കേരളം

kerala

ETV Bharat / bharat

ദേശീയ സുരക്ഷക്ക് കേന്ദ്രസർക്കാർ മുൻഗണന നൽകുന്നില്ലെന്ന് എകെ ആൻ്റണി - ദേശീയ സുരക്ഷ

ചരിത്രത്തിലാദ്യമായി യുദ്ധ സമാനമായ രണ്ട് സാഹചര്യങ്ങളാണ് ഇന്ത്യ നേരിടുന്നത്. മുഴുവൻ ഇന്ത്യ- ചൈന അതിർത്തികൾക്കും 24 മണിക്കൂർ ശ്രദ്ധ ആവശ്യമായ സാഹചര്യമാണെന്നും എകെ ആൻ്റണി പറഞ്ഞു.

Centre negligence to national security  AK Antony on national security  Country facing two-front war  Centre not giving priority to national security  AK Antony latest comment on defence  ന്യൂഡൽഹി  ദേശീയ സുരക്ഷ  മുൻ പ്രതിരോധ മന്ത്രി എകെ ആൻ്റണി
ദേശീയ സുരക്ഷക്ക് കേന്ദ്രസർക്കാർ മുൻഗണന നൽകുന്നില്ലെന്ന് എകെ ആൻ്റണി

By

Published : Feb 14, 2021, 4:31 PM IST

ന്യൂഡൽഹി: ദേശീയ സുരക്ഷക്ക് കേന്ദ്രസർക്കാർ മുൻഗണന നൽകുന്നില്ലെന്ന് മുൻ പ്രതിരോധ മന്ത്രി എകെ ആൻ്റണി. പാകിസ്ഥാനിൽ നിന്നും ചൈനയിൽ നിന്നും യുദ്ധ ഭീഷണി നേരിടുകയാണെന്ന് എകെ ആൻ്റണി വിമർശിച്ചു. ചരിത്രത്തിലാദ്യമായി യുദ്ധ സമാനമായ രണ്ട് സാഹചര്യങ്ങളാണ് ഇന്ത്യ നേരിടുന്നത്. മുഴുവൻ ഇന്ത്യ-ചൈന അതിർത്തികൾക്കും 24 മണിക്കൂർ ശ്രദ്ധ ആവശ്യമായ സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ സായുധ സേനയെ പിന്തുണ‌ക്കേണ്ട സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യ യുദ്ധസമാനമായ ഒരു സാഹചര്യം അഭിമുഖീകരിക്കുമ്പോൾ പ്രതിരോധത്തിനായി ബജറ്റിൽ കാര്യമായി ഒന്നും കണ്ടില്ലെന്നും അദ്ദേഹം വിമർശിച്ചു. പാംഗോങ് തടാകത്തിൻ്റെ വടക്കും പടിഞ്ഞാറുമുള്ള പ്രദേശത്തെ ഇരു രാജ്യത്തിൻ്റെയും സൈന്യത്തിൻ്റെ പിന്മാറ്റം പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പ്രഖ്യാപിച്ചതിനെ തുടർന്നാണ് എകെ ആൻ്റണിയുടെ പ്രതികരണം.

ABOUT THE AUTHOR

...view details