തെന്നിന്ത്യന്‍ താരം വിശാലിന്‍റെ (Vishal) ഏറ്റവും പുതിയ റിലീസാണ് 'മാര്‍ക് ആന്‍റണി' (Mark Antony). സെപ്‌റ്റംബര്‍ 15ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം ബോക്‌സോഫിസില്‍ മികച്ച വിജയം നേടി മുന്നേറുന്ന സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം നടന്‍ വിശാല്‍ നടത്തിയ വെളിപ്പെടുത്തല്‍ ഇന്ത്യന്‍ സിനിമയെ പിടിച്ചുലച്ചിരുന്നു (Vishal allegation of corruption in CBFC). 'മാര്‍ക് ആന്‍റണി'യുടെ ഹിന്ദി പതിപ്പ് റിലീസ് ചെയ്യുന്നതിന് സെന്‍സര്‍ ബോര്‍ഡിന് കൈക്കൂലി നല്‍കേണ്ടി വന്നുവെന്നായിരുന്നു വിശാലിന്‍റെ വെളിപ്പെടുത്തല്‍.
സെന്‍സര്‍ ബോര്‍ഡിനെതിരെയുള്ള വിശാലിന്‍റെ അഴിമതി ആരോപണത്തില്‍ പ്രതികരിച്ച് കേന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രാലയം രംഗത്തെത്തി. എക്‌സിലൂടെയാണ് (ട്വിറ്റര്‍) കേന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രാലയം പ്രതികരിച്ചിരിക്കുന്നത്. അഴിമതിയില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
'നടന്‍ വിശാല്‍ ചൂണ്ടികാട്ടിയ സിബിഎഫ്‌സിയിലെ അഴിമതി ആരോപണം അങ്ങേയറ്റം ദൗർഭാഗ്യകരമാണ്. അഴിമതിയോട് സര്‍ക്കാറിന് ഒട്ടും സഹിഷ്‌ണുത ഇല്ല. അഴിമതിയില്‍ ഉൾപ്പെട്ടിരിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കും. ഇത് അന്വേഷിക്കാനായി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്‌കാസ്‌റ്റിങ് മന്ത്രാലയത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെ മുംബൈയിലേക്ക് അയച്ചിട്ടുണ്ട്. വിശാല്‍ ചൂണ്ടിക്കാട്ടിയത് പോലെ സിബിഎഫ്‌സിയുടെ മറ്റേതെങ്കിലും മോശം സംഭവങ്ങളെ കുറിച്ച് അറിയുന്നവര്‍ വിവരങ്ങള്‍ നല്‍കി, മന്ത്രാലയവുമായി സഹകരിക്കണമെന്ന് ഞങ്ങള്‍ എല്ലാവരോടും അഭ്യര്‍ഥിക്കുന്നു' - കേന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രാലയം കുറിച്ചു.
Also Read:Actor Vishal Allegation On CBFC: 'മാര്‍ക്ക് ആന്‍റണി' ഹിന്ദി പതിപ്പ്, സെന്‍സര്‍ ബോര്‍ഡ് ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങിയെന്ന് നടൻ വിശാല്‍
'മാര്‍ക് ആന്‍റണി'യുടെ ഹിന്ദി പതിപ്പിന്‍റെ സെന്‍സറിങ്ങിനായി മുംബൈയിലെ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്‌സി) 6.5 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് വിശാലിന്‍റെ പരാതി. വ്യാഴാഴ്‌ച എക്‌സിലൂടെയാണ് (ട്വിറ്റര്‍) പരാതി സംബന്ധിച്ച വീഡിയോ വിശാല്‍ പുറത്തുവിട്ടത്.
'മാര്‍ക് ആന്‍റണി'ക്ക് യു/എ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് പകരമായി ആറര ലക്ഷം രൂപ സിബിഎഫ്‌സി ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതായി വിശാല്‍ വീഡിയോയില്‍ പറുയുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്ഥിതിഗതികൾ അന്വേഷിക്കണമെന്നും വിശാല്‍ വീഡിയോയിലൂടെ അഭ്യർഥിച്ചിരുന്നു.
'വെള്ളിത്തിരയിലെ അഴിമതി കാണാന്‍ നല്ലതാണ്. എന്നാൽ യഥാർഥ ജീവിതത്തിൽ അങ്ങനെയല്ല. ദഹിക്കുന്നില്ല. പ്രത്യേകിച്ച് സർക്കാർ ഓഫിസുകളിലേത്. അതിലും മോശമാണ് മുംബൈയിലെ സിബിഎഫ്‌സി ഓഫിസിൽ സംഭവിച്ചത്. എന്‍റെ മാർക് ആന്‍റണി സിനിമയുടെ ഹിന്ദി പതിപ്പിന് 6.5 ലക്ഷം രൂപ എനിക്ക് ചെലവഴിക്കേണ്ടി വന്നു. രണ്ട് ഇടപാടുകൾ നടന്നു. സ്ക്രീനിങ്ങിന് 3 ലക്ഷം, സർട്ടിഫിക്കറ്റിന് 3.5 ലക്ഷം. എന്‍റെ കരിയറിൽ ഇതു പോലൊരു സാഹചര്യം ഞാൻ ഇതുവരെ നേരിട്ടിട്ടില്ല. സിനിമയുടെ റിലീസിനെ തുടര്‍ന്ന് ബന്ധപ്പെട്ട ഇടനിലക്കാരന് പണം കൊടുക്കുക അല്ലാതെ വേറെ വഴിയില്ലായിരുന്നു എനിക്ക്.
ഞാൻ ഇത് ബഹുമാനപ്പെട്ട മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെയും ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഇത് എനിക്ക് വേണ്ടിയല്ല ചെയ്യുന്നത്, ഭാവിയിലെ നിർമാതാക്കൾക്ക് വേണ്ടിയാണ് ചെയ്യുന്നത്. ഇത് ഒരിക്കലും സംഭവിക്കാന്‍ പാടില്ല. ഞാന്‍ കഠിനാധ്വാനത്തിലൂടെ നേടിയ പണം അഴിമതിയിലേക്ക് പോയി? വേറെ വഴിയില്ലായിരുന്നു. എല്ലാവരും അറിയാനായി ഞാന്‍ തെളിവുകള്‍ താഴെ ചേര്‍ക്കുന്നു. എന്നത്തെയും പോലെ സത്യം ജയിക്കുമെന്ന് പ്രതീക്ഷിക്കുന്നു.' -ഇപ്രകാരമായിരുന്നു വിശാലിന്‍റെ വാക്കുകള്‍.
ഒരു സയൻസ് ഫിക്ഷൻ ആക്ഷൻ കോമഡി ചിത്രമാണ് 'മാർക് ആന്‍റണി'. അധിക് രവിചന്ദ്രൻ സംവിധാനം ചെയ്‌ത ചിത്രത്തില്‍ നിരവധി ഗെറ്റപ്പിലാണ് വിശാല്‍ പ്രത്യക്ഷപ്പെടുന്നത്. എസ് ജെ സൂര്യയും പ്രധാന വേഷത്തില്‍ എത്തുന്നു. മിനി സ്‌റ്റുഡിയോയിലൂടെ എസ് വിനോദ് കുമാർ ആണ് സിനിമയുടെ നിര്‍മാണം നിര്‍വഹിച്ചത്.
Also Read:Vishal Mark Antony lyric video : കലിപ്പനായി വിശാല്‍ ; ശത്രുക്കള്‍ക്ക് മുന്നില്‍ താണ്ഡവമാടി താരം ; മാര്‍ക് ആന്‍റണി ലിറിക്കല്‍ വീഡിയോ