത്തരാഖണ്ഡ് സര്‍ക്കാറിന്‍റെ ആവശ്യം നിരസിച്ച് കേന്ദ്രം - ഉത്തരാഖണ്ഡ്
ഈ വർഷം എയർ ആംബുലൻസ് സേവനം അനുവദിക്കാന്‍ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിട്ടുണ്ടെന്നും അമിത് നേഗി പറഞ്ഞു.
എയര്‍ആംബുലന്‍സ് വേണമെന്ന ഉത്തരാഖണ്ഡ് സര്‍ക്കാറിന്‍റെ ആവശ്യം നിരസിച്ച് കേന്ദ്രം
Read Also…………………..ബ്ലാക്ക് ഫംഗസ് പകർച്ചവ്യാധിയായി പ്രഖ്യാപിച്ച് ഉത്തരാഖണ്ഡും
ഉത്തരാഖണ്ഡ് ഒരു പർവത സംസ്ഥാനവും ദുരന്ത സാധ്യതയുള്ള സംസ്ഥാനവുമാണ്. മലയോര പ്രദേശങ്ങളിൽ ആരോഗ്യ സേവനങ്ങളുടെ അഭാവവുമുണ്ട്. അതിനാലാണ് ദുരന്തങ്ങളോ അടിയന്തിര സാഹചര്യങ്ങളോ ഉണ്ടായാല്‍ രോഗികളെ ആശുപത്രിയിലെത്തിക്കാൻ സംസ്ഥാനത്തിന് എയർ ആംബുലൻസ് വേണമെന്ന് ആവശ്യപ്പെട്ടത്.