മുംബൈ: ജിഎസ്‌ടി കുടിശിക ഇനത്തിൽ 40,810 കോടി രൂപ കേന്ദ്രത്തിൽ നിന്ന് സംസ്ഥാനത്തിന് ലഭിക്കാനുണ്ടെന്ന് മഹാരാഷ്‌ട്ര ഗവർണർ ഭഗത് സിംഗ് കോശാരി. സംസ്ഥാന ബജറ്റിന്‍റെ ഒന്നാം ദിനം ഇരു സഭകളെയും അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 46,950 കോടി രൂപയുടെ ജിഎസ്‌ടി കുടിശികയിൽ 6,140 കോടി രൂപയാണ് കേന്ദ്രം നൽകിയത്. 11,520 കോടി രൂപ വായ്‌പ ഇനത്തിലും ലഭിച്ചിട്ടുണ്ട്. ഈ വർഷം ഫെബ്രുവരി വരെയുള്ള കണക്കുകളാണ് ഗവർണർ സഭയിൽ അവതരിപ്പിച്ചത്.
ജിഎസ്‌ടി ഇനത്തിൽ കേന്ദ്രത്തിൽ നിന്ന് കിട്ടാനുള്ളത് 40,810 കോടി രൂപയെന്ന് മഹാരാഷ്ട്ര ഗവര്‍ണര്‍ - മഹാരാഷ്‌ട്ര ജിഎസ്‌ടി
3,47,456 കോടി രൂപ റവന്യൂ വരുമാനം ലക്ഷ്യം വച്ചിടത്ത് 2021 ജനുവരി അവസാനത്തോടെ 1,88,542 രൂപയാണ് സംസ്ഥാനത്തിന് സ്വരൂപിക്കാനായത്. ഇത് കഴിഞ്ഞ വർഷത്തെ വരുമാനത്തെക്കാൾ 21 ശതമാനം കുറവാണെന്നും ഗവർണർ സഭയിൽ പറഞ്ഞു
ജിഎസ്‌ടി ഇനത്തിൽ കേന്ദ്രത്തിൽ നിന്ന് കിട്ടാനുള്ളത് 40,810 കോടി രൂപ: മഹാരാഷ്ട്ര
3,47,456 കോടി രൂപ റവന്യു വരുമാനം ലക്ഷ്യം വച്ചിടത്ത് 2021 ജനുവരി അവസാനത്തോടെ 1,88,542 രൂപയാണ് സംസ്ഥാനത്തിന് സ്വരൂപിക്കാനായത്. ഇത് കഴിഞ്ഞ വർഷത്തെ വരുമാനത്തെക്കാൾ 21 ശതമാനം കുറവാണ്. വരുമാനത്തിലുണ്ടായ കുറവ് കണക്കിലെടുക്കാതെ സർക്കാർ പൊതു ആരോഗ്യത്തിനും ഭഷ്യ വിതരണത്തിനും കൂടുതൽ പ്രാധാന്യം നൽകിയെന്നും ഗവർണർ സഭയിൽ വ്യക്തമാക്കി. കൊവിഡ് പ്രതിരോധത്തിൽ മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാക്കാവുന്ന പ്രവർത്തനമാണ് മഹാരാഷ്‌ട്ര കാഴ്‌ചവെക്കുന്നതെന്നും ഗവർണർ പറഞ്ഞു.