ന്യൂഡല്‍ഹി: ഇന്ധന വിലയില്‍ കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്ര. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിനെ ഭയന്നാണ് കേന്ദ്രം പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്‌സൈസ് തീരുവ കുറയ്ക്കാനുള്ള തീരുമാനമെടുത്തതെന്ന് പ്രിയങ്ക പറഞ്ഞു.
ഈ തീരുമാനം ഭയത്തിന്‍റെ പുറത്ത് മാത്രമുള്ളതാണെന്നും ഹൃദയത്തിൽ നിന്നുള്ളതല്ലെന്നും, വസൂലി സർക്കാരിന്‍റെ കൊള്ളയ്ക്ക്, വരുന്ന തെരഞ്ഞെടുപ്പിൽ ഉത്തരം കിട്ടുമെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.
ALSO READ:രണ്ടാം പിണറായി ഭരണം പാളിച്ചകളുടെ ഘോഷയാത്ര: ചെറിയാന്‍ ഫിലിപ്പ് ഇടിവി ഭാരതിനോട്
ഇന്ന് മുതൽ പ്രാബല്യത്തിൽ വന്ന പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്‌സൈസ് തീരുവ യഥാക്രമം 5 രൂപയും 10 രൂപയുമാണ് കേന്ദ്ര സർക്കാർ ബുധനാഴ്‌ച കുറച്ചത്. അതേസമയം ചില സംസ്ഥാന സർക്കാരുകൾ രണ്ട് പെട്രോളിയം ഉൽപന്നങ്ങളുടെ വാറ്റ് നികുതിയും കുറച്ചു.