കേരളം

kerala

ETV Bharat / bharat

കോയമ്പത്തൂർ കാർ സ്ഫോടനം; എൻഐഎ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ - യുഎപിഎ

കോയമ്പത്തൂർ കാർ സ്ഫോടനത്തിൽ എൻഐഎ അന്വേഷണത്തിന് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ശുപാർശ ചെയ്തതിന് പിന്നാലെയാണ് ആഭ്യന്തര മന്ത്രാലയത്തിലെ കൗണ്ടർ ടെററിസം ആൻഡ് കൗണ്ടർ റാഡിക്കലൈസേഷൻ (സിടിസിആർ) വിഭാഗം എൻഐഎ അന്വേഷണത്തിന് ഉത്തരവ് പുറപ്പെടുവിച്ചത്.

Coimbatore car blast  Coimbatore blast  ukkadam blast  Centre orders NIA probe in Coimbatore car blast  NIA probe in Coimbatore car blast  കോയമ്പത്തൂർ കാർ സ്ഫോടനം  കോയമ്പത്തൂർ സ്ഫോടനം  കോയമ്പത്തൂർ കാർ സ്ഫോടനം എൻഐഎ അന്വേഷണം  എൻഐഎ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ  എൻഐഎ അന്വേഷണം  മുഖ്യമന്ത്രി എംകെ സ്റ്റാലിൻ  യുഎപിഎ  കോയമ്പത്തൂർ കാർ സ്ഫോടനം അറസ്റ്റ്
കോയമ്പത്തൂർ കാർ സ്ഫോടനം; എൻഐഎ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

By

Published : Oct 27, 2022, 3:46 PM IST

ന്യൂഡൽഹി: കോയമ്പത്തൂരിൽ കാറിലുണ്ടായ സ്ഫോടനത്തിൽ എൻഐഎ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. സ്ഫോടനത്തിന് പിന്നിലെ അന്താരാഷ്‌ട്ര ഘടകങ്ങളുടെ പങ്കും സംസ്ഥാനത്തിന് പുറത്തെ സംഭവവികാസങ്ങളും കണക്കിലെടുത്താണ് അന്വേഷണം എൻഐഎയ്ക്ക് കൈമാറാൻ തീരുമാനിച്ചത്.

കേസിൽ എൻഐഎ അന്വേഷണത്തിന് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ശിപാർശ ചെയ്തതിന് പിന്നാലെയാണ് ആഭ്യന്തര മന്ത്രാലയത്തിലെ കൗണ്ടർ ടെററിസം ആൻഡ് കൗണ്ടർ റാഡിക്കലൈസേഷൻ (സിടിസിആർ) വിഭാഗം എൻഐഎ അന്വേഷണത്തിന് ഉത്തരവ് പുറപ്പെടുവിച്ചത്. ഉടൻ തന്നെ എൻഐഎ അന്വേഷണം ആരംഭിക്കുമെന്ന് മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു.

ഒക്‌ടോബർ 23ന് പുലർച്ചെയാണ് കോയമ്പത്തൂരിലെ ഉക്കടം കോട്ടൈ ഈശ്വരൻ ക്ഷേത്രത്തിന് സമീപം സ്ഫോടനമുണ്ടായത്. കാറിൽ കൊണ്ടുവന്ന ഗ്യാസ് സിലിണ്ടറുകളിൽ ഒരെണ്ണം പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിൽ കാറിലുണ്ടായിരുന്ന ജമേഷ മുബിൻ എന്നയാൾ മരിച്ചിരുന്നു.

അപകടം ആണെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ജമേഷ മുബിന്‍റെ വീട്ടില്‍ നിന്ന് പൊട്ടാസ്യം നൈട്രേറ്റ്, അലൂമിനിയം, സൾഫർ തുടങ്ങി 75 കിലോ സ്ഫോടക വസ്‌തുക്കൾ കണ്ടെത്തി. തുടര്‍ന്ന് ഇയാളുടെ കൂട്ടാളികളായ ആറ് പേരെ അറസ്റ്റ് ചെയ്‌തു. മുഹമ്മദ് തൽഹ (25), മുഹമ്മദ് അസ്ഹറുദ്ദീൻ (23), മുഹമ്മദ് റിയാസ് (27), ഫിറോസ് ഇസ്‌മയിൽ (27), മുഹമ്മദ് നവാസ് ഇസ്‌മയിൽ (26) ജമേഷ മുബിന്‍റെ ബന്ധു അഫ്‌സർ ഖാൻ (28) എന്നിവരെയാണ് 153 എ യുഎപിഎ നിയമം (നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ) പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്‌തത്.

എൻജിനീയറിങ് ബിരുദദാരിയായ മുബിനെ തീവ്രവാദ ബന്ധത്തിന്‍റെ പേരിൽ 2019ൽ എൻഐഎ ചോദ്യം ചെയ്‌തിരുന്നു. കേസിൽ മുഖ്യപ്രതിയായി ഇയാളുടെ പേര് പരാമർശിച്ചിട്ടുണ്ട്. സാമുദായിക സംഘർഷ മേഖലയാണ് സ്ഫോടനമുണ്ടായ ഉക്കടം.

ABOUT THE AUTHOR

...view details